കൗതാരി
ഒരു നാടൻകോഴിയുടെ പകുതി വലിപ്പം മാത്രമേ കൗതാരിപക്ഷികൾക്കൊള്ളൂ.(ഇംഗ്ലീഷ്: Grey Francolin ശാസ്ത്രീയനാമം: Francolinus pondicerianus ) ചിലയിടങ്ങളിൽ ഇവ കോഴിക്കാട[2] [3][4], കൗദാരി[2][3][4] എന്നീ പേരുകളിലറിയപ്പെടുന്നു. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവയെ ഉത്തരേന്ത്യയിലാണ് കാണപ്പെടുക. നീണ്ട മഴയുള്ളതിനാൽ കേരളത്തിൽ ഇവ കുറവാണ്. മുതുകിലെ തൂവലുകളിൽ കറുപ്പും ചെമ്പുനിറവുമിടകലർന്നതാണ്. നീണ്ട കഴുത്തും ചെറിയ കാലുകളും ചെമ്പിച്ച അടിഭാഗവും കുറിയ വാലുകളുമാണ് കൗതാരികളുടെ പ്രത്യേകത.
കൗതാരി | |
---|---|
Kauai, Hawaii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | F. pondicerianus
|
Binomial name | |
Francolinus pondicerianus (Gmelin, 1789)
| |
Synonyms | |
Ortygornis ponticeriana |
നിറവ്യത്യാസത്തെ അടിസ്ഥാനമാക്കി കൗതാരികളെ മൂന്ന് ജാതികളായി വിഭജിച്ചിട്ടുണ്ട്. ശത്രുക്കളെ കാണുമ്പോൾ ഇവ പൊന്തകൾക്കിടയിലേക്ക് തലയും താഴ്തി ഓടി രക്ഷപെടാറുണ്ട്. കൗതാരികളുടെ ഭക്ഷണം പുൽവിത്തുകളും കൃമികീടങ്ങളുമാണ്. വളരെ വേഗത്തിൽ കൂടുതൽ ദൂരം പറക്കാൻ ഇവയ്ക്കാവില്ല.[5] [6]
ചിത്രശാല
തിരുത്തുക-
കൗതാരി
-
രാജസ്ഥാനിൽ നിന്ന്
അവലംബം
തിരുത്തുക- ↑ "Francolinus pondicerianus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ 2.0 2.1 J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ 3.0 3.1 "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ 4.0 4.1 കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 484. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ http://www.birding.in/birds/Galliformes/grey_francolin.htm
- ↑ http://www.birdsisaw.com/Bird.aspx?q=19[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Aviculture Archived 2008-09-18 at the Wayback Machine.
- Public domain photographs[പ്രവർത്തിക്കാത്ത കണ്ണി]
- In Sri Lanka Archived 2009-03-11 at the Wayback Machine.
- UMMZ specimen[പ്രവർത്തിക്കാത്ത കണ്ണി]