പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്ന മനോഹരമായ ചെറുപക്ഷിയാണ് നീലക്കുരുവി.[2] [3][4][5] അങ്ങാടിക്കുരുവിയുടെ അത്രയും വലിപ്പമുള്ള ഇവയുടെ ശരീരത്തിന്റെ ഏറിയ ഭാഗവും നീലനിറത്തിലാണ്. ആൺപക്ഷിയുടെ തൊണ്ടയും നെഞ്ചും ഓറഞ്ചു നിറമാണ്. പിടയ്ക്ക് കഴുത്തിലെ ഓറഞ്ചു നിറം വളരെക്കുറവായിരിക്കും. ഇവയുടെ ദേഹത്തിന്റെ അടിഭാഗത്തിന് വെള്ളനിറമാണ്. കറുപ്പ് നിറത്തിൽ ചെറിയ കൊക്കാണ് നീലക്കുരുവിക്ക്. കൊക്കിനിടയിൽ കുറ്റിരോമങ്ങൾ കാണാം. മിക്കവാറും ചിലച്ചുകൊണ്ടായിരിക്കാം ഇവയുടെ സഞ്ചാരം. വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന ഒരു കാട്ടുപക്ഷിയാണ്.

Tickell's Blue Flycatcher
Cyornis tickelliae male 1 - Kaeng Krachan.jpg
Male, Thailand
Cyornis tickelliae female - Kaeng Krachan.jpg
Female, Thailand
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. tickelliae
ശാസ്ത്രീയ നാമം
Cyornis tickelliae
Blyth, 1843
പര്യായങ്ങൾ

Muscicapa tickelliae
Cyornis tickelli
Muscicapula tickelliae

അവലംബംതിരുത്തുക

  1. BirdLife International (2012). "Cyornis tickelliae". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.CS1 maint: uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)


"https://ml.wikipedia.org/w/index.php?title=നീലക്കുരുവി&oldid=3266614" എന്ന താളിൽനിന്ന് ശേഖരിച്ചത്