സന്ദേശം
ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലുണ്ടായ രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ മലയാളചലചിത്രമാണ് സന്ദേശം. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ ലഭിക്കുന്നത്.
സന്ദേശം | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | തിരുപ്പതി ചെട്ടിയാർ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | തിലകൻ ശ്രീനിവാസൻ ജയറാം സിദ്ദിഖ് മാതു |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | എവർഷൈൻ പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം 1991 -ൽ പ്രദർശനത്തിനിറങ്ങി. എവർഷൈൻ റിലീസ് വിതരണം ചെയ്തിരിക്കുന്നു. ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ രണ്ടാംഭാഗവും പുറത്തിറങ്ങാനിടയുണ്ട്.[1]
കഥാതന്തു
തിരുത്തുകതമിഴ് നാട്ടിലെ നീണ്ട 33 വർഷത്തെ ഇന്ത്യൻ റെയിൽവേ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് നാട്ടിൽ തിരിച്ചെത്തിയ രാഘവൻ നായർ (തിലകൻ) ഭാര്യ ഭാനുമതിയുടേയും (കവിയൂർ പൊന്നമ്മ) മക്കളുടേയും കൂടെയുള്ള സ്വസ്ഥമായ വിശ്രമ ജീവിതമാണ് ആഗ്രഹിച്ചത്. എൽ.എൽ.ബി.ക്കാരനായ മൂത്തമകൻ പ്രഭാകരനും (ശ്രീനിവാസൻ) ബി.എസ്.സി.ക്കാരനായ രണ്ടാമത്തെ മകൻ പ്രകാശനും (ജയറാം) ജോലിക്കൊന്നും ശ്രമിക്കാതെ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. രാഷ്ട്രീയ വൃത്തങ്ങളിൽ കോട്ടപ്പള്ളി എന്നറിയപ്പെടുന്ന പ്രഭാകരൻ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്, അതുപോലെ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ കെ.ആർ.പി. എന്നറിയപ്പെടുന്ന പ്രകാശൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്. മക്കളുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രപരമായ ഭിന്നിപ്പ് അവരുടെ ബന്ധത്തിലും കടന്ന് കുടുംബത്തിൽ വിള്ളലുണ്ടാവുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നത് രാഘവൻ നായർക്ക് കാണേണ്ടി വരുന്നു. ചിത്രത്തിലുടനീളം രാഷ്ട്രീയത്തിലെ മൂല്യച്യുതികളെ ആക്ഷേപഹാസ്യ ശൈലിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഒടുവിൽ അന്ധമായ രാഷ്ട്രീയത്തിൽ നിന്ന് വിടുതൽ നേടിയ കഥാനായകർ സ്കൂളിൽ പഠിക്കുന്ന തങ്ങളുടെ ഇളയസഹോദരൻ നിസ്സാരകാര്യത്തിന് വിദ്യാലയത്തിൽ രാഷ്ട്രീയകക്ഷിയുണ്ടാക്കി സമരം നടത്താൻ തുടങ്ങുന്നത് തടയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- ശ്രീനിവാസൻ – പ്രഭാകരൻ
- ജയറാം – പ്രകാശൻ
- തിലകൻ – രാഘവൻ നായർ
- സിദ്ദിഖ് – ഉദയഭാനു
- ഒടുവിൽ ഉണ്ണികൃഷ്ണൻ – അച്യുതൻ നായർ
- മാള അരവിന്ദൻ – ആനന്ദൻ
- മാമുക്കോയ – കെ. ജി. പൊതുവാൾ
- ശങ്കരാടി – കുമാര പിള്ള
- ഇന്നസെന്റ് – യശ്വന്ത് സഹായി
- ബോബി കൊട്ടാരക്കര – ഉത്തമൻ
- ടി.പി. മാധവൻ – പോലീസ് ഓഫീസർ
- മാതു – ലതിക
- കവിയൂർ പൊന്നമ്മ – ഭാനുമതി
- കെ.പി.എ.സി. ലളിത – ആനന്ദന്റെ ഭാര്യ (രാഘവൻ നായരുടെ മൂത്ത മകൾ)
- ടി.ആർ. ഓമന – അച്യുതൻ നായരുടെ ഭാര്യ
- മാസ്റ്റർ രാഹുൽ ലക്ഷ്മൺ – പ്രശാന്തൻ
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഈ ചിത്രത്തിലെ ഗാനത്തിന് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- തുമ്പപ്പൂ കോടിയുടുത്ത് – ജി. വേണുഗോപാൽ, കെ.എസ്. ചിത്ര, കോറസ്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം വിപിൻ മോഹൻ.
- ചിത്രസംയോജനം കെ. രാജഗോപാൽ.
- കല സി. കെ. സുരേഷ്.
- ചമയം പാണ്ഡ്യൻ.
- വസ്ത്രാലങ്കാരം ശെൽവം.
- എഫക്റ്റ്സ് മുരുകേഷ്.
- റീ റെകോർഡിങ് കോതണ്ഡപാണി.
- പ്രോഡക്ഷൻ എക്സിക്യൂട്ടീവ് നാരായണൻ നാഗലശ്ശേരി.
- പ്രൊഡക്ഷൻ കണ്ട്രോളർ കെ. ആർ. ഷൺമുഖം.
- പി. ആർ. ഒ എബ്രഹാം ലിങ്കൻ.
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച സഹനടി – കെ.പി.എ.സി. ലളിത
അവലംബം
തിരുത്തുക- ↑ "സന്ദേശത്തിന് രണ്ടാം ഭാഗമൊരുക്കാൻ ആലോചന". വെബ്‌ദുനിയ. 04 ഫെബ്രുവരി 2010. Retrieved 4 മാർച്ച് 2010.
{{cite web}}
: Check date values in:|date=
(help); Cite has empty unknown parameter:|accessmonthday=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സന്ദേശം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സന്ദേശം – മലയാളസംഗീതം.ഇൻഫോ
- ക്ഷീരബല സഹചരാദി കഷായത്തിൽ, നാടകം, 1962, എൻ പി ചെല്ലപ്പൻ നായർ