ചെഞ്ചിലപ്പനെ ഇംഗ്ലീഷിൽ Rufous Babbler എന്നാണു പേര്, ശാസ്ത്രീയ നാമം Turdoides subrufa എന്നാണ്. ഇവ പശ്ചിമഘട്ടത്തിലെ എക്കേ ഇന്ത്യൻ ഭാഗത്തെ തദ്ദേശ ഇനമാണ്. കടുത്ത തവിട്ടു നിറത്തിലുള്ള ഇവയ്ക്ക് നീണ്ട വാലുണ്ട്.

ചെഞ്ചിലപ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. subrufa
Binomial name
Turdoides subrufa
(Jerdon, 1839)
Synonyms

Turdoides subrufus
Layardia subrufa
Timalia subrufa
Argya subrufa
Timalia poecilorhyncha

rufous babbler (Argya subrufa) from Palakkad Kerala India
 

ഇതൊരു വലിയ കരിയിലക്കിളിയാണ്. കടുത്ത ഒലീവ്-തവിട്ടു നിറത്തിലുള്ള പുറകുവശവും ചാരനിറത്തിലുള്ള നെറ്റിയുമുണ്ട്. കണ്ണുകൾ മങ്ങിയ വെള്ളയോ മഞ്ഞയോ ആണ്. പരക്കൽ തൂവലുകൾക്ക് ചെമ്പിച്ച രാശിയുണ്ട്. അടിവശം നല്ല ചെമ്പിച്ച നിറം. വയറും കഴുത്തിന്റെ നടുവശവും മങ്ങിയ ചെമ്പിച്ച നിറം. [2] They are 25–26 cm long with a wing of 8.7-9.0 cm. The tail is about 11-11.5 cm long.[3][4][5]

പശ്ചിമഘട്ടത്തിൽ മഹാബലേശ്വറിന് തെക്ക് കാണുന്നു. നിലത്താണ് ഇവയെ കൂടുതൽ കാണുന്നത്. പ്രാണികളും ചെറുപഴങ്ങളുമാണ് പ്രധാന ഭക്ഷണം.[2]

പ്രജനനം

തിരുത്തുക

പ്രജനനകലം ഫെബ്രുവരി തൊട്ട് നവംബർ വരെയാണ്. മരത്തിന്റെ കവരങ്ങൾക്കിടയിൽ കോപ്പപോലുള്ള കൂടാണ് ഉണ്ടാക്കുന്നത്. തിളങ്ങുന്ന കടുത്ത നീല നിറത്തിലുള്ള 2-4 മുട്ടകൾ ഇടും. [3]

  1. "Turdoides subrufa". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. 2.0 2.1 Rasmussen PC & JC Anderton (2005). Birds of South of Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. pp. 444–445.
  3. 3.0 3.1 Baker, EC Stuart (1922). Fauna of British India. Birds. Volume 1. Taylor and Francis, London. pp. 201–202.
  4. Ripley,SD (1953). "Notes on Indian birds. V." Postilla. 17: 1–4.
  5. Ali S & SD Ripley (1996). Handbook of the Birds of India and Pakistan. Volume 6 (2 ed.). Oxford University Press. pp. 222–224.
"https://ml.wikipedia.org/w/index.php?title=ചെഞ്ചിലപ്പൻ&oldid=3514442" എന്ന താളിൽനിന്ന് ശേഖരിച്ചത്