യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലുള്ള പാടങ്ങളിലും കണ്ടങ്ങളിലും തീര പ്രദേശങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഒരു പക്ഷിയാണു് പവിഴക്കാലി. ഇംഗ്ലീഷ്: Black-winged Stilt.

പവിഴക്കാലി
Black-winged Stilt
Adult H. h. himantopus, Pak Thale, Phetchaburi, Thailand
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Suborder:
Family:
Genus:
Species:
H. himantopus (disputed)
Binomial name
Himantopus himantopus
(Linnaeus, 1758)
Subspecies

1-7, see text

black winged stilts in flight
Black winged stilt പവിഴക്കാലി, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

പേരിനു പിന്നിൽ

തിരുത്തുക

25 സെന്റീമീറ്റർ നീളമുള്ള നീണ്ട ഇളം ചുവപ്പു നിറത്തിലുള്ള കാലുകൾ ഉള്ളതുകൊണ്ടാണ് പക്ഷിക്ക് ഈ പേരു് ലഭിച്ചത്.

ഈ പക്ഷി പറക്കുമ്പോൾ ഇതിന്റെ കൂടിയ കാലുകൾ മടക്കിവെക്കാറില്ല.

ലിംഗഭേദം

തിരുത്തുക

ആൺ കിളികൾക്ക് തലയിലും പിൻകഴുത്തിലും ചാരനിറത്തിലുള്ള തൂവൽ ഉണ്ടാവും. നീണ്ടു കൂർത്ത കൊക്കുകളാണ്.നീണ്ട കാലുകൾക്ക് ചുവപ്പു നിറം. ചിറകുകൾ കറുത്തതും ബാക്കി ശരീരം വെളുത്തതുമാണ്.

ചെളിയിലും ചതുപ്പിലും ഉള്ള ചെറു പ്രാണികളും, ഞണ്ടും ആണു് പ്രധാന ഭക്ഷണം. കൂട്ടമായി ഭക്ഷണം അന്വേഷിക്കാറില്ല.

പ്രത്യുൽപാദനം

തിരുത്തുക

ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെ സമൂഹമായി ഉള്ള ഇണചേരൽ ഉണ്ടാകും. എല്ലാ കിളികളും അടുത്തടുത്തുതന്നെ കൂടുകളും കൂട്ടും. സംഘം ചേർന്ന് കൂടുകൾ സംരക്ഷിക്കുകയും ചെയ്യും. കൂട്ടിൽ മൂന്നു മുതൽ അഞ്ച് മുട്ടകൾ വരെ ഉണ്ടാകും. ഇണകൾ ഇരുവരും അടയിരിക്കും.

ചിത്രശാല

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=പവിഴക്കാലി&oldid=3589172" എന്ന താളിൽനിന്ന് ശേഖരിച്ചത്