വെൺ ചിറകൻ കരിആള
വെൺ ചിറകൻ ആളയ്ക്ക് ആംഗലഭാഷയിൽ white-winged tern, white-winged black tern എന്നൊക്കെയാണ്. ശാസ്ത്രീയ നാമംChlidonias leucopterus , Chlidonias leucoptera എന്നുമാണ്. ശുദ്ധജലാശായങ്ങൾക്കരികിൽതെക്കു കിഴക്കൻ യൂറോപ്പ് മുതൽ ആശ്ത്രേലിയ വരെ കാണുന്നുദേശാടന പക്ഷിയാണ്. ഇപോൾ 'white-winged tern' എന്നാണ് അറിയുന്നതെങ്കിലും മുമ്പ് 'white-winged black tern' എന്നാണ് അറിഞ്ഞിരുന്നത്.
വെൺ ചിറകൻ കരിആള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. leucopterus
|
Binomial name | |
Chlidonias leucopterus (Temminck, 1815)
|
രൂപ വിവരണം
തിരുത്തുകചെറിയ ചുവന്ന കാലുകൾ, കറുത്ത കൊക്ക്, കൊക്കിനു 2.2-2.5 സെ. മീ. നീളം. കഴുത്തിനും വയറിനും കറുപ്പു നിറം.പുറകിൽ കടുത്ത ചാര നിറം. വെള്ള മുതുക്(en: rump) , വാലിനു ഇളം ചാര നിറം. മഞ്ഞറാശിയുള്ള മുഖം. ചിറകുകൾക്ക് പേരുപോലെ വെള്ള നിറം. ഉൾ ചിറകുകൾക്ക് ചാര നിറം. പ്രജന കാലമല്ലാത്തപ്പോൾ കറുപ്പിനു പകരം വെള്ള നിറമായിരിക്കും കറുത്തതല, വെള്ള നെറ്റി, ഉച്ചി കറുപ്പു കലർന്ന തവിട്ടു നിറം
പ്രജനനം
തിരുത്തുകവെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പായലുകളിലോ വെള്ളത്തിനോടടുത്ത് കരയിലൊ ഉണ്ടാക്കുന്ന ചെറിയ കൂട്ടീൽ 2-4 മുട്ടകളിടും.
വിതരണം
തിരുത്തുകതണുപ്പുകാലത്ത് ആഫ്രിക്ക, തെക്കേ ഏഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.
ഭക്ഷണം
തിരുത്തുകഇവ വെള്ളത്തിലേക്ക് ഊളയിട്ട് ഇര തേടുന്നില്ല.വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നവയേയും ചെറു മീനുകളേയും ഇരയാക്കുന്നു. പറന്ന് പ്രാണികളെ പിടിക്കുന്നു. പതുക്കെ ചിറകടിച്ചാണ് പറക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Chlidonias leucopterus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- "National Geographic" Field Guide to the Birds of North America ISBN 0-7922-6877-6
- Seabirds, an Identification Guide by Peter Harrison, (1983) ISBN 0-7470-1410-8
- Handbook of the Birds of the World Vol 3, Josep del Hoyo editor, ISBN 84-87334-20-2
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- White-winged tern - Species text in The Atlas of Southern African Birds
- White-winged tern (Chlidonias leucopterus) Archived 2010-12-18 at the Wayback Machine.