വടക്കൻ ചിലുചിലപ്പൻ
പാലക്കാട് ചുരത്തിനു തെക്കുള്ള പശ്ചിമഘട്ടഭാഗങ്ങളിൽ കാണപ്പെടുന്ന ഒരു ചിലപ്പൻ കിളിയാണ് വടക്കൻ ചിലുചിലപ്പൻ[2] [3][4][5] (ഇംഗ്ലീഷ്: Kerala Laughingthrush, ശാസ്ത്രീയനാമം: Montecincla fairbanki).
വടക്കൻ ചിലപ്പൻ | |
---|---|
T. f. fairbanki (Meghamalai) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. fairbanki
|
Binomial name | |
Montecincla fairbanki Blanford, 1869
| |
Synonyms | |
Garrulax jerdoni fairbanki |
വിവരണം
തിരുത്തുകചാര നിറത്തിലുള്ള ചുണ്ടും ചെമ്പിച്ച വയറും തിരിച്ചറിയാവുന്ന കണ്ണിനോട് ചേർന്നുള്ള വരയും വീതികൂടിയ വെളുത്ത പുരികവും ഇവയ്ക്കുണ്ട്. പഴനികുന്നുകളിൽ ഇതിന്റെ ഒരു ഉപവിഭാഗത്തെ കാണുന്നുണ്ട്. ഇവയെ ജോടികളായൊ ചെറുകൂട്ടങ്ങളായോ മറ്റു പക്ഷികളുടെ കൂട്ടങ്ങളിൽ ചേർന്നും കാണാറുണ്ട്. ചില ചെടികളുടെ തേനാണ് പ്രധാന ഭക്ഷണം. ചില ചെടികളുടെ പൂവിതളുകളും ഭക്ഷിക്കാറുണ്ട്.
പ്രജനനം
തിരുത്തുകപ്രജനന കാലം ഡിസംബർ മുതല് ജൂൺ വരെയാണ്. ഇത് മൂർദ്ധന്യത്തിലാവുന്നത് ഏപ്രിൽ മുതൽ മെയ് വരെയാണ്. പുല്ലും പായലും ഉപയോഗിച്ച് കോപ്പ പോലെയുണ്ടാക്കിയ കൂടിന്റെ ഉള്ളിൽ നനുത്ത നാരുകൾ കൊണ്ടുള്ള ഉൾഭാഗം ഉണ്ടാവും. പച്ചപ്പുകൾക്കിടയിൽ ഒളിപ്പിച്ചുവച്ച കൂടായിരിക്കും. [6] ചുവന്ന അടയാളങ്ങളുള്ള നീലനിറത്തിലുള്ള മുട്ടകളാണ് ഇടുന്നത്. കുഞ്ഞുങ്ങൾ പറക്കുകയോ കൂട്ടിൽ നിന്നു മറ്റേതെങ്കിലും ജീവികൾ കുഞ്ഞിനേയോ മുട്ടയേയൊ ഭക്ഷിച്ചാൽ കൂട് നശിപ്പിച്ചു കളയും. കൂടാതെ വിരിയാത്ത മുട്ടകൾ ഇവർ തന്നെ ഭക്ഷിക്കുകയും ചെയ്യും. [7][8]
വിതരണം
തിരുത്തുകപശ്ചിമഘട്ടത്തിൽ പാലക്കാട്ടുചുരത്തിനു തെക്കുള്ള തദ്ദേശ ഇനമാണ് വടക്കൻ ചിലപ്പൻ. 1100 മീറ്ററിലും കൂടുതൽ ഉയരം ഉള്ളിടത്താണ് ഇവയെ കാണുന്നത്.
അവലംബം
തിരുത്തുക- ↑ "Strophocincla fairbanki". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2010. Retrieved 21 May 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Bates, RSP (1931). "A note on the nidification and habits of the Travancore Laughing-Thrush (Trochalopterum jerdoni fairbanki)". J. Bombay Nat. Hist. Soc. 35 (1): 204–207.
- ↑ Ali, S & SD Ripley (1996). Handbook of the birds o f India and Pakistan. Volume 7 (2 ed.). New Delhi: Oxford University Press. pp. 42–44.
- ↑ Islam, MA (1989). "Nest destruction and cannibalistic behaviour of Laughing Thrushes, Garrulax spp. (Aves: Muscicapidae)". Bangladesh J. Zool. 17 (1): 15–17.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Photographs and videos on the Internet Bird Collection
- Bird calls Archived 2011-08-15 at the Wayback Machine.