ചാരമരപ്പൊട്ടൻ
ചാരമരപ്പൊട്ടൻ[1] [2][3][4] (Cinereous tit - Parus cinereus ). പച്ചമരപ്പൊട്ടനേക്കാൾ ചുറുചുറുക്കുള്ള പക്ഷിയായ ചാരമരപ്പൊട്ടൻ പലപ്പോഴും മറ്റുതരം പക്ഷികളോടൊപ്പം ഇര തേടാറുണ്ട്. ഈ ചെറുപക്ഷിയുടെ ആഹാരം ചെറുവണ്ടുകളും, പുഴുക്കളും, പാറ്റകളും മറ്റുമാണ്.ref name=BoK_Book/>
ചാരമരപ്പൊട്ടൻ | |
---|---|
Parus cinereus, കർണാടക | |
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. cinereus
|
Binomial name | |
Parus cinereus Vieillot, 1818
|
നിറം
തിരുത്തുകപേരു സൂചിപ്പിയ്ക്കുന്നതുപോലെ ചാരമരപ്പൊട്ടനു ഭസ്മത്തിന്റെ നിറമാണ്. തല, കഴുത്തിന്റെ പാർശ്വങ്ങൾ, താടി എന്നിവയ്ക്ക് കറുപ്പു നിറമാണ്. ഇതിനു നടുക്ക് കവിളിൽ ഒരു വെള്ളപ്പൊട്ടുള്ളത് നല്ലതുപോലെ തെളിഞ്ഞുകാണും. കറുത്ത ചിറകിനു നടുക്കു കുറുകെ ഒരു വെള്ളപ്പട്ടയുണ്ട്. വാലിന്റെ നടുക്കുള്ള തൂവലുകൾ കറുപ്പും, ഇരുവശത്തുമുള്ളവ വെള്ളയുമാണ്.ref name=BoK_Book/>
അവലംബം
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)