കാട്ടുകോഴി
ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ചാര കാട്ടുകോഴി. ചാര കാട്ടുകോഴി മാത്രമാണ് കേരളത്തിലുള്ളത്. അതുകൊണ്ടു കാട്ടുകോഴി എന്നപേര് തന്നെ ചാര കാട്ടുകോഴിയെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.[2] [3][4] മുഖ്യ ഭക്ഷണം ധാന്യങ്ങളാണ് (മുള അരി) ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് ഉപ തീറ്റ.
കാട്ടുകോഴി | |
---|---|
Male, munnar | |
Female, Thattekad Bird Sanctuary | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | G. sonneratii
|
Binomial name | |
Gallus sonneratii Temminck, 1813
| |
Actual spot records and presumed distribution |
മീൻ പിടുത്തക്കാർ ഇവയുടെ തൂവൽ ചൂണ്ടയിൽ കൊരുക്കാൻ ഉപയോഗിച്ച് വരുന്നു. തന്മൂലംഇവയുടെ നിലനിൽപിന് ഒരു ഭീക്ഷണിയായി തീർന്നിട്ടുണ്ട്.[5]
രൂപവിവരണം
തിരുത്തുകപൂവൻ വളർത്തുകോഴിയെപ്പോലെ ചുവന്ന പൂവുള്ളതും, നീണ്ടു വളഞ്ഞ വാലുള്ളതും. ദേഹം ഏറെക്കുറെ കറുപ്പും നേരിയ ചാരനിറത്തിലുള്ള വരകളാൽ മൂടപ്പെട്ടിരിക്കും. വാല് തിളങ്ങുന്ന കറുപ്പാണ്. കഴുത്തു മുഴുവൻ മൂടിക്കിടക്കുന്ന നീണ്ട നേരിയ തൂവലുകൾ കറുപ്പാണ്. ദേഹത്തിന്റെ അടിഭാഗം തവിട്ട് കലർന്ന ചാരനിറം. പിടലിയിലുള്ള ഓരോ തൂവലിനും അറ്റത്തു വെളുത്ത ഒരു പൊട്ടും അതിനു താഴെ മെഴുകു പിടിച്ചപോലെ ഒരു പൊട്ടും കാണാം. ചിറകുകൾ കറുപ്പ്. കാട്ടുപിട കോഴിയുടെ ദേഹത്തിൽ ഉപരിഭാഗങ്ങളെല്ലാം തവിട്ട് നിറമാണ്. അടിഭാഗത്ത് അവിടവിടെ വെളുത്ത വരകൾ കാണാം.
വാസസ്ഥലം
തിരുത്തുകനിത്യഹരിത, ഇലപൊഴിയും വനങ്ങളിലും മലപ്രദേശങ്ങളിലും കാണപ്പെടുന്നു.
സ്വഭാവം, ആഹാരരീതി
തിരുത്തുകപൊതുവെ നാണംകുണുങ്ങിയാണ്. മരങ്ങൾക്ക് മുകളിലോ മുളംകൂട്ടത്തിലോ ചെക്കിരിക്കുന്നു. ധാന്യങ്ങൾ, മുകുളങ്ങൾ , കിഴങ്ങുകൾ, പഴങ്ങൾ, ചെറിയ പ്രാണികൾ തുടങ്ങിയവ പ്രധാന ഭക്ഷണം. മണ്ണിലും കരിയിലയിലും ചിക്കി ചികഞ്ഞു ഭക്ഷണം കണ്ടെത്തുന്നു.
ശബ്ദം
തിരുത്തുകനാട്ടുകോഴി കൊക്കുന്നത് പോലെ, എന്നാൽ നീളത്തിൽ കോക് -കായ് -കായ് -കൊക് എന്ന ശബ്ദം.
പ്രജനനം
തിരുത്തുകഫെബ്രുവരി മുതൽ മേയ് വരെ ഉള്ള സമയത്താണ് ഇവയുടെ പ്രജനന കാലം. മുട്ടകൾ മങ്ങിയ ചന്ദനനിറത്തിൽ കാണപ്പെടുന്നു.കൂട് നിലത്തോ ചെറിയ മരങ്ങൾക്ക് മുകളിലോ ഉണ്ടാക്കുന്നു.പിട മാത്രം അടയിരിക്കുന്നു. ഒരു തവണ നാലു മുതൽ ഏഴു മുട്ടകളാണ് ഇടാറ്. ഇരുപത്തിമൂന്നു ദിവസം കഴിയുമ്പോൾ മുട്ട വിരിഞ്ഞു കുഞ്ഞുകൾ ഇറങ്ങും.
അവലംബം
തിരുത്തുക- ↑ "Gallus sonneratii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 484. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Wayre,P (1976). "Sonnerat's - a junglefowl threatened by fishermen". Newsl. for Birdwatchers. 16 (5): 1–3.
-
പൂവനു കാട്ടുകോഴി ഒരു രേഖ ചിത്രം
-
പൂവനു കാട്ടുകോഴി
-
Gallus sonneratii
-
ഒരു രേഖ ചിത്രം