ആനറാഞ്ചി പക്ഷി

(ആനറാഞ്ചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, ഇറാൻ, ശ്രീലങ്ക, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ കണ്ടു വരുന്ന ഒരു പക്ഷി വർഗ്ഗമാണ് ആനറാഞ്ചി[9] [10][11][12] (ശാസ്ത്രീയനാമം:Dicrurus macrocercus). കാക്ക, പരുന്ത്, പ്രാപ്പിടിയൻ, തുടങ്ങി, സ്വന്തം ശരീരവലിപ്പത്തിന്റെ പല ഇരട്ടിയോളം വരുന്ന പല മാംസഭോജി പക്ഷികളെയും കൊത്തി ഓടിക്കാൻ ഇവയ്ക്ക് യാതൊരു ഭയവും ഉണ്ടാവാറില്ല. കാക്കകളെ പ്രത്യേക പ്രകോപനമൊന്നുമില്ലാതെ പിന്നാലെ ചെന്നു കൊത്തി തുരത്തുന്നത് ഈ പക്ഷിയുടെ ഒരു സ്വഭാവ സവിശേഷതയാണ്‌.

ആനറാഞ്ചി പക്ഷി
Black Drongo
Juvenile bird in Calcutta with some brown and white feathers. Note the white rictal spot at the base of the beak.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. macrocercus
Binomial name
Dicrurus macrocercus
(Vieillot, 1817)
Subspecies

D. m. macrocercus (Vieillot, 1817)[2]
D. m. albirictus (Hodgson, 1836)[3]
D. m. minor Blyth, 1850[4]
D. m. cathoecus Swinhoe, 1871[5]
D. m. thai Kloss, 1921[6]
D. m. javanus Kloss, 1921[6]
D. m. harterti Baker, 1918[7]

Approximate distribution of the Black Drongo
Synonyms

Buchanga atra
Bhuchanga albirictus[8]

Black drongo juvenile
black drongo (Dicrurus macrocercus) from koottanad Palakkad Kerala India
black drongo (Dicrurus macrocercus) പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

പേരിനു പിന്നിൽ

തിരുത്തുക

സ്വന്തം ശരീരവലിപ്പത്തിന്റെ പലമടങ്ങ് വലിപ്പമുള്ള പക്ഷികളോട് നേർക്കു നേർ പോരാടാൻ വരെ ധൈര്യമുള്ള ഒരു പക്ഷി ആയതിനാൽ അതിശയോക്തി കലർന്ന ആനറാഞ്ചി എന്ന പേര് വിളിക്കുന്നു. [അവലംബം ആവശ്യമാണ്].

ആൺ കിളിയുടെ തൂവലിനു തിളക്കമുള്ള കറുപ്പും. പുറത്തേക്ക് ഇരുവശത്തേക്കും വളയുന്ന poda പലതരം ശബ്ദങ്ങൾക്കൊപ്പം, മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുന്നതിലും ആനറാഞ്ചി സമർത്ഥനാണ്.

ആവാസവ്യവസ്ഥകൾ

തിരുത്തുക

നെൽപ്പാടങ്ങളിലും, കായലോര പ്രദേശങ്ങളിലും ഇതിനെ കാണാൻ സാധിക്കും. മനുഷ്യരെ ഭയം ഇല്ലാത്തതിനാൽ എളുപ്പം ഇണങ്ങുകയും ചെയ്യും. വൃക്ഷങ്ങളുടെ ഉയർന്ന കൊമ്പുകളിലോ, ഇലക്ട്രിക് ലൈനുകളിലോ, പൊന്തകൾക്കു മുകളിലോ ഇരുന്ന്, ആ വഴി പറക്കുന്ന ചെറു പ്രാണികൾ, തുമ്പികൾ, പുൽച്ചാടികൾ തുടങ്ങീയവയെ പറന്നു ചെന്നു പിടിച്ചു തിന്നുകയാണ് പ്രധാന ഭക്ഷണരീതി. നാൽകാലികളുടെ പുറത്തിരുന്നു സവാരി ചെയ്തും ചിലപ്പോൾ ഇവ ഇര തേടാറുണ്ട്. മറ്റു ചെറിയ കിളികളെ ആക്രമിച്ച് ഭക്ഷിക്കുകയും ചെയ്യും.

 
കാലിമുണ്ടിയേയും കാണാം

മാർച്ച് മുതല് ജൂൺ വരെയുള്ള സമയമാണ് ആനറാഞ്ചിയുടെ സന്താനോല്പാദന കാലം. ഉയർന്ന വൃക്ഷങ്ങളുടെ ശിഖരങ്ങളിൽ കുഴിഞ്ഞ കൂടുകൂട്ടിയ ശേഷം മൂന്നും നാലും മുട്ടകൾ ഇട്ട് വിരിയിക്കും.മുട്ടകൾക്ക് വെള്ളയോ റോസോ നിറവും, അതിൽ തവിട്ടു നിറത്തിൽ കുത്തുകളും കാണപ്പെടുന്നു. കൂടു കെട്ടുന്ന സമയത്ത് ഇവയുടെ ആക്രമണ സ്വഭാവം വളരെ കൂടുതലായിരിക്കും. എന്നാൽ മൃദുസ്വഭാവമുള്ള പക്ഷികളെ ഇവ ഉപദ്രവിക്കാറില്ലെന്നു മാത്രമല്ല അവ ഇവയുടെ കൂടിനടുത്തായി കൂട് കെട്ടി മറ്റു പക്ഷികളിൽ നിന്ന് സം‌രക്ഷണം ഉറപ്പുവരുത്താറുമുണ്ട്.

മറ്റു ബന്ധുക്കൾ

തിരുത്തുക
  • കാക്കത്തമ്പുരാൻ- (ഇംഗ്ല്ലീഷ്: ഗ്രേ ഡ്രോംഗോ) (ശാസ്ത്രീയനാമം: Dicrurus Leucophaeus) കാഴ്ചക്കു ആനറാഞ്ചിയേപ്പോലെ തന്നെയാണെങ്കിലും മാറിടത്തിനു താഴെയുള്ള ഭാഗം കറുപ്പല്ല; മറിച്ച് ചാരനിറമാണ്‌. ആനറാഞ്ചിയേക്കാൾ കൃശഗാത്രൻ. കണ്ണുകൾ നല്ല ചുവപ്പ്.
  • കാക്കരാജൻ - (ഇംഗ്ല്ലീഷ്: വൈറ്റ് ബെല്ലീഡ് ഡോംഗോ) (ശാസ്ത്രീയനാമം: Dicrucus caerulescens) കാഴ്ചക്കു കാക്കത്തമ്പുരാനെപ്പോലെയാണെങ്കിലും മാറിടത്തിനു താഴെയുള്ള ഭാഗം തൂവെള്ളയാണ്‌.
  • ലളിതക്കാക്ക - (ഇംഗ്ല്ലീഷ്: ബ്രോൺസ്‌ഡ് ഡ്രോംഗോ) (ശാസ്ത്രീയനാമം: Dicrucus aeneus) ആകൃതി ആനരാഞ്ചിയെപ്പോലെ തന്നെ പക്ഷെ മറ്റുള്ളവയേക്കാൾ ചെറുതും ദേഹത്തൊട്ടാകെ നീലയും പച്ചയും നിറങ്ങൾ സമ്മേളിക്കുന്നു. അസാധാരണമായ തിളക്കം
  • കാടുമുഴക്കി - (ഇംഗ്ല്ലീഷ്: റാക്കെറ്റ് റ്റെയിൽഡ് ഡ്രോംഗോ) (ശാസ്ത്രീയനാമം: Dicrucus paradiseus) ഈ വർഗ്ഗത്തിലെ ഏറ്റവും വലിയ പക്ഷി. വാലിന്റെ ഒട്ടാകെ നീളം 30 സെ.മീ. ഇരുവശത്തും, അഗ്രങ്ങളിൽ മാത്രം ഇഴകളുള്ള ഒരോ കമ്പിത്തൂവലുകൾ ഉണ്ടെന്നതാണ്‌ മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത.

ചിത്രശാല

തിരുത്തുക
ആനറാഞ്ചിയുടെ ശബ്ദം

കുറിപ്പുകൾ

തിരുത്തുക

ന്യൂസ് സൈറ്റിങ്ങ് [13]

  1. "Dicrurus macrocercus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Vieillot, Louis Jean Pierre (1817). Nouveau Dictionnaire d'Histoire Naturelle Appliquée aux Arts. 9: 588. {{cite journal}}: Missing or empty |title= (help)
  3. Hodgson, Brian Houghton (1836). The India Review and Journal of Foreign Science and the Arts. 1 (8): 326. {{cite journal}}: Missing or empty |title= (help)
  4. Blyth, Edward (1850). The Journal of the Asiatic Society of Bengal. 19: 255. {{cite journal}}: Missing or empty |title= (help)
  5. Swinhoe, Robert (1871). Proceedings of the Scientific Meetings of the Zoological Society of London for the Year. 2: 377. {{cite journal}}: Missing or empty |title= (help)
  6. 6.0 6.1 Kloss, Cecil Boden (1921). Journal of the Federated Malay States Museums. 10. pt. 3: 208. {{cite journal}}: Missing or empty |title= (help)
  7. Baker, Edward Charles Stuart (1918). "Some Notes on the Dicruridae". Novitates Zoologicae. 25: 299.
  8. Neave, Sheffield A., ed. (1939). Nomenclator Zoologicus; a List of the Names of Genera and Subgenera in Zoology from the Tenth Edition of Linnaeus, 1758, to the End of 1935 (with supplements). Volume 1. Zoological Society of London, London. p. 425.
  9. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  10. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  11. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 503. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  12. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  13. [സൈറ്റ് "****"] (in ഇംഗ്ലീഷ്). --. തിയതി. Retrieved 2007-. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
 
Wiktionary



"https://ml.wikipedia.org/w/index.php?title=ആനറാഞ്ചി_പക്ഷി&oldid=3967843" എന്ന താളിൽനിന്ന് ശേഖരിച്ചത്