കൊമ്പൻ ശരപ്പക്ഷി (Hemiprocne coronata) [2] [3][4][5] ഇംഗ്ലിഷിലെ പേര് Crested Treeswift എന്നാണ്. ഇവയെ തെക്കു കിഴക്കൻ ഏഷ്യ കഴിഞ്ഞാൽ ആസ്ത്രേലിയയിലാണ് കാണുക. ഇന്ത്യൻ ഉപഭൂഖണ്ഡം തൊട്ട് തായ്ലന്റ് വരെ കാണുന്നു.

കൊമ്പൻ ശരപ്പക്ഷി
Crestedtreeswift.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
H. coronata
ശാസ്ത്രീയ നാമം
Hemiprocne coronata
(Tickell, 1833)

ആർദ്ര നിത്യ ഹരിത വനങ്ങൾ ഒഴിവാക്കുന്ന ഈ പക്ഷികൾ, സാന്ദ്രത കുറഞ്ഞവനങ്ങളിലാണ് കൂടുതൽ കാണുന്നത്.[6]

ശരപ്പക്ഷികൾ വിശ്രമിക്കാതെ മാസങ്ങളോളം പറന്നു കൊണ്ടിരിക്കുന്നവയാണ്. കൊമ്പൻ ശരപ്പക്ഷി ഇടയ്ക്കിടെ മരങ്ങളിൽ വിശ്രമിക്കുന്നു. ഭാരതത്തിൽ കാണുന്നവയിൽ ഇടയ്ക്കിടെ വിശ്രമിക്കുന്ന ഏക ശരപ്പക്ഷിയാണ്, കൊമ്പൻ ശരപ്പക്ഷി.[6]

രൂപവിവരണംതിരുത്തുക

23 സെ.മീ നീളമുണ്ട്. മുകളിൽ ചാര നിറവും അടിയിൽ വെള്ളയുമാണ്. തലയിൽ ശിഖപോലുള്ള തൂവലുകളുണ്ട്. ഫോർക്കു പോലുള്ള വാലുണ്ട്. തത്തയുടേതിന് സമാനമായ വാൽ മരക്കൊമ്പിൽ നിവർന്നിരിക്കുമ്പോൾ പ്രകടമാണ് . മറ്റു ശരപക്ഷികളിൽ നിന്നും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ഘടകം ഈ വാലാണ്. മുകൾ വശം പച്ച കലർന്ന ചാരനിറം. അടിവശം നരച്ച വെള്ള നിറം. പൂവന്റെ കൊക്കിനും കണ്ണിനും ഇടയിൽ കറുത്ത നിറമുണ്ട്. താടി, തൊണ്ട, മുഖത്തിന്റെ വശങ്ങളിളം തവിട്ടു നിറമാണ്.[7] പെണ്ണിന്റെ മുഖത്തെവിടെയും തവിട്ടുനിറമില്ല. ചാരനിറം കലർന്ന കറുത്ത കർണാവരണ  തൂവലുകൾ, എന്നിവയും മീശപോലെ വെളുത്ത പട്ടയും പെൺപക്ഷിയ്ക്കുണ്ട്.

ശബ്ദംതിരുത്തുക

ഇവയുടെ ശബ്ദം ചില പരുന്തു വർഗക്കാരുടേതിന് സമാനമാണ് . കീ -ക്വീ എന്ന ഈ ശബ്ദം പാറക്കലിനിടയിൽ പുറപ്പെടുവിക്കുന്നു . വിശ്രമിക്കുമ്പോൾ പുറപ്പെടിവിക്കുന്ന ശബ്ദത്തിൽ കിപ് ...കീ ...കെപ്‌ എന്നീ സ്വരങ്ങൾ കേൾക്കാം.

ഭക്ഷണരീതിതിരുത്തുക

പറക്കലിനിടയിലാണ് ഇവ കീടങ്ങളെ വേട്ടയാടുന്നു. വനത്തിലെ വൃക്ഷത്തലപ്പുകൾക്കു മുകളിലും ഇലച്ചാർത്തുകളില്ലാത്ത പ്രദേശങ്ങളിലും ഉയർന്ന ഇരിപ്പിടങ്ങളിൽനിന്നു ഉള്ള നീണ്ട പറക്കലുകൾക്കിടയിലാണ് ഇവ വേട്ടയാടുന്നത് , ഉയർന്ന ഇലകൾ ഇല്ലാത്ത മരക്കൊമ്പുകളിലാണ് വിശ്രമിക്കുന്നത്. സന്ധ്യ സമയങ്ങളിൽ കൂടുതൽ സജീവമാകുന്ന ഇവയുടെ കൂട്ടത്തിൽ 6 മുതൽ 12 വരെ പക്ഷികൾ കാണപ്പെടുന്നു.

സ്വഭാവംതിരുത്തുക

    1300 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ആർദ്ര നിത്യഹരിത വനങ്ങൾ പൂർണമായും ഒഴിവാക്കുന്നു . ഇലച്ചാർത്തുകൾക്കു പുറത്തുള്ള തുറന്ന ഇരിപ്പിടങ്ങളാണ് ഇവക്കു പ്രിയം . ദേശാടനം ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടില്ല .

പ്രജനനംതിരുത്തുക

ജനുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനനം . ഒരു നിശ്ചിത പ്രദേശത്തു അനേകം ജോഡികൾ കൂടൊരുക്കുന്നു. പുറത്തേക്കു നിൽക്കുന്ന മരക്കമ്പുകളിൽ ഒട്ടിച്ചിവച്ച പോലെയുള്ള ചെറിയ കൂടാണ് ഉണ്ടാക്കുക. കട്ടിയായ ഉമിനീരിൽ തീർത്ത കൂടിനു അപൂർണമായ ഒരു താലിക്കയുടെ രൂപമാണ് . മരത്തൊലിയുടെ ചെറിയ പാളികൾ , തൂവലുകൾ മുതലായവ കൂടുകൾ ഇണക്കി ചേർക്കാൻ ഉപയോഗിക്കുന്നു . തുറന്ന ഇലച്ചാർത്തുകൾക്കിടയിലെ കുറഞ്ഞ പച്ചകൊമ്പാണ് കൂടൊരുക്കാൻ തിരഞ്ഞെടുക്കാറുള്ളത്.

നീല കലർന്ന ചാര നിറത്തിലുള്ള ഒരു മുട്ടയാണ് ഇടുന്നത്. ആണും പെന്നും മാറി മാറി അടയിരിക്കും.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. BirdLife International (2012). "Hemiprocne coronata". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 486. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  6. 6.0 6.1 പ്രവീൺ. ജെ പേജ്39- കൂട് മാസിക, ഫെബ്രുവരി 1917
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; test1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കൊമ്പൻ_ശരപ്പക്ഷി&oldid=3378527" എന്ന താളിൽനിന്ന് ശേഖരിച്ചത്