വലിയ പുള്ളിപ്പരുന്ത്

(വലിയ പുള്ളിപ്പരുന്തു് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാണാവുന്ന ഒരിനം പരുന്താണ് വലിയ പുള്ളിപ്പരുന്ത്[2] [3][4][5] (ഇംഗ്ലീഷ്: Greater spotted eagle, Spotted eagle; ശാസ്ത്രീയനാമം :Clanga clanga). ഒരു ദേശാടന പക്ഷിയാണ്. വംശനാശസാധ്യതയുള്ള സ്പീഷീസായി ഐ.യു.സി.എൻ. ഇതിനെ കണക്കാക്കിയിരിക്കുന്നു. 2000-ലെ കണക്കനുസരിച്ച് നാലായിരത്തോളം ഇണകളേ ലോകത്ത് അവശേഷിച്ചിട്ടുള്ളൂ. ആവാസസ്ഥലത്തിന്‌ വരുന്ന നാശവും പ്രജനനകാലത്തുള്ള മനുഷ്യന്റെ ഇടപെടലുകളുമാണ്‌ ഇവയുടെ എണ്ണം കുറയാൻ പ്രധാന കാരണം.

വലിയ പുള്ളിപ്പരുന്ത്
രാജസ്ഥാനിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Subfamily:
Buteoninae (disputed)
Genus:
Species:
C. clanga
Binomial name
Clanga clanga
Pallas, 1811
Range of C. clanga      Breeding range     Wintering range
Synonyms

Aquila clanga

രൂപ വിവരണം

തിരുത്തുക
 
Museum specimen of juvenile

ഈ പക്ഷിക്ക് 59-71 സെ.മീ നീളം, 157-179 സെ.മീ. ചിറകു വിരിപ്പ്, 1.6-2.5 കി.ഗ്രം തൂക്കവും ഉണ്ട്[6][7]

മുതുകിൽ വെള്ള നിറത്തിൽ “v” ആകൃതിയുണ്ട്. മുകൾച്ചിറകിൽ അത്ര വ്യക്തമല്ലാത്ത വെള്ള അടയാളമുണ്ട്. ചിറകിന്റെ പ്രാഥമിക തൂവലുകളിൽ ചന്ദ്രക്കല ആകൃതിയുണ്ട്. ഇത് ഇവയെ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് സഹായിക്കും തലയും ചിറകു മൂടിയും വളരെ കടുത്ത തവിട്ടു നിറം. മറ്റു പരുന്തുകളുടെ തലയേക്കാൾ ചെറുതാണ്. വലിയ പുള്ളിപ്പരുന്തിനേയും ചെറിയ പുള്ളിപ്പരുന്തിനേയും തിരിച്ചറിയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.[8] ഇതൊരു കാട്ടിലെ പക്ഷിയാണ്. ഇവ യൂറോപ്പ്, പിന്നെ കിഴക്കോട്ട് ഏഷ്യയിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് വടക്കൻ യൂറോപ്പ് , മിഡിൽ ഈസ്റ്റ്, വടക്കു- കിഴക്കൻ ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലേക്ക് ദേശാട്നം നടത്തുന്നു. 1993 ഉപഗ്രഹ ട്രാൻസ്പോണ്ടറുമായി ബന്ധിപ്പിച്ച പക്ഷി പ്രജനന സ്ഥലത്തുനിന്നും 5526 കി.മീ. സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ശരാശരി 150 കി.മീ സഞ്ചരിച്ചിട്ടുണ്ട്..[9] 10 പക്ഷികൾ വരെ ഒറേ സ്ഥലത്ത് ഇര തേടുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക പരുന്തുകളുമായി കൂട്ടത്തിൽ കാണാറുണ്ട്.[10]

ചെറിയ സസ്തനി കളേയും അതുപോലുള്ളവയേയും ഇരയാക്കുന്നു.

പ്രജനനം

തിരുത്തുക
 
മുട്ട, Museum Wiesbadenലെ ശേഖരത്തിൽ

മരത്തിലുള്ള കൂട്ടിൽ 1-3 മുട്ടകളിടുന്നു. ലൈംഗിക പ്രായപൂർത്തിആവുന്നതുവരെ കുഞ്ഞുങ്ങൾ രക്ഷിതാക്കളുടെ കൂടെ കഴിയുന്നു. അതിനു ശേഷം പുതിയ പ്രിധിയിലേക്ക് മാറി ഇണയെ കണ്ടെത്തുന്നു. പ്രജനനകാലത്ത് വടക്കേ യൂറോപ്പിലും ഏഷ്യയിലും ജീവിക്കുന്ന ഈ പക്ഷി ശൈത്യകാലത്ത് തെക്കുകിഴക്കൻ യൂറോപ്പ്, ദക്ഷിണേഷ്യ, മധ്യപൂർവേഷ്യ എന്നിവിടങ്ങളിലേക്ക് കുടിയേറുന്നു. തിങ്ങിയ കാടുകളിലാണ് സാധാരണ വസിക്കുക. പ്രജനനകാലവാസസ്ഥലങ്ങളിലേക്കുള്ള കുടിയേറ്റം വളരെ വൈകിയാണ്‌ നടത്തുന്നത് - ചിലപ്പോൾ മാർച്ച് മാസത്തിന്റെ അവസാനം വരെ ഈ പക്ഷികളെ ഭൂട്ടാനിൽ കാണാനാകും. ഒരു കൂട്ടിൽ ഒന്നു മുതൽ മൂന്നു വരെ മുട്ടകളാണ്‌ പുള്ളിക്കഴുകൻ ഇടാറ്.


ചിത്രശാല

തിരുത്തുക
  1. "Aquila clanga". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Ferguson-Lees, J.; Christie, D. (2001). Raptors of the World. Houghton Mifflin Harcourt. ISBN 0-618-12762-3.
  7. Dunning, John B., Jr., ed. (1992). CRC Handbook of Avian Body Masses. CRC Press. ISBN 978-0-8493-4258-5.{{cite book}}: CS1 maint: multiple names: editors list (link)
  8. Väli, Ülo; Lõhmus, Asko (2004). "Nestling characteristics and identification of the lesser spotted eagle Aquila pomarina, greater spotted eagle A. clanga, and their hybrids". Journal of Ornithology. 145 (3): 256–263. doi:10.1007/s10336-004-0028-7.
  9. Meyburg, Bernd-U.; Eichaker, Xavier; Meyburg, Christiane; Paillat, Patrick (1995). "Migrations of an adult Spotted Eagle tracked by satellite" (PDF). British Birds. 88: 357–361.
  10. Bishop, K. David (1999). "Preliminary notes on some birds in Bhutan" (PDF). Forktail. 15: 87–91.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Svensson, Lars (1–8 November 1986). Underwing pattern of Steppe, Spotted and Lesser Spotted Eagles. International Bird Identification: Proceeedings of the 4th International Identification Meeting. Eilat: International Birdwatching Centre Eilat. pp. 12–14.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വലിയ_പുള്ളിപ്പരുന്ത്&oldid=3999441" എന്ന താളിൽനിന്ന് ശേഖരിച്ചത്