തെക്കെ ഏഷ്യയിലുടനീളം കാണുന കാട്ടുപക്ഷിയാണ് മേനിപ്രാവ് (ഇംഗ്ലീഷ്: Green imperial Pigeon ശാസ്ത്രീയനാമം: Ducula aenea) ഇന്ത്യ മുതൽ ഇന്തോനേഷ്യ വരെയുള്ള കാടുകളിൽ ഇവയെ കാണാം. സ്വന്തമായി കൂടൊരുക്കുന്ന ഇവ ഒരൊറ്റ മുട്ട മാത്രമാണ് ഇടുന്നത്. ചുള്ളികമ്പുകൾകൊണ്ടുണ്ടാക്കുന്ന കൂട്ടിനുള്ളിൽ ഒതുക്കി വയ്ക്കുന്ന മുട്ടയ്ക്ക് വെളുപ്പ് നിറമാണ്. വൃക്ഷങ്ങളുടെ ഉയർന്ന കൊമ്പുകളിൽ ജീവിക്കുന്ന ഇവ സസ്യാഹാരികളാണ്. 45 സെ.മീയോളം നീളം ഇവയ്ക്ക് വരും. പ്രാവിനങ്ങളിൽ ഏറ്റവും വലിപ്പമുള്ളവയാണ് മേനിപ്രാവുകൾ. വാലിനും, ശരീരത്തിന്റെ മുകൾ ഭാഗത്തിനും തിളങ്ങുന്ന പച്ചനിറമാണ്. തലയും അടിവശവും വെളുപ്പ് നിറമാണ്. മേനിപ്രാവുകളിൽ ആണും പെണ്ണും കാണുവാൻ ഒരുപോലെയാണ്. കൂട്ടമായി കഴിയാനിഷ്ടപ്പെടാത്തവയാണെങ്കിലും അപൂർ‌വ്വമായി ചെറുസംഘങ്ങളായി കാണാം. മേനിപ്രാവുകൾക്ക് ഉച്ചത്തിലുള്ളതും മുഴങ്ങുന്നതുമായ ശബ്ദമാണ്. ത്രിപുരയുടെ സംസ്ഥാന പക്ഷിയാണ്.

മേനിപ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. aenea
Binomial name
Ducula aenea
(Linnaeus, 1766)
"https://ml.wikipedia.org/w/index.php?title=മേനിപ്രാവ്&oldid=3948548" എന്ന താളിൽനിന്ന് ശേഖരിച്ചത്