നീർക്കാട
കടൽക്കരയിലും പുഴക്കരയിലും കുളങ്ങളുടെ വക്കത്തും സെപ്റ്റംബർ മുതൽ മേയ് മാസം വരെ നീർക്കാടയെ (ഇംഗ്ലീഷ്: Common Sand Piper ശാസ്ത്രീയനാമം: Tringa hypoleucos ) കാണാം. ശരീരത്തിന്റെ പിൻഭാഗം എപ്പോഴും മേലോട്ടും താഴേക്കും ഇളക്കിക്കോണ്ടാണ് നീർക്കാടകൾ ഇരതേടുന്നത്. അല്പം നീണ്ട കൊക്കും, നേരിയ കഴുത്തും, ചെറിയ തലയും , നീളമുള്ള കാലും ഇവയുടെ പ്രത്യേകതകകളാണ്. തല, പുറംകഴുത്ത്, പുറം, ചിറകുകൾ എന്നിവയ്ക്കെല്ലാം തവിട്ട് നിറമാണ്. ശരീരത്തിന്റെ അടിഭാഗം വെള്ളയാണ്. കണ്ണിനു മീതെ വെളുത്ത വര കാണാം. ഒറ്റയ്കാണ് നീർക്കാടകൾ ഇര തേടുന്നത്. [1]
നീർക്കാട | |
---|---|
നീർക്കാട | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Suborder: | Scolopaci
|
Family: | |
Genus: | |
Species: | A. hypoleucos
|
Binomial name | |
Actitis hypoleucos (Linnaeus, 1758)
| |
Synonyms | |
Tringa hypoleucos Linnaeus, 1758 |