കോഴികളും മയിലുകളും അടങ്ങുന്ന കുടുംബം, ആൺ പക്ഷികൾ പിടകളേക്കാൾ സൗന്ദര്യമുള്ളവയായിരിക്കും. കുറിയ ചിറകുകളും ശക്തിയുള്ള കാലുകളുമുള്ള ഇക്കൂട്ടർ അധികദൂരം പറക്കാറില്ല. ലോകത്ത് 156 ഇനങ്ങളുള്ളതിൽ ഇന്ത്യയിൽ 46 എണ്ണം കാണപ്പെടുന്നു. അതിൽ എട്ട് ഇനം കേരളത്തിലും കാണപ്പെടുന്നുണ്ട്.
താറാവുകളുടെയും അരയന്നങ്ങളുടെയും വാത്തകളുടേയും കുടുംബം, വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കാനും നീന്തിനടക്കാനുമുള്ള അനുകൂലനങ്ങളാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ പ്രത്യേകത. കാലിലെ വിരലുകൾ പാട പോലുള്ള തൊലികൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. കൊക്കുകൾ പരന്നതാണ്. ലോകത്ത് 131 ഇനങ്ങളുള്ളതിൽ ഇന്ത്യയിൽ 45 ഇനങ്ങളും അതിലെ 14 ഇനങ്ങൾ കേരളത്തിലും കാണുന്നു.
ചെറിയ കഴുത്തും വലിയ തലയുമുള്ളവയാണ്. കട്ടിയുള്ള കൊക്ക് അവസാനിക്കുന്ന ഭാഗത്തുള്ള രോമങ്ങൾ ഇവയ്ക്ക് ഇംഗ്ലീഷിൽ ബാർബെറ്റ് (Barbet) എന്ന പേരുകൊടുത്തു. ലോകത്താകമാനം 84 ഇനങ്ങളുള്ളതിൽ 9 എണ്ണം ഇന്ത്യയിൽ കാണപ്പെടുന്നു.
വലിപ്പത്തിലും ആകൃതിയിലും കാക്കയെപ്പോലെയാണെങ്കിലും മീൻകൊത്തികളോടും പാറ്റപിടിയന്മാരോടും ആണ് കൂടുതൽ അടുപ്പം. നീലനിറവും തവിട്ടുനിറവും തെളിഞ്ഞു നിൽക്കുന്നവയാണ്. ലോകത്ത് 12 ഇനങ്ങളുള്ളതിൽ 3 ഇനം ഇന്ത്യയിൽ കാണുന്നു.
ചെറിയ കൂട്ടങ്ങളായി കാണുന്നു. ഇവയ്ക്ക് കരിയിലക്കിളിയോട് സാമ്യമുണ്ട്. ഇടസ്യ്ക്ക് പൊട്ടിച്ചിരിക്കുന്ന പോലുള്ള ശബ്ദമുണ്ടാക്കുന്നതുകൊണ്ട് ചിലുചിലപ്പൻ എന്നു വിളിയ്ക്കുന്നു.ചില ഇനങ്ങളെ ഹിമാലയത്തിലും തെക്കു കിഴക്കൻ ഏഷ്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും കാണാം. പ്രത്യേക പരിധിയിലുള്ള ഒരു ഇനം മറ്റു സ്ഥലത്തുള്ള ഇനങ്ങളുമായി ഇടകലരാത്തതിനാൽ allopatric എന്നു പറയുന്നു.[1]
ആവാസവ്യവസ്ഥ: മരങ്ങളുള്ള തുറസ്സായ പ്രദേശങ്ങൾ, കൃഷിയിടങ്ങൾ, നഗരപ്രദേശങ്ങൾ
കാണാവുന്ന പ്രദേശങ്ങൾ: സ്വതേ: മദ്ധ്യേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, ദക്ഷിണപൂർവ്വേഷ്യ. എത്തിച്ചപ്രദേശം: ഓസ്ട്രേലിയൻ പ്രദേശം, മഡഗാസ്കർ, കാനഡ, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക
ആവാസവ്യവസ്ഥ: മനുഷ്യവാസമുള്ള പ്രദേശങ്ങൾ, നഗരപ്രദേശങ്ങൾ, നഗരാതിർത്തികൾ
കാണാവുന്ന പ്രദേശങ്ങൾ: സ്വതേ: യൂറോപ്പ്, പശ്ചിമേഷ്യ, മദ്ധ്യേഷ്യ, റഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം. എത്തിച്ചത്: വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ ദക്ഷിണാർദ്ധഭാഗം, ദക്ഷിണ ആഫ്രിക്ക, ദക്ഷിണ ഓസ്ട്രേലിയ
വലിയ ഒരു വംശമാണ് മുനിയകളുടേത്. ആറോ ഏഴോ ജാതികൾ കേരളത്തിൽ തന്നെ കാണപ്പെടുന്നു. എങ്കിലും നിറവ്യത്യാസം നീക്കിനിർത്തി ആകൃതിയും സ്വഭാവവും മാത്രം നോക്കിയാൽ ഇവ തമ്മിൽ തുച്ഛമായ അന്തരമേ ഉള്ളു.
നിര: Passeriformes - കുടുംബം: Estrildidae
പേര്
ശാസ്ത്രീയനാമം
ചിത്രവും ശബ്ദവും
മറ്റു വിവരങ്ങൾ
ഇംഗ്ലീഷിലുള്ള പേര്
ചുവന്ന മുനിയ ആറ്റച്ചോപ്പൻ, ആറ്റ ചുവപ്പൻ, തീയാറ്റ,കുംങ്കുമക്കുരുവി
Amandava amandava
ദേശാടനസ്വഭാവം: —
വംശസ്ഥിതി: ആശങ്കാജനകമല്ല
Red Avadavat / Red Munia / Strawberry Finch
ആവാസവ്യവസ്ഥ: ജലസാന്നിദ്ധ്യമുള്ള, പൊക്കമുള്ള പുല്ല്ലുകളോ ചെറുകാടുകളോ ഉള്ള തുറന്ന സമതലപ്രദേശം
കാണാവുന്ന പ്രദേശങ്ങൾ: ഏഷ്യയുടെ ഉഷ്ണമേഖലാപ്രദേശങ്ങൾ