പ്രയാണം
പത്മരാജന്റെ കഥയും തിരക്കഥയും എഴുതി നിർമ്മിച്ച ഭരതൻ സംവിധാനം ചെയ്ത 1975ലെ ചലച്ചിത്രമാണ് പ്രയാണം. ഭരതനും പത്മരാജനും ഇത് തുടക്ക സിനിമയാണ്.ഈ രണ്ടുപേരും പിന്നീട മലയാള സിനിമയെ തന്നെ തങ്ങളുടെ പ്രതിഭാ വിശേഷം കൊണ്ട് മാറ്റിയെഴുതിയവരാണ് [1]
പ്രയാണം | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | ഭരതൻ |
രചന | പത്മരാജൻ |
അഭിനേതാക്കൾ | മോഹൻ ശർമ്മ കൊട്ടാരക്കര മാസ്റ്റർ രഘു ലക്ഷ്മി കവിയൂർ പൊന്നമ്മ നന്ദിതാ ബോസ് |
സംഗീതം | എം.ബി. ശ്രീനിവാസൻ വരികൾ: വയലാർ ബിച്ചുതിരുമല യതീന്ദ്രദാസ് |
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
ചിത്രസംയോജനം | എൻ പി സുരേഷ് |
സ്റ്റുഡിയോ | ഗംഗാ മൂവി മേക്കേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാർതം |
ഭാഷ | മലയാളം |
മോഹൻ ശർമ്മ,കൊട്ടാരക്കര,മാസ്റ്റർ രഘു,ലക്ഷ്മി,കവിയൂർ പൊന്നമ്മ,നന്ദിതാ ബോസ് എന്നിവർ അഭിനയിച്ചിരിക്കുന്നു. അക്കാലത്ത് നമ്പൂതിരി സമൂഹത്തിൽ നിലവിലിരുന്ന ബാലവിവാഹത്തിന്റെ പ്രത്യാഘാതങ്ങളാന്ന് ഇതിർ വർണ്ണിച്ചിരിക്കുന്നത്. തന്റെ പുത്രിയുടെ പ്രായമുള്ള ബാലികയെ വിവാഹം ചെയ്യുന്ന ഈ വൃദ്ധബ്രാഹ്മണന്റെ വേഷം കൊട്ടാരക്കർ കൈകാര്യം ചെയ്യുന്നു.
വയലാർ, യതീന്ദ്രദാസ്, ബിച്ചു തിരുമല എന്നിവരുടെ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകിയിരിക്കുന്നു . ഭരതൻ ഈ ചിത്രം തമിഴിലിക്ക് സാവിത്രി 1980ൽ എന്നപേരിൽ പുനർനിർമ്മിച്ചു. [2]
Cast
തിരുത്തുക- മോഹൻ ശർമ്മ -അരവിന്ദൻ
- കൊട്ടാരക്കർ -
- മാസ്റ്റർ രഘു-അപ്പു
- വീരൻ
- എം എസ് നമ്പൂതിരി
- ലക്ഷ്മി -സാവിത്രി
- കവിയൂർ പൊന്നമ്മ -അമ്മിണിയമ്മ
- നന്ദിതാ ബോസ്-അരവിന്ദന്റെ അമ്മ
വയലാർ, യതീന്ദ്രദാസ്, ബിച്ചു തിരുമല എന്നിവരുടെ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകിയിരിക്കുന്നു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ബ്രഹ്മമുഹൂർത്തം | മനോഹരൻ, | വയലാർ | എം.ബി. ശ്രീനിവാസൻ |
2 | ചന്ദ്രോത്സവത്തിനു | കെ. ജെ. യേശുദാസ്, | വയലാർ | എം.ബി. ശ്രീനിവാസൻ |
3 | മൗനങ്ങൾ പാടുകയായിരുന്നു | എസ്. ജാനകി,കെ. ജെ. യേശുദാസ് | വയലാർ | എം.ബി. ശ്രീനിവാസൻ |
4 | പോലാലീ | ലതാ രാജു, | യതീന്ദ്രദാസ് | എം.ബി. ശ്രീനിവാസൻ |
5 | സർവ്വം ബ്രഹ്മമയം | കെ. ജെ. യേശുദാസ്, സംഘം | ബിച്ചു തിരുമല | എം.ബി. ശ്രീനിവാസൻ |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച ബാലനടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് -മാസ്റ്റർ രഘു
- മികച്ച ഫോട്ടൊഗ്രാഫിക്കുള്ള കേരള സംസ്ഥാനചലച്ചിത്ര അവാർഡ്. - ബാലു മഹേന്ദ്ര
- കലാസംവിധായകനുള്ള ചലച്ചിത്ര അവാർഡ് - ഭരതൻ
അവലംബം
തിരുത്തുക- ↑ "Bharathan". CinemaofMalayalam.net. Archived from the original on 2011-05-25. Retrieved 7 March 2011.
- ↑ K K Moidu (27 July 2011). "Master Leaves a Void". The Gulf Today.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ http://www.malayalasangeetham.info/m.php?867
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 17 March 2011.
പുറംകണ്ണികൾ
തിരുത്തുകപടം കാണുക
തിരുത്തുകപ്രയാണം1975