ചിലപ്പൻ കിളികളിൽ കേരളത്തിൽ കാണാനാവുന്ന ഒരിനമാണ് പതുങ്ങൻ ചിലപ്പൻ അഥവാ വയനാടൻ ചിലപ്പൻ (ഇംഗ്ലീഷ്: Wynaad Laughingthrush, ശാസ്ത്രീയനാമം: Garrulax delesserti). 1839-ൽ കോത്തഗിരിയിൽ നിന്നും ആദ്യമായി ഈ പക്ഷിയുടെ സ്പെസിമെൻ ശേഖരിച്ച അഡോൾഫ് ഡിലസ്സർട്ടിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ശാസ്ത്രീയനാമം.

പതുങ്ങൻ ചിലപ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. delesserti
Binomial name
Garrulax delesserti
(Jerdon, 1839)
Synonyms

Dryonastes delesserti

ഇവ പശ്ചിമഘട്ടത്തിൽ ഗോവക്ക് തെക്കു ഭാഗത്തെ തദ്ദേശ ഇനമാണ്. ഇവ ഇടതൂര്ന്ന വനങ്ങളിൽ കൂട്ടമായി വലിയ ശബ്ദമുണ്ടാക്കിയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഇവയെ കാണുക എളുപ്പമല്ല.

മുകൾഭാഗം തവിട്ട് നിറത്തിലാണ് . കഴുത്തിൽ വെള്ള നിറവും, കണ്ണിലൂടെ വീതികൂടിയ കറുത്ത നിറവുമുണ്ട് . കട്ടിയുള്ള കൊക്കുകൾ ഇവയ്ക്കുണ്ട്.. നെഞ്ചിന് ചാരനിറവും, വയറും അടിവശവും ചെമ്പിച്ച നിറത്തിലും കാണപ്പെടുന്നു. [2]

  1. "Garrulax delesserti". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Deignan, HG; Paynter, RA, Jr.;SD Ripley (1964). Check-list of birds of the world. Vol. 10. Cambridge, Massachusetts: Museum of Comparative Zoology. p. 370.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പതുങ്ങൻ_ചിലപ്പൻ&oldid=2824712" എന്ന താളിൽനിന്ന് ശേഖരിച്ചത്