മേനിക്കാട
മേനിക്കാടയുടെ ഇംഗ്ലീഷിലെ പേര് Painted Bush Quail എന്നും ശാസ്ത്രീയ നാമം Perdicula erythrorhyncha എന്നുമാണ്. കുന്നുകൾക്ക് അരികിലൂടെ വരിവരിയായാണ് നീങ്ങുന്നത്. ചുവന്ന കൊക്കും കാലുകളും കൊണ്ട് ഇവയെ വേഗം തിരിച്ചറിയാനാകും.
മേനിക്കാട | |
---|---|
ആണ്പക്ഷി, നീലഗിരിയില് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. erythrorhyncha
|
Binomial name | |
Perdicula erythrorhyncha (Sykes, 1832)
| |
Synonyms | |
Microperdix erythrorhynchus |
രൂപ വിവരണം
തിരുത്തുകപറക്കുമ്പോള് വരെ കാണാവുന്ന ചുവന്ന കൊക്കുകളും കാലുകളുമുണ്ട്. പെൺക്ഷികളുടെ അടിഭാഗം നല്ല ചുവപ്പാണ്. മുകൾവശം ചെമ്പിച്ച തവിട്ടു നിറമാണ്. ആൺപക്ഷിയ്ക്ക് കറുത്ത തലയും വെള്ള കൺപുരികവുമുണ്ട്. ആണിനുമാത്രം വെളുത്ത കഴുത്തും,പുരികവും. തലയിൽ വരകളുമുണ്ട്.അടിവശത്ത് ചന്ദ്രക്കലപോലെയുള്ള അടയാളങ്ങളൂണ്ട്.[2] ഇവ 6 മുതല് 10 വരെയുള്ള കൂട്ടമായി കാണുന്നു. ഇവ ഒറ്റ വരിയായാണ്` നീങ്ങുന്നത്. ഇവ ഇര തേടുന്നതും പൊടിയിൽ കുളിക്കുന്നതും കാലത്താണ്. കൂട്ടത്തിലെ ഏതെങ്കിലും പക്ഷിയുടെ വിളികേട്ടാൽ പെട്ടെന്ന് കൂട്ടം ചേരും.
പ്രജനന കാലത്ത് ആൺപക്ഷി ‘’കിരിക്കി – കിരിക്കി – കിരിക്കി‘’ എന്ന കേൾക്കാൻ ഇമ്പമുള്ള ശബ്ദത്തിൽ ഇടക്കിടെ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കും.,[3].[4][5]
വിതരണം
തിരുത്തുകകുന്നുകളിലുള്ള കാറ്റുകളിൽ കാണുന്നു. [സത്പുര] മുതൽ പൂർവഘട്ടത്തിന്റെ വടക്കുവരെ blewitti എന്ന് ഉപവിഭാഗത്തെ കാണുന്നു. കുറച്ചുകൂടി വലിപ്പം കുറഞ്ഞതും മങ്ങിയ നിറത്തോടുകൂടിയ ഒരു ഉപവിഭാഗം പശ്ചിമഘട്ടത്തിൽ പൂനെയുടെ തെക്കുമുതൽ നീലഗിരിയിലും തെക്കേ ഇന്ത്യയിലെ കുന്നുകളിലും കാണുന്നു. [4]
അവലംബം
തിരുത്തുക- കേരളത്തിലെ പക്ഷികൾ - ഇന്ദുചൂടൻ, പേജ് 218
- ↑ ബേർഡ് ലൈഫ് ഇന്റർനാഷണൽ (2012). "Perdicula erythrorhyncha". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. Retrieved 2012 ജൂലൈ 16.
{{cite web}}
: Check date values in:|access-date=
(help); Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ ആർ, വിനോദ്കുമാർ (ഓഗസ്റ്റ് 2014). പഠനം- കേരളത്തിലെ പക്ഷികൾ-. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2.
- ↑ Primrose,AP (1916). "Notes on the Painted Bush Quail Micr operdix erythrorhynchus F.B.I. 1359". J. Bombay Nat. Hist. Soc. 24 (3): 597.
- ↑ 4.0 4.1 Jerdon, TC (186). The Birds of India. Volume 3. George Wyman & Co. pp. 584–585.
- ↑ Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. pp. 125–126.