കാടക്കൊക്ക് വിഭാഗത്തിൽ പെട്ട് ഒരു പക്ഷിയാണ് കരിമ്പൻ കാടക്കൊക്ക്. ഇംഗ്ലീഷിലെ പേർ Green Sandpiper എന്നാണ് പേര്. ഇരുണ്ട പച്ചകലർന്ന തവിട്ടുനിറത്തിലുള്ള മേൽഭാഗവും ചിറകുകളും ആണിതിനുള്ളത്. ചാരനിറത്തിലുള്ള തലയും മാറിടവും ചെറിയ കൊക്കും കാലുകളും ഇരുണ്ടനിറത്തിലാണുള്ളത് . അടിവശം വെളുത്ത നിറം. ചെറിയ വാൽ, നീണ്ട കനം കുറഞ്ഞകൊക്ക്. ശരീരത്തിനുപുറത്ത് തൂവലുകളിൽ വെള്ളനിറത്തിൽ കുത്തുകളുണ്ട്. ദേശാടനം നടത്തുന്ന പക്ഷിയാണിത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ആഫ്രിക്കയിലും തെക്കുകിഴക്കേഷ്യയിലും ശിശിരകാലത്ത് ഈ പക്ഷി എത്തിച്ചേരാറുണ്ട്.

കരിമ്പൻ കാടക്കൊക്ക്
Green Sandpiper (Tringa ochropus)- In Breeding plumage at Bharatpur I IMG 5533.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. ochropus
Binomial name
Tringa ochropus
Linnaeus, 1758

പുഴുക്കൾ, മത്സ്യം, ഒച്ച് എന്നിവയാണ് ഭക്ഷണം.

പ്രജനനംതിരുത്തുക

മറ്റു പക്ഷികളുടെ മരത്തിലുള്ള കൂടുകളിളാണ് മുട്ടയിടുന്നത്. 2 മുതൽ 4 മുട്ടകൾ വരെയിടും. മുട്ടവിരിയാൻ മൂന്നാഴ്ചവരെയെടുക്കും.

 
Wintering adult near Hodal, Faridabad district, Haryana, (India)

അവലംബംതിരുത്തുക

  1. BirdLife International (BLI) (2008). "Tringa ochropus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 6 June 2009.CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=കരിമ്പൻ_കാടക്കൊക്ക്&oldid=3287968" എന്ന താളിൽനിന്ന് ശേഖരിച്ചത്