പൊടിപൊന്മാന്റെ ശാസ്ത്രീയ നാമം Alcedo menintingഎന്നും ഇംഗ്ലീഷ് നാമം Blue-eared Kingfisher എന്നുമാണ്. 16 സെ.മീറ്ററാണ് നീളം. സാധാരണ കുളങ്ങളുടേയും അരുവികളുടേയും അരികിലും 1000 മീറ്റരിൽ താഴെയുള്ള നിത്യഹരിതവനങ്ങളിലും കാണുന്നു.

പൊടിപൊന്മാൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. meninting
Binomial name
Alcedo meninting
Horsfield, 1821

രൂപവിവരണം

തിരുത്തുക

പൊടിപൊന്മാൻ, രൂപത്തിൽ ചെറിയ മീങ്കൊത്തിയെ പോലെയാണ്. പൊടിപൊൻ‌മാൻ കൂടുതൽ കടുത്ത തെളിച്ചമുള്ള കോബാൾട്ട് നീല നിറത്തിലുള്ള മുകൾ ഭാഗവും നല്ല ചെമ്പിച്ച നിറത്തിലുള്ള അടിഭാഗവുമാണ്. ചെറിയ മീൻകൊത്തിയിൽ കാണപ്പെടുന്ന ചെവി ഭാഗത്തെ തവിട്ട് നിറം ഇവയ്ക്ക് കാണാറില്ല.

"https://ml.wikipedia.org/w/index.php?title=പൊടിപ്പൊന്മാൻ&oldid=3278431" എന്ന താളിൽനിന്ന് ശേഖരിച്ചത്