വെള്ള കടൽകാക്ക
ഹ്യുഗ്ലിൻ കടൽകാക്ക (സൈബീരിയൻ കടൽ കാക്ക) തണുപ്പുകാല അപൂർവ സന്ദർശകരാണ്. കേരളത്തിലെ വടക്കൻ തീരങ്ങളിലാണ് കൂടുതലായി കാണുന്നത്. കാസ്പിയൻ കടൽകാക്ക (yellow legged gull)യുമായി നല്ല സാമ്യമുണ്ട്. ഇന്ത്യയിൽ മുമ്പ് കാണപ്പെട്ടിരുന്നതായി രേഖകളിലുള്ള Lesser black-backed gull, ഹ്യുഗ്ലിൻ കടൽകാക്കയായിരിക്കുമെന്നും ഇപ്പോൾ കണക്കാക്കുന്നു. ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളുടെ പട്ടിഅകയിലെ നിന്നും Lesser black-backed gull നീക്കം ചെയ്തിട്ടുണ്ട്. [1]
ഹ്യുഗ്ലിൻ കടൽകാക്ക | |
---|---|
In the Kachchh region of India, resting in a saltpan. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. heuglini
|
Binomial name | |
Larus heuglini |
രൂപവിവരണം
തിരുത്തുകവലിയ വട്ടതലയോടുകൂടിയ കടൽകാക്കയാണ്. ബലമുള്ള കൊക്കുകളുണ്ട്. കാലുകളും ചിറകുകളും നീളമുള്ളവയാണ്. പുറകുവശവും ചിറകുകളും കടുത്ത ചാരനിറത്തിലുള്ളവയാണ്. കാലുകൾ ഇളം മഞ്ഞനിറമോ പിങ്കുനിറമോ ആണ്. കടുത്ത മഞ്ഞുകാലത്ത് തലയിലും കഴുത്തിനു പുറകിലും തവിട്ടു നിറത്തിൽ വരകൾ കാണാം.
പ്രജനനം
തിരുത്തുകവടക്കൻ റഷ്യയിലെ ടുണ്ട്രയിലാണ് സാധാരണ പ്രജനനം നടത്തുന്നത്. ഫിൻലാന്റിലും കാണപ്പെടുന്നതായി പറയുന്നു. ഒരു പക്ഷെ അവിടേയും പ്രജനനം നടത്തുന്നുണ്ടായിരിക്കാം.
അവലംബം
തിരുത്തുക- ↑ page 338, birds of kerala, principle editor- c. shashikumar, dc books
ചിത്രശാല
തിരുത്തുക-
ഹ്യുഗ്ലിൻസ് കടൽകാക്ക- ചാവക്കാടുനിന്ന് ഒക്ടോ2011
-
ഹ്യുഗ്ലിൻസ് കടൽകാക്ക- മറ്റൊരു ചിത്രം ഒക്ടോ2011
-
ഹ്യുഗ്ലിൻസ് കടൽകാക്ക- പരക്കുന്നു ഒക്ടോ2011