വെൺകണ്ഠൻ വിശറിവാലൻ
ഒരിനം വിശറിവാലൻ പാറ്റപിടിയൻ കിളി
കേരളത്തിൽ കാണാവുന്ന ഒരിനം പാറ്റപിടിയൻ കിളിയാണ് വെൺകണ്ഠൻ വിശറിവാലൻ (ഇംഗ്ലീഷ്:White-spotted Fantail, ശാസ്ത്രീയ നാമം:Rhipidura albogularis)[1]. പൂവന്റെ കൂജനംകൊണ്ടാണ് ഇവയെ പ്രധാനമായും തിരിച്ചറിയുന്നത്.
വെൺകണ്ഠൻ വിശറിവാലൻ | |
---|---|
Not recognized (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. albogularis
|
Binomial name | |
Rhipidura albogularis (Lesson, 1831)
|
വിതരണം
തിരുത്തുകമദ്ധ്യ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും കാടുകളിലും കുറ്റിക്കാടുകളിലും കൃഷിയിടങ്ങളിലും കാണുന്നു. ചെറിയ കോപ്പ പോലെയുള്ള മരത്തിലുള്ള കൂട്ടിൽ 3 മുട്ടകളിടും.
വിവരണം
തിരുത്തുക19 സെ.മീ നീളം. ഇരുണ്ട, അറ്റം വെളുത്ത വിശറിപോലുള്ള വാൽ. കഴുത്തും പുരികവും വെള്ള. മുകൾവശം ചാരനിറം. കണ്ണിനു ചുറ്റും കറുപ്പ്. വെള്ള നിറമുള്ള അടിവശം. വെള്ളപ്പുള്ളികളുള്ള ചാരനിറത്തിലുള്ള നെഞ്ച്.
ഭക്ഷണം
തിരുത്തുകപ്രാണികളാണ് ഇവയുടെ ഭക്ഷണം.
അവലംബം
തിരുത്തുക- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6