മൊൺടാഗു മേടുതപ്പിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Montagu's harrier എന്നും ശാസ്ത്രീയ നാമംCircus pygargus എന്നുമാണ്. ദേശാടന പ്ക്ഷിയാണ്. ബ്രിട്ടീഷ് പ്രകൃതി വിദഗ്ദ്ധനായിരുന്ന ശ്രീ ജോർജ് മൊൺടാഗുവിന്റെ സ്മരണക്കായാണ് ഈ പേര്.

മൊൺടാഗു മേടുതപ്പി
Montagu's harrier (Circus pygargus).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. pygargus
ശാസ്ത്രീയ നാമം
Circus pygargus
(Linnaeus, 1758)
Circus pygargus distribution map.png


Montagu's harrier (Circus pygargus) In flight.jpg


രൂപവിവരണംതിരുത്തുക

പൂവന് മങ്ങിഅ ചാര നിറമാണ്. ചിറകിന്റെ അറ്റം കറുപ്പാണ്.ചിറകിന്റെ മുകളിലും അടിയിലും,വയറിലും വശങ്ങളിലും ചെമ്പിച്ച വരകളുണ്ട്. പിടയുടെ അടിവശം മങ്ങിയ മഞ്ഞ-തവിട്ടു നിറമാണ്. females വയറിൽ നീളത്തിൽ വരകളുണ്ട്. ചിറകുമൂടിയിൽ പുള്ളികളുണ്ട്. മുകൾവശം കടുത്ത തവിട്ടു നിറം. മുകൾ വാൽമൂടി വെളുത്തതാണ്.ഇവയിൽ നിറവ്യത്യാസങ്ങൾ കാണാറുണ്ട്.ചെറിയ ശരീര ഭാരത്തെ അപേക്ഷിച്ച് വലിയ ചിറകാണ് ഉള്ളത്. പിട പൂവനേക്കാൾ വലുതാണ്. ഇവയ്ക്ക് 43-47 സെ.മീ നീളവും 97-115 സെ.മീ ചിറകു വിരിപ്പും ഉണ്ട്. പൂവന് ശറാശരി 265 ഗ്രാം തൂക്കവും പിടയ്ക്ക് 345 ഗ്രാം തൂകവും ഉണ്ട്.


വിതരണംതിരുത്തുക

മിതശീതോഷണ പ്രഡേശങ്ങളിൽ കാണുന്ന ഇവ, മെഡിട്ടറേനിയൻ, ബോറിയൽ കാലാവസ്ഥ പ്രദേശങ്ങളിലും കാണാറുണ്ട്. വീതിയുള്ള നദീതടങ്ങൾ, സമതലങ്ങൾ, തടാക ക്കരകൾ എന്നിവിടങ്ങളിൽ മുട്ടയിടുന്നു. പ്റ്റിയ സ്ഥലങ്ങൾ കിട്ടിയില്ലെങ്കിൽ കൃഷിയിടങ്ങളിലും മുട്ടയിടുന്നു. മിക്ക പശ്ചിമ പെലിയാർട്ടിക് Palearctic പ്രദേശങ്ങളിലും കാണുന്നു..നോർവെയിൽ ഇവ കാണപ്പെടുന്നില്ല.പ്രജനന സ്ഥലങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കും.ഇവയെ കൂടുതലായി കാണുന്നത് ഫ്രാൻസ്, സ്പെയിൻ, റഷ്യ, ബെലാരുസ്,പോളണ്ട് എന്നിവിടങ്ങളിലാണ്.

 
പിട
 
പൂവൻ

ഭക്ഷണംതിരുത്തുക

എലികൾ, ചെറു പക്ഷികൾ, പക്ഷി മുട്ടകൾ, വലിയ പ്രാണികൾ, പാമ്പ് അടക്കമുള്ള ഉരഗങ്ങൾ എന്നിവയാണ് ഭക്ഷണം.[6] സ്ഥിരപഥ ത്തിലൂടെ താഴ്ന്ന് പതുക്കെ പറന്ന് ഇരയെ പിടിക്കുന്നു. വെഗ്ഗത്തിലോടുന്ന ഇരക്ലേയും പിടിക്കും. പ്രജനന കാലത്ത് പിടയ്ക്കുള്ള ഭക്ഷണം പൂവൻ തേടുന്നു. അടയിരിക്കുന്ന കാലത്ത്ദിവസം 5-6 തവണ ഭക്ഷണം കൊടുക്കുന്നത്, കുഞ്ഞായാൽ 7-10 തവണയാകുന്നു.പൂവൻ പറക്കുന്നതിന്റെ അടിയിലൂടെ പിട പക്കുമ്പോൾ പൂവൻ ഭക്ഷണം ഇട്ടു കൊടുക്കുകയും വായുവിൽ വച്ച് പിട അത് പിടിക്കുകയും ചെയ്യും. പ്രജനന സ്ഥലം തുടർച്ചയായി മാറികൊണ്ടിരിക്കും.

പ്രജനനംതിരുത്തുക

ഒറ്റയ്ക്കൊ കൂട്ടമായൊ കാണാറുണ്ട്. ഒരേസ്ഥലത്ത് 30 കൂടുകൾ വരെ കണ്ടിട്ടുണ്ട്. കൂടുകൾ തമ്മിൽ കുറഞ്ഞ അകലം 10 മീ. ആണ്.

 
മുട്ട, Collection Museum Wiesbaden

കൂടൂവച്ച സ്ഥലത്ത് തിരിച്ചെത്തുന്നതോടെ പ്രജനന പ്രക്രിയ തുടങ്ങുന്നു. പൂവനും പിടയും ഇണയെ ആകർഷിക്കാനുള്ള അഭ്യാസപ്രകടനങ്ങൾ നടത്തും.ഡൻസുകളും മെയ്യഭ്യാസങ്ങളും ഉണ്ടാവും.മൂന്നു വയസ്സാവുമ്പോഴാണ് പ്രജനന പ്രായം തുടങ്ങുന്നത്. മിക്കതും മുൻ വർഷത്തെ ഇണയെ തന്നെ തിരഞ്ഞെടുക്കുന്നു. പിടയാണ് പുല്ലുകൊണ്ടുള്ള കൂട് ഉണ്ടാക്കുന്നത്. 3-5 മുട്ടകളിടുന്നു. 27-40 ദിവസംകൊണ്ട് മുട്ട വിരിയും.28-42 ദിവസം കൊണ്ട് കുഞ്ഞ് കൂട് വെടിയും. പൂവന് രണ്ട് ഇണകൾ വരെ കാണാം. രൺറ്റു പിടാകൾക്കും അവയുടെ കുഞ്ഞുങ്ങൾക്കും പൂവൻ ത്സ്ന്നെ തീറ്റ കൊടുക്കും.

 
Young Montagu's harriers during relocation.

ഏപ്രിൽ മാസത്തോടെ പ്രജനന സ്ഥലത്ത് തിരിച്ചെത്തി തുടങ്ങുന്നു.മെയ് മാസത്തോടെ ഭൂരിഭാഗവും തിരിച്ചെത്തും. എന്നാൽ ഒരു വർഷം പ്രായമായവ ആവർഷം പ്രജനന സ്ഥലത്തേക്ക് തിരിച്ചു വരുന്നില്ല.


അവലംബംതിരുത്തുക

  1. BirdLife International (2013). "Circus pygargus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  6. Arroyo, B.E. (1997). "Diet of Montagu's Harrier Circus pygargus in central Spain: analysis of temporal and geographic variation". Ibis. 139: 664–672. doi:10.1111/j.1474-919x.1997.tb04689.x.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൊൺടാഗു_മേടുതപ്പി&oldid=3386954" എന്ന താളിൽനിന്ന് ശേഖരിച്ചത്