ചക്കിപ്പരുന്തിനോളം വലിപ്പമുള്ള പക്ഷിയാണ് തോട്ടിക്കഴുകൻ.[1] [2][3][4] അസിപിട്രിഡെ പക്ഷികുടുംബത്തിൽപ്പെടുന്ന തോട്ടിക്കഴുകന്റെ ശാസ്ത്രനാമം നിയോഫ്രോൺ പെർക്നോടീറസ് എന്നാണ്. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തിരുക്കഴക്കുന്റം ക്ഷേത്രത്തിൽ തോട്ടിക്കഴുകനെ ഒരു പുണ്യ പക്ഷിയായി കരുതി ആരാധിക്കുന്നു. ഈജിപ്തിലും മുൻകാലങ്ങളിൽ ഇവയെ പൂജിച്ചിരുന്നു. തോട്ടിക്കഴുകന് 'ഈജിപ്ത് രാജാവിന്റെ കോഴി' എന്നർഥം വരുന്ന 'ഫറവോയുടെ കോഴി' (Pharoah's Chicken) എന്നും പേരുണ്ട്.

തോട്ടിക്കഴുകൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Neophron

Species:
N. percnopterus
Binomial name
Neophron percnopterus
a pair of adult and juvenile egyptian vultures in sands of arabia

പേരിനു പിന്നിൽ

തിരുത്തുക

തോട്ടികഴുകൻ സസ്തിനികളുടെ മലം ( മനുഷ്യന്റെ ഉൾപ്പടെ ) ഭക്ഷിക്കാറുണ്ട് . അതിനാൽ ഇവ നല്ലൊരു ശുചീകരണകാരിയാണ്; ഇക്കാരണത്താലാകാം ഇവയ്ക്ക് തോട്ടിക്കഴുകൻ എന്ന പേരു ലഭിച്ചത്

ഭക്ഷണ ശീലം

തിരുത്തുക

വളരേ വ്യത്യസ്തമായ ഭക്ഷണ ശീലമുള്ള പക്ഷിയാണ് ഇവ ഇവയുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നവ ഇവയാണ് . സസ്തിനികളുടെ മലം (മനുഷ്യന്റെ ഉൾപ്പടെ - ഇക്കാരണത്താലാകാം ഇവയ്ക്ക് തോട്ടിക്കഴുകൻ എന്ന പേരു ലഭിച്ചത്) , ചാണക വണ്ടുകൾ , പച്ചക്കറി , ചത്ത ജീവികളുടെ അവശിഷ്ടം , ചില സമയങ്ങളിൽ ചെറിയ ജന്തുക്കളെയും പക്ഷികളെയും ഉരഗങ്ങളെയും ഇവ പിടികൂടി ഭക്ഷണമാകാറുണ്ട് . ഇത് കൂടാതെ മറ്റു പക്ഷികളുടെ മുട്ട പൊട്ടിച്ചു കുടിക്കുന്ന ശീലവും ഇവയ്ക്കുണ്ട് , മുട്ട പൊട്ടിക്കാനായി കല്ല് (ആയുധം) ഉപയോഗിക്കുന്ന പക്ഷിയാണ് ഇവ. മാലിന്യ കൂമ്പാരങ്ങളിലും ഇവയെ ഭക്ഷണം തേടാറുണ്ട് .

ശരീരഘടന

തിരുത്തുക

കറുപ്പുനിറത്തിലുള്ള ചിറകുതൂവലുകളും തൂവലുകളില്ലാത്ത തിളക്കമുള്ള മഞ്ഞക്കഴുത്തും കൂർത്ത ചുണ്ടുകളും ത്രികോണാകൃതിയിൽ അറ്റം കൂർത്ത വാലുമാണ് തോട്ടിക്കഴുകന്റെ മുഖ്യ സവിശേഷതകൾ. പക്ഷിയുടെ വാലിന് വെളുപ്പുനിറമാണ്. ചിറകുകളുടെ പാർശ്വഭാഗത്തുള്ള നീണ്ട തൂവലുകളെല്ലാം കറുത്തതായതിനാൽ ചിറകുവിടർത്തി ഉയരത്തിൽ പറക്കുമ്പോൾ ചിറകുകളുടെ പിൻപകുതി കറുപ്പുനിറത്തിലും ബാക്കിഭാഗം തൂവെള്ള നിറത്തിലുമാണ് കാണപ്പെടുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു തോട്ടിക്കഴുകന് 47–70 സെന്റിമീറ്റർ (21–28 in) നീളവും ശരാശരി 2.4 കിലോഗ്രാം തൂക്കവും (5.3 lbs) ഉണ്ടാകും. പറക്കുമ്പോൾ ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 1.5-1.7 മീറ്ററാണ് (5-5.6 അടി).

ആവാസവ്യവസ്ഥ

തിരുത്തുക
 
തോട്ടിക്കഴുകൻ
 
Neophron percnopterus

കേരളത്തിൽ വളരെ വിരളമായി മാത്രമേ തോട്ടിക്കഴുകനെ കാണാറുള്ളൂ. കേരളത്തിനു വെളിയിൽ അധികം മഴ ലഭിക്കാത്ത പാറക്കുന്നുകൾ നിറഞ്ഞ പ്രദേശങ്ങളിൽ അമ്പതിലധികമുള്ള കൂട്ടങ്ങളായിട്ടാണ് ഇവയെ സാധാരണ കാണാറുള്ളത്. കന്യാകുമാരി, തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിൽ തോട്ടിക്കഴുകനെ സാധാരണയായി കണ്ടുവരുന്നു. വളരെ ഉയരത്തിൽ പറക്കാൻ കെല്പുള്ള ഈ പക്ഷികൾ ആഹാരം തേടി വളരെ വേഗത്തിൽ നടക്കുകയും ചെയ്യും. കാലുകൾ ഉയർത്തിവച്ചാണ് ഇവ നടന്നു നീങ്ങുന്നത്.

പാറയിടുക്കുകളിലും വെള്ളച്ചാട്ടങ്ങൾ, ഉയർന്ന കെട്ടിടങ്ങൾ- കോട്ടകൾ എന്നിവയിലെ ജനൽത്തട്ടുകളിലും മറ്റുമാണ് തോട്ടിക്കഴുകൻ കൂടുകെട്ടുന്നത്. കൂടുകെട്ടാൻ സൌകര്യപ്രദമായ സ്ഥലങ്ങളിൽ അടുത്തടുത്തായി എട്ടും പത്തും കൂടുകൾ നിർമ്മിക്കുക ഇവയുടെ പതിവാണ്. ചപ്പുചവറുകൾ, ചുള്ളിക്കമ്പുകൾ, തുണിക്കഷണങ്ങൾ, മൃഗങ്ങളുടെ തൊലിക്കഷണങ്ങൾ, രോമം മുതലായ വസ്തുക്കൾ കൊണ്ടാണ് ഇവ കൂട് നിർമ്മിക്കുന്നത്.

പ്രജനനം

തിരുത്തുക

ഒരു പ്രജനനകാലത്ത് ഇവ രണ്ട് മുട്ടകളിടുന്നു. വെള്ളയോ മങ്ങിയ ചുവപ്പോ നിറമുള്ള മുട്ടയിൽ കടുംതവിട്ടോ കറുപ്പോ നിറത്തിലുള്ള പുള്ളികളുണ്ടായിരിക്കും. പക്ഷിക്കുഞ്ഞുങ്ങൾക്ക് കടുംതവിട്ടുനിറമാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോട്ടിക്കഴുകൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തോട്ടിക്കഴുകൻ&oldid=3652226" എന്ന താളിൽനിന്ന് ശേഖരിച്ചത്