ചൂളൻ എരണ്ട
തെക്ക്-തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയാണു് ചൂളൻ എരണ്ട.[2] [3][4][5] ഇവയുടെ ശാസ്ത്രീയ നാമം : Dendrocygna javanica എന്നാണ്. ഇംഗ്ലീഷിൽ ഈ പക്ഷിയെ Indian Whistling Duck അല്ലെങ്കിൽ Lesser Whistling Duck എന്നു പറയുന്നു. ഇവ തെക്കേ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രജനനം നടത്തുന്നു.
ചൂളൻ എരണ്ട | |
---|---|
Lesser Whistling Duck in Santragachi Lake, Howrah, IN | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Dendrocygninae
|
Genus: | |
Species: | D. javanica
|
Binomial name | |
Dendrocygna javanica (Horsfield, 1821)
|
വിതരണം
തിരുത്തുകഇവ പാകിസ്താൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ബർമ്മ, തായ്‌ലാന്റ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തെക്കൻ ചൈന മുതൽ വിയറ്റ്നാം വരേയും കാണപ്പെടുന്നു. ധാരാളം പച്ചപ്പുള്ള ഒഴുക്കില്ലാത്ത ശുദ്ധജല തടാകങ്ങളിൽ ഇവ ജീവിക്കുന്നു. വിത്തുകളും മറ്റു പച്ചപ്പുകളുമാണ് ഇവയുടെ ഭക്ഷണം. ഇവ ചിലപ്പോൾ കടലിലും അഭയം തേടാറുണ്ട്.
രൂപവിവരണം
തിരുത്തുകഇവയ്ക്ക് നീണ്ട ചാരനിറത്തിലുള്ള കൊക്കുകളും നീണ്ട തലയും നീണ്ട കാലുകളുമുണ്ട്. ദേഹം തടിച്ചുരുണ്ടതാണ്. ദേഹം തവിട്ടുനിറമാണ്. പിൻഭാഗവും ചിറകും കടുത്ത ചാരനിറമാണ്. കൂട്ടമായി പറക്കുന്നത് വ്യൂഹം ചമഞ്ഞല്ല. “സീസിക്ക്-സീസിക്ക്” എന്ന ചൂളം വിളി പറക്കുമ്പോൾ ഉണ്ടാക്കാറുണ്ട്.
കൂട്
തിരുത്തുകമരപ്പൊത്തുകളിലും, മറ്റു കിളികളുടെ പഴയകൂട്ടിലും ഇവ 6 മുതൽ 12 മുട്ട വരെയിടും. ചൂളാൻ എരണ്ട കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ ഇവ കൂടുകെട്ടാറുണ്ട്.[6]
ചിത്രശാല
തിരുത്തുക-
Preening & Allopreening in Hyderabad, India.
-
Resting in Hyderabad, India.
അവലംബം
തിരുത്തുകBirds of Kerala, Salim Ali – kerala Forests and wild life department
- ↑ BirdLife International (2004). Dendrocygna javanica. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. justification for least concern: global population of between two and twenty million individuals (Wetlands International 2002).
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ- കേരള സാഹിത്യ അക്കാദമി