വാലൻ താമരക്കോഴി
താമരക്കോഴികളിൽ ഏറെ ഭംഗിയുള്ളവയാണ് വാലൻ താമരക്കോഴി. ആഹാരരീതികളും പൊതു സ്വഭാവങ്ങളും നാടൻ താമരക്കോഴിയുടേത് പോലെ തന്നെ. ഇളം പച്ച കലർന്ന തവിട്ടുനിറത്തിലുള്ള പുറംഭാഗവും തൂവെള്ള നിറത്തിലുള്ള ചിറകുകളുമാണ് ഈ പക്ഷിയ്ക്ക്. ദേഹത്തിന്റെ അടിഭാഗത്തിനും ഏറെക്കുറെ വെള്ള നിറമാണ്. കൊക്കിൽ നിന്നും താഴോട്ടിറങ്ങിവരുന്ന കറുത്ത പട്ട നെഞ്ചിൽ മാലപോലെ കിടക്കുന്നുനതായി തോന്നും. മുട്ടയിടുന്ന കാലത്ത് വാലൻ താമരക്കോഴിക്ക് നിറം മാറ്റം വരാറുണ്ട്[1]. ഈ സമയത്ത് പട്ടവാലുകൾ പിന്നിലേയ്ക്ക് വളർന്നുനില്ക്കും. കേരളത്തിൽ ഈ പക്ഷികളെ അപൂർവ്വമായേ കാണാറുള്ളൂ.
വാലൻ താമരക്കോഴി (Pheasant-tailed Jacana) | |
---|---|
In non-breeding plumage at Bharatpur, Rajasthan, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Hydrophasianus Wagler, 1832
|
Species: | H. chirurgus
|
Binomial name | |
Hydrophasianus chirurgus (Scopoli, 1786)
| |
പ്രജനനം
തിരുത്തുകജലാശയത്തിനോട് ചേർന്നാണ് കൂടുകൾ ഉണ്ടാക്കുന്നത്. മഴക്കാലത്താണ് കൂടുണ്ടാക്കുന്നത്. നാലോ അഞ്ചോ മുട്ടകളിടും. മുട്ടയിട്ടുകഴിഞ്ഞാൽ പെൺപക്ഷികൾ കുഞ്ഞുങ്ങളെ വളർത്താൻ ഏല്പിച്ച് മറ്റൊരു ആൺപക്ഷിയെ തേടിപ്പോകുന്നു.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുകHydrophasianus chirurgus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.