ശിശിരകാലത്ത് മാത്രം കേരളത്തിൽ കാണപ്പെടുന്ന കാട്ടുപുള്ളുകളുടെ വർഗത്തിൽപ്പെട്ട ദേശാടനപ്പക്ഷിയാണ് മേനിപ്പാറക്കിളി.[1] [2][3][4] ഇംഗ്ലീഷ് നാമം : Blue headed Rock Thrush (Monticola cinclorhynchus)

മേനിപ്പാറക്കിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. cinclorhynchus
Binomial name
Monticola cinclorhynchus
(Vigors, 1832, Himalayan mountains)
blue-capped rock thrush , female നെല്ലിയാമ്പതിയിൽ നിന്നും
Blue Capped Rock Thrush, Seminary Hills, April 2018

കുറിക്കണ്ണൻകാട്ടുപുള്ളിനോട് സാദൃശ്യം ഉള്ളതും എന്നാൽ അതിനേക്കാൾ ചെറിയതുമാണ് ഈ പക്ഷി. പൂവന് കണ്ണിൽ നിന്ന് ചുമല് വരെ എത്തുന്നതും നല്ല വീതിയുള്ളതുമായ കറുത്ത പട്ട ഒഴിച്ച്, തലയും തൊണ്ടയും താടിയും നീലനിറമാണ്. പുറവും, വാലും കറുപ്പ്. പുറത്തുള്ള തൂവലുകൾക്കു തവിട്ട് നിറത്തിലുള്ള 'കര' ഉള്ളതുകൊണ്ട് അവിടെ കുറെ ചെതുമ്പൽ അടയാളങ്ങൾ കാണും. പൂട്ടിയ ചിറകു ഏറെക്കുറെ നീല. അതിന്റെ നടുക്ക് തെളിഞ്ഞു കാണുന്ന വെള്ളപ്പട്ട പക്ഷി പറക്കുമ്പോൾ വ്യക്തമായി കാണാം. ശ്രോണിയും ദേഹത്തിന്റെ അടിഭാഗവും ഓറഞ്ച് അഥവാ ചെമ്പിച്ച തവിട്ടു നിറം. പിടയ്ക്ക്, ശരീരത്തിന്റെ ഉപരിഭാഗമെല്ലാം തവിട്ട് നിറമാണ്. അടിവശത്ത് തവിട്ടുനിറത്തിൽ ചെതുമ്പൽ പോലെ തവിട്ടു നിറത്തിൽ കാണപ്പെടുന്ന വരകൾ വെള്ളവരകളുമായി ഇടകലർന്നു കിടക്കും. പൂവനെയും പിടയും ഒരുമിച്ചു കാണുമ്പോൾ അവ വ്യത്യസ്ത ജാതികളാണെന്നു തോന്നും.

ശിശിരകാലത്ത് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ കാണപ്പെടുന്നു. ബാക്കി കാലങ്ങളിൽ പാകിസ്താൻ മുതൽ അരുണാചൽ പ്രദേശ്‌ വരെയുള്ള ഹിമാലയമലനിരകളിൽ കാണപ്പെടുന്നു. തേയിലത്തോട്ടങ്ങൾ, ഏലതോട്ടങ്ങൾ, വനപ്രദേശങ്ങൾ എന്നിവടങ്ങളിൽ പ്രധാനമായും കാണപ്പെടുന്നു.

ചെറുപ്രാണികൾ ആണ് ഇവയുടെ പ്രധാന ആഹാരം. മരങ്ങളിൽ ആഹാരം തേടിനടക്കും. നിലത്ത് ഇര അനങ്ങുന്നത് കണ്ടാൽ താഴോട്ട് പറന്നു കൊത്തിയെടുക്കുക സാധാരണമാണ്. ചിലപ്പോൾ നിലത്തു തത്തിനടക്കുന്നതും കാണാം.

പ്രജനനം

തിരുത്തുക

ഒക്ടോബർ മുതൽ ഏപ്രിൽ തുടക്കം വരെ കേരളത്തിലെ മലകൾ സന്ദർശിക്കുന്ന ദേശാടകനാണ് ഈ പക്ഷി. ശിശിര കാലത്ത് ഏകാകിയായി നടക്കുവാനാണ് ഇഷ്ട്മെങ്കിലും പലപ്പോഴും ഇണ അടുത്ത് തന്നെ ഉണ്ടാകും. പ്രജനനകാലത്ത് രസകരമായി പാടുമെങ്കിലും കേരളത്തിൽ ഉള്ളപ്പോൾ അപൂർവമായേ ശബ്ദിക്കുകയുള്ളു.


മോലെം, ഗോവ, ഇന്ത്യ, നവംബർ1997


  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=മേനിപ്പാറക്കിളി&oldid=4016999" എന്ന താളിൽനിന്ന് ശേഖരിച്ചത്