ചേരാക്കൊക്കൻ (ആംഗലേയം:'Asian openbill ') ( Anastomus oscitans) കൊറ്റി കുടുംബത്തിലെ ഒരു പക്ഷിയാണ്‌. ഞവുഞ്ഞിപ്പൊട്ടൻ എന്നും തൃശ്ശൂർ ഭാഗങ്ങളിൽ വിളിയ്ക്കാറുണ്ട്[അവലംബം ആവശ്യമാണ്].

Asian Openbill
At Bueng Boraphet in Thailand
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. oscitans
Binomial name
Anastomus oscitans
Boddaert, 1783

സാമാന്യ വിവരണം

തിരുത്തുക
 
ചേരാക്കൊക്കൻ, കണ്ണൂരിൽ നിന്നും

കേരളത്തിൽ സാധാരണ കാണുന്ന ഒരു കൊറ്റിയാണ്‌ ചേരാക്കൊക്കൻ. ഒരു മീറ്ററിൽ താഴെ പൊക്കമുള്ള ഇതിനു വെള്ളനിറമോ (പ്രജനനകാലത്ത്) വെളുപ്പു കലർന്ന ചാരനിറമോ (പ്രജനനേതര കാലത്ത്) ആണ് .ചുവപ്പുകലർന്ന കറുത്ത നിറമുള്ള ചുണ്ടും കമാനാകൃതിയിൽ ചേരുന്ന മേൽക്കൊക്കും കീഴ്ക്കൊക്കും അതിനിടയിലെ വിടവും കൊണ്ട് ഈ പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയാം.

കുളങ്ങളിലും ചതുപ്പു നിലങ്ങളിലും ഒറ്റയ്ക്കോ, രണ്ടുമൂന്നെണ്ണമുള്ള കൂട്ടമായോ ചേരാക്കൊക്കൻ ഇരതേടുന്നു. ഒച്ച്, കക്ക‍, ഞണ്ട് , മീൻ തുടങ്ങിയവയാണ്‌ ഭക്ഷണം. ഒച്ചുകളുടെയും കക്കകളുടെയും കടുപ്പമുള്ള തോട് നിഷ്പ്രയാസം പൊളിച്ച് മാംസമെടുക്കാൻ ഇവ വിടവുള്ള കൊടിൽപോലെയുള്ള കൊക്ക് ഉപയോഗിക്കുന്നു.

കരിങ്കൊക്ക്, വാത്ത, കടൽക്കാക്ക തുടങ്ങിയ പക്ഷികളോടൊപ്പം ചേർന്ന് വലിയ കോളനികളിലാണ്‌ ചേരാക്കൊക്കൻ കൂടു കെട്ടാറ്‌. വൃത്താകാരമായ തട്ടുപോലെ ചുള്ളിക്കമ്പുകൾ നിരത്തിയുണ്ടാക്കിയ കൂടിന്റെ നടുഭാഗത്തുള്ള കുഴിയിൽ ജലസസ്യങ്ങളുടെ തണ്ടും ഇലകളും നിരത്തിയിടും. ഒരു സമയം മൂന്നോ നാലോ വെളുത്ത മുട്ടകൾ ഇടാറുണ്ട്. [2]

ചിത്രശാല

തിരുത്തുക
  1. "Anastomus oscitans". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 3 February 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) Database entry includes justification for why this species is of least concern
  2. സാധാരണ പക്ഷികൾ- സലിം അലി & ലയീക്ക് ഫത്തേഹല്ലി, മൂന്നാം പതിപ്പ്, പേജ് 31

asdas

"https://ml.wikipedia.org/w/index.php?title=ചേരാക്കൊക്കൻ&oldid=3518985" എന്ന താളിൽനിന്ന് ശേഖരിച്ചത്