അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടലാണ്‌ ചെങ്കടൽ. തെക്കുകിഴക്കായി, ഈജിപ്‌ത്തിലെ സൂയസ്സിൽ നിന്ന് ഉദ്ദേശം 1930 കി.മി, നീളത്തിൽ ബാബ്-എൽ മൻഡേബ് വരെയുള്ള ചെങ്കടലിനെ ഏഡൻ ഉൾക്കടൽ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു.ഈജിപ്ത്, സുഡാൻ, എറിത്രിയ സമുദ്രതീരങ്ങളെ ഈ കടൽ സൗദി അറേബ്യയിൽ നിന്നും യെമനിൽ നിന്നും വേർതിരിക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതൽ ഉപ്പുരസമുള്ളതുമായ കടലുകളിലൊന്നാണിത്. സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള യാത്രമാർഗ്ഗമെന്ന നിലയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജലപാതകളിലൊന്നിത്.

ചെങ്കടൽ
നിർദ്ദേശാങ്കങ്ങൾ22°N 38°E / 22°N 38°E / 22; 38
പരമാവധി നീളം2,250 km (1,400 mi)
പരമാവധി വീതി355 km (221 mi)
ഉപരിതല വിസ്തീർണ്ണം438,000 km2 (169,000 sq mi)
ശരാശരി ആഴം490 m (1,610 ft)
പരമാവധി ആഴം2,211 m (7,254 ft)
Water volume233,000 km3 (56,000 cu mi)
ചെങ്കടലിന്റെ സ്ഥാനം.
"https://ml.wikipedia.org/w/index.php?title=ചെങ്കടൽ&oldid=3993691" എന്ന താളിൽനിന്ന് ശേഖരിച്ചത്