കായൽ പൊന്മാന്റെ ശാസ്ത്രീയ നാമം Todiramphus chloris എന്നും ഇംഗ്ലീഷ് പേര് Collared Kingfisher, White-collared Kingfisher, Mangrove Kingfisher എന്നൊക്കെയുമാണ്. ഇവയെ ചെങ്കടൽ മുതൽ തെക്കെ ഏഷ്യ വരേയും ആസ്റ്റ്രേലിയ മുതൽ പോളിനേഷ്യ വരെ എല്ലായിടത്തും കാണാപ്പെടുന്നു. ഇവയ്ക്ക് 50 ഉപവിഭാഗങ്ങളുണ്ട്.

കായൽപൊന്മാൻ
Todiramphus chloris humii
Laem Phak Bia, Phetchaburi, Thailand
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. chloris
Binomial name
Todiramphus chloris
(Boddaert, 1783)
Synonyms

Halcyon chloris
Todirhamphus chloris

രൂപവിവരണം

തിരുത്തുക

കായൽ പൊന്മാന് 22 മുതൽ 29 സെ.മീറ്റർ നീളവും 51 മുതല് 90 ഗ്രാം തൂക്കവുമുണ്ട്. മുകളിലെ നിറം നീല മുതൽ പച്ചവരെയാണ്. അടിവശം വെള്ളയോ മങ്ങിയ നിറമോ ആയിരിക്കും. കഴുത്തിനു ചുറ്റും വെള്ള നിറത്തിലുള്ള അടയാളമുണ്ട്. ചില വിഭാഗങ്ങൾക്ക് കണ്ണിനു മുകളിൽ വെള്ളയോ മങ്ങിയ വെള്ള വരയോ ഉണ്ട്. മറ്റുള്ളവയ്ക്ക് കണ്ണിനും കൊക്കിനും ഇടയിൽ വെളുത്ത പൊട്ടുണ്ട്. പിടയ്ക്ക് പൂവനേക്കാൾ പച്ച നിറം കൂടുതലാണ്.

കുട്ടികൾക്ക് മുതിർന്നവയെ അപേക്ഷിച്ച് മങ്ങിയ നിറമാണ്. കൂടാതെ അടിവശത്ത് ഇരുണ്ട നിറത്തിൽ ചിതമ്പലുപോലുള്ള അടയാളമുണ്ട്.

 
ഉപവിഭാഗങ്ങളുടെ തലകൾ: T. c. armstrongi (top), T. c. solomonis (middle), T. c. chloris (bottom)

കടലിനടുത്തുള്ളവയ്ക്ക് ഞണ്ടാണ് പ്രധാന ഭക്ഷണം. മറ്റുള്ളവ പ്രാണികൾ, പുഴുക്കൾ, ഒച്ച്, ചെമ്മീൻ, മത്സ്യം, തവള, പല്ലി എന്നിവയെ ഒക്കെ ഭക്ഷിക്കും. ഇരയെകാത്ത് വളരെ സമയം അനങ്ങാതിരിക്കാൻ അവയ്ക്കാവും. വലിയ ഇരയാണെങ്കിൽ മരക്കൊമ്പിലടിച്ച് അവയെ കീഴ്പ്പെടുത്തും.

പ്രജനനം

തിരുത്തുക

കൂട് മരത്തിലെ പൊത്തോ കേടായ മരത്തിൽ മറ്റു പക്ഷികൾ ഉപേക്ഷിച്ച കൂടോ ചിതൽ പുറ്റോ ആവാം. രണ്ടു മുതൽ ഏഴുവരെ ഉരുണ്ട വെളുത്ത മുട്ടകൾ കൂടിന്റെ തറയിലിടും. ഇവ കൂടു തയ്യാറാക്കാനുള്ള ഒരു തരം വസ്തുക്കലും ഉപയോഗിക്കാറില്ല. മുട്ടകൾക്ക് അടയിരിക്കുന്നതും കുട്ടികളെ തീറ്റുന്നതും പിടയും പൂവനും ചേര്ന്നാണ്. മുട്ട വിരിഞ്ഞ് 44 ദിവസത്തിനുള്ളിൽ കുട്ടികൾ കൂട് ഉപേക്ഷിക്കും. ഒരു വർഷത്തിൽ രണ്ടു വട്ടം മുട്ടയിടും.

  • Rob Baldwin & Colin Richardson, Mangroves: Arabian sea forests Archived 2010-01-31 at the Wayback Machine., accessed 11/04/07.
  • Heinrich L. Bregulla (1992) Birds of Vanuatu, Anthony Nelson, Oswestry, England.
  • C Hilary Fry, Kathie Fry & Alan Harris (1992) Kingfishers, Bee-eaters & Rollers, Christopher Helm (Publishers) Ltd., London.
  • Graham Pizzey & Frank Knight (1997) The Graham Pizzey & Frank Knight Field Guide to the Birds of Australia, HarperCollins, London, UK.
  • Craig Robson (2002) A Field Guide to the Birds of South-East Asia, New Holland Publishers (UK) Ltd.
"https://ml.wikipedia.org/w/index.php?title=കായൽ‌പൊന്മാൻ&oldid=3782306" എന്ന താളിൽനിന്ന് ശേഖരിച്ചത്