പുഴക്കരയിലും കടൽക്കരയിലും കുളത്തിനരികിലും മറ്റും കാണപ്പെടുന്ന ചെറിയ കിളികളായ നീർക്കാടയോട് സാദൃശ്യമുള്ള കിളിയാണ് പുള്ളിക്കാടക്കൊക്ക്. ഇംഗ്ലീഷ്: Wood Sandpiper. ശാസ്ത്രീയനാമം:Tringa glareola. കേരളത്തിൽ സെപ്റ്റംബർ മുതൽ മേയ് മാസം വരെ കാണപ്പെടുന്ന ഇവ ദേശാടനക്കിളികളായാണ് അറിയപ്പെടുന്നത്. യൂറോപ്പും വടക്കേ ഏഷ്യയുമാണ് ഈ കിളികളുടെ ജന്മദേശം. സാധാരണ എട്ടു മുതൽ നാല്പതുവരെയുള്ള പറ്റങ്ങളായാൺ കാണപ്പെടുന്നത്. ജലഷഡ്പദങ്ങളാണ് ആഹാരം.[1]

പുള്ളിക്കാടക്കൊക്ക്
Woodsandpiper.jpg
ഇരിങ്ങാലക്കുടയിലെ തൊമ്മാനപ്പാടത്ത്
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. glareola
Binomial name
Tringa glareola
Linnaeus, 1758

വിവരണംതിരുത്തുക

ദേഹത്തിന്റെ ഉപരിഭാഗം വെളുപ്പും തവിട്ടും നിറത്തിലാണ്. (കരിമ്പൻ കാടക്കൊക്കിന്റേതിനേക്കാൾ) തവിട്ടു നിറമുള്ള പുറത്തും ചിറകുകളിലും അരിപ്രാവിനുള്ളതുപോലെ മങ്ങിയ നിറത്തിലുള്ള പുള്ളികൾ കാണും.[2] ചിറകുകളുടെ അടിവശത്ത് കറുപ്പിനു പകരം ചാരനിറമാണ്കാലിനു പച്ച കലർന്ന മഞ്ഞനിറവും കണ്ണിനു മീതെ പുരികം പോലെ നീളത്തിൽ വെളുത്ത വരയും കാണാം.[3]

പ്രജനനംതിരുത്തുക

 
വെള്ളമുള്ള പ്രദേശങ്ങളിലാണിവ ഇര തേടുന്നത്
 
മുട്ട-(മ്യൂസിയത്തിൽ നിന്നുള്ള ചിത്രം)

യൂറേഷ്യാ ഭൂഖണ്ഡത്തിൻൽ 45 ഡിഗ്രി അക്ഷാംശത്തിനു വടക്കുള്ള പ്രദേശങ്ങളിലാണ്‌ ഈ കാടക്കൊക്കുകൾ പ്രജനനം നടത്തുന്നത്.22-23 ദിവസമാണ് അടയിരിപ്പുകാലം.

പരാമർശങ്ങൾതിരുത്തുക

  1. 1.0 1.1 BirdLife International (2012). "Tringa glareola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: ref=harv (link)
  2. Pereira, S.L.; Baker, A.J. (2005). "Multiple Gene Evidence for Parallel Evolution and Retention of Ancestral Morphological States in the Shanks (Charadriiformes: Scolopacidae)". Condor. 107 (3): 514–526. doi:10.1650/0010-5422(2005)107[0514:MGEFPE]2.0.CO;2.
  3. Hayman, Peter; Marchant, John; Prater, Tony (1986). Shorebirds: an identification guide to the waders of the world. Boston: Houghton Mifflin. ISBN 0-395-60237-8.
"https://ml.wikipedia.org/w/index.php?title=പുള്ളിക്കാടക്കൊക്ക്&oldid=2690486" എന്ന താളിൽനിന്ന് ശേഖരിച്ചത്