കേരളത്തിലെ പക്ഷികൾ (പുസ്തകം)
കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള പുസ്തകം
ഇന്ദുചൂഡൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ പ്രമുഖ പക്ഷിനിരീക്ഷകരിൽ ഒരാളായിരുന്ന പ്രൊഫ. കെ. കെ. നീലകണ്ഠൻ വളരെക്കാലത്തെ തന്റെ നീരിക്ഷണങ്ങളുടെ അടിസ്ഥാനത്തിലെഴുതിയ പുസ്തകമാണ് കേരളത്തിലെ പക്ഷികൾ. 1958-ൽ ഇതിന്റെ ആദ്യ പതിപ്പ് പുറത്തുവന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പക്ഷികളെക്കുറിച്ച് എഴുതിയ നൂറോളം ലേഖനങ്ങൾ സമാഹരിച്ചാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഇതിൽ 150ഓളം പക്ഷികളെക്കുറിച്ചുള്ള വിവരണങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 261 ഓളം പക്ഷികളെ ഉൾപ്പെടുത്തി ഇതിന്റെ രണ്ടാം പതിപ്പ് 1981 ലും ഗ്രന്ഥകാരന്റെ ദേഹവിയോഗത്തിനു ശേഷം 1996-ൽ പരിഷ്കരിച്ച മൂന്നാം പതിപ്പും പുറത്തിറങ്ങി. 1963-ല് മോസ്കോ വിൽ വച്ച് നടന്ന ഭാരതീയ പ്രദർശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മലയാളം പുസ്തകങ്ങളിലൊന്ന് ഇതായിരുന്നൂ.
കർത്താവ് | കെ.കെ. നീലകണ്ഠൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കേരള സാഹിത്യ അക്കാദമി |
പ്രസിദ്ധീകരിച്ച തിയതി | 1958 |
ISBN | 81-7690-067-2 |
.