ഏഷ്യ
വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻകരയാണ് ഏഷ്യ. ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീർണ്ണത്തിന്റെ 8.6 ശതമാനം (കരയുടെ 29.9 ശതമാനം) വിസ്തൃതിയുള്ള ഏഷ്യ, ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതി ചെയ്യുന്നു. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻകരയിലാണു വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യയിൽ നാലിരട്ടി വർദ്ധനവുണ്ടായി[2] ദ്വീപുകൾ, ഉപദ്വീപുകൾ, സമതലങ്ങൾ, കൊടുമുടികൾ, മരുഭൂമികൾ, അഗ്നിപർവ്വതങ്ങൾ തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്. യൂറേഷ്യയിൽ യൂറോപ്പിന് കിഴക്കായി സൂയസ് കനാൽ, യൂറൽ പർവ്വതനിരകൾ എന്നിവയുടെ കിഴക്കും കോക്കസസ് പർവ്വതനിരകൾ (അഥവാ കുമാ-മാനിച്ച്)[3]) കാസ്‌പിയൻ കടൽ കരിങ്കടൽ എന്നിവയുടെ തെക്കുമായി [4] കിഴക്ക് ശാന്തസമുദ്രത്തിനും തെക്ക് ഇന്ത്യൻ സമുദ്രത്തിനും വടക്ക് ആർട്ടിക് സമുദ്രത്തിനുമിടയിൽ ഏഷ്യ സ്ഥിതിചെയ്യുന്നു. ലോകത്തിലെ പ്രധാനമതങ്ങളായ ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദു, ബുദ്ധ മതങ്ങൾ എന്നിവ ജനിച്ചത് ഇവിടെയാണ്.
വിസ്തീർണ്ണം | 44,579,000 കിമീ2 (17,212,000 ച മൈ) |
---|---|
ജനസംഖ്യ | 3,879,000,000 (1st)[1] |
ജനസാന്ദ്രത | 89/കിമീ2 (226/ച മൈ) |
Demonym | ഏഷ്യൻ |
രാജ്യങ്ങൾ | 47 (List of countries) |
Dependencies | |
Unrecognized regions | |
ഭാഷകൾ | ഭാഷകളുടെ പട്ടിക |
സമയമേഖലകൾ | UTC+2 to UTC+12 |
Internet TLD | Asian TLD |
വലിയ നഗരങ്ങൾ | |
അതിർത്തികൾ
തിരുത്തുകഏഷ്യയും യൂറോപ്പും തമ്മിൽ വിഭജിക്കാൻ ആദ്യം ശ്രമിച്ചത് പുരാതന ഗ്രീക്കുകാരാണ്. അവർ എയ്‌ജിയൻ കടൽ, ഡാർഡനെല്ലെസ് ജലസന്ധി, മർമാര കടൽ, ബോസ്ഫോറസ് ജലസന്ധി, കരിങ്കടൽ, കെർഷ് കടലിടുക്ക്, അസോവ് കടൽ എന്നിവയാണ് ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തികളായി നിർവചിച്ചത്. അന്ന് ലിബിയ എന്ന വിളിക്കപ്പെട്ടിരുന്ന ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിച്ചിരുന്നത് നൈൽ നദിയായിരുന്നു, പക്ഷേ ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ ചെങ്കടൽ ആണ് ഏഷ്യയുടെ അതിർത്തിയാവാൻ അനുയോജ്യം എന്ന് കരുതിയിരുന്നു. 15ാം നൂറ്റാണ്ടുമുതൽ പേർഷ്യൻ ഗൾഫ്, ചെങ്കടൽ, സൂയസ് കരയിടുക്ക് (Isthmus of Suez) എന്നിവ ആഫ്രിക്കയുടെയും ഏഷ്യയുടെയും അതിർത്തിയായി കണക്കാക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി യൂറൽ പർവതനിരകൾ നിദ്ദേശിക്കപ്പെട്ടു. നേരത്തേ കണക്കാക്കപ്പെട്ടിരുന്ന അതിർത്തിയുമായി ബന്ധപ്പെടുത്താൻ ഈ അതിർത്തി തെക്ക് യൂറൽ നദി വരെ നീട്ടുകയുണ്ടായി. ഏഷ്യയും ഓഷ്യാനിയയും തമ്മിലുള്ള അതിർത്തി മലയ ദ്വീപസമൂഹമായാണ് കണക്കാക്കപ്പെടുന്നത്, ന്യൂ ഗിനിയയുടെ പടിഞ്ഞാറ് ഭാഗം ഉൾപ്പെടെയുള്ള ഇന്തോനേഷ്യയിലെ ദ്വീപുകൾ ഏഷ്യയിൽപെടുന്നു.
സംസ്കൃതി
തിരുത്തുകഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യ യൂറോപ്പിനേക്കാൾ നാലു മടങ്ങ് വലുതാണ്. തെക്ക്, വടക്ക് അമേരിക്കകൾ ഒരുമിച്ച് ചേർന്നാലും ഏഷ്യയുടെ ഒപ്പമാവില്ല. ആഫ്രിക്കയുടെ ഒന്നര ഇരട്ടി വലിപ്പമുണ്ട് ഏഷ്യക്ക് ക്രിസ്തുമതം ഏഷ്യയിലുൽഭവിച്ച് യൂറോപ്പിലാകമാനം പടർന്ന് പന്തലിച്ചു.ഫിലിപ്പിൻസ് മാത്രമാണ് ഏഷ്യയിലെ ഏക ക്രൈസ്തവ ഭൂരിപക്ഷ രാജ്യം ബുദ്ധമതം ഇന്ത്യയിൽ നിന്ന് ജപ്പാൻ, ചൈന, കൊറിയ, ശ്രീലങ്ക എന്നിവടങ്ങളിലേക്ക് പടർന്നു. ഇസ്ലാം മതം അറേബ്യയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നീങ്ങി ഇപ്പോൾ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും വേഗം വളർന്നു വരുന്നു . ഹിന്ദുമതം തെക്കു കിഴക്കനേഷ്യയിലെ സംസ്കാരങ്ങളിൽ മായാത്ത മുദ്രപതിപ്പിച്ചു.മെസൊപ്പൊട്ടോമിയൻ, ചൈനീസ്, സിന്ധു നദീതട സംസ്കാരങ്ങൾ ഏഷ്യയിലാണുണ്ടായത്.ക്രിസ്തുവിന് 3000 വർഷം മുമ്പുതന്നെ ഏഷ്യക്കാർ കളിമൺപാത്രങ്ങൾ ഉണ്ടാക്കിയിരുന്നു.അയിരുകൾ വേർതിരിച്ചു മൃഗങ്ങളെ ഇണക്കി വളർത്തി. ചക്രവും എഴുത്തുകടലാസുമുണ്ടാക്കി. ഗുട്ടെൻ ബെർഗിനും നാനൂറ് വർഷം മുമ്പ് മര ബ്ലോക്കുകൾ കൊണ്ട് മുദ്രണം തുടങ്ങി. ആയുർവേദം ഉൾപ്പെടെയുള്ള ഒട്ടേറെ ചികിൽസാ രീതികൾ ഏഷ്യക്കാർ സൃഷ്ടിച്ചു. ഇന്ത്യാക്കാരാകട്ടെ ലോകത്തിലെ ഏറ്റവും വലിയ പ്രാചീനമായ മതതത്വചിന്താ ഗ്രന്ഥസമുച്ചയമായ വേദങ്ങളും ഉപനിഷിത്തുകളും ഇതിഹാസങ്ങളും നിർമ്മിമ്മിച്ചു. പ്രാചീനമായ ഒരു ഭഷ്യസംസ്കാരം ഏഷ്യക്കുണ്ട്. ലോകത്തിലെ അരിയുൽപാദനത്തിൽ 90 ശതമാനവും ഏഷ്യയിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ പലതും ഭക്ഷ്യ കാര്യങ്ങളിൽ സ്വയംപര്യാപ്തമാണ്. തെയില, പഞ്ചസാര, റബർ, സസ്യ ഏണ്ണ, വരുത്തി നിലക്കടല എന്നിവയിൽ മുൻനിര ഉത്പാദകരാണ് ഏഷ്യ. ധാതു സമൃദ്ധമായ ഏഷ്യയിൽ നിന്നാണ് ലോകത്തിലെ പകുതി ടിന്നും അഞ്ചിലൊന്ന് ഇരുമ്പയിരും 20 ശതമാനം കൽക്കരിയും ഉണ്ടാക്കുന്നത് പെട്രോളിയം നിക്ഷേപത്തിലും സമൃദ്ധമാണ് ഏഷ്യ ഭൂഖണ്ഡം.1970 കളിൽ ഏഷ്യൻ രാജ്യങ്ങൾ ആണവശക്തിയായി മാറി.ചൈനയായിരുന്നു ആദ്യം പിന്നാലെ 1974 ൽ ഇന്ത്യ ന്യൂക്ലിയർ ശേഷി കൈവരിച്ചു. പിന്നീട് ഇസ്രയേൽ, പാകിസ്താൻ ദക്ഷിണ കൊറിയ എന്നിവയും ആണവ രാജ്യങ്ങളായി. അണുബോംബിന്റെ പ്രയോഗത്താൽ ദുരന്തത്തിനിരയായതുംഏഷ്യ തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഇന്ന് ഏഷ്യൻ രാജ്യങ്ങളുമുണ്ട്. == നദികൾ, പർവ്വതങ്ങൾ== സങ്കീർണ്ണമാണ് ഏഷ്യയുടെ ഭൗമ ഘടന 'ഭൂമിയിലെ ഏറ്റവും ഉയരമുള്ള ഭാഗങ്ങളും ഏറ്റവും താഴ്ന്ന ഭാഗങ്ങളും ഏഷ്യയിലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി മൗണ്ട് എവറസ്റ്റ് ഹിമാലയ പർവ്വതത്തിലാണ് .സമുദ്രനിരപ്പിളും 400 മീറ്റർ താഴെയാണ് ചാവുകടൽ. ഏഷ്യയുടെ നാലിൽ മൂന്ന് വൻകര ഭാഗവും പർവ്വത മേഖലയും പീ0ഭൂമികളാണ്. ബാക്കി സമുദ്ര,നദീതടങ്ങളും. പസഫിക് ഇന്ത്യൻ സമുദ്രങ്ങളിൽ കിടക്കുന്ന മിക്ക ദ്വീപുകളും പർവ്വത ഭാഗങ്ങളാണ്. മഞ്ഞണിഞ്ഞ പർവ്വതനിരകളാണ് ഏഷ്യയിലെ മഹാനദികൾ സൃഷ്ടിക്കുന്നത്. ഹിന്ദുക്കുഷ് ,ഹിമാലയം കാരക്കോറം, അൽത്തുൻ ഷാൻ, തുടങ്ങിയ പർച്ചതങ്ങളിൽ നിന്നാണ് ഇവ പിറക്കുന്നു. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, ഹുവാങ്ഹി, ചാങ് ജിയാങ് ,എൻ ഷിയാങ്, ഇരാവതി, മെക്കോങ്, ഓബ്, യെൻസി, ലേന എന്നിവയാണിവ. കരയുടെ വലിപ്പം വച്ച് നോക്കിയാൽ ഏഷ്യയുടെ സമുദ്രതീരം ചെറുതാണ്. തീരപ്രദേശത്തിന്റെ വലിയ ഒരു ഭാഗം തണുത്തുറഞ്ഞു കിടക്കുന്ന ആർക്ടിക് സമുദ്രത്തിന്റേതാണ് വാണിജ്യ പരമായി നിഷ്പ്രയോജനമാണിവ. പസഫിക് തീരമാകട്ടെ ചുഴലി കൊടുങ്കാറ്റുകൾ നിറഞ്ഞതും . ഇന്ത്യൻ മഹാസമുദ്രമാണ് താരതമ്യ നേ പ്രശ്നം കുറഞ്ഞ മേഖല. ഏഷ്യയുടെ കാലാവസ്ത വൈവിധ്യമാർന്നതാണ് കൊടും തണുപ്പും കൊടും ചൂടുമുള്ള പ്രദേശങ്ങൾ ഏഷ്യയുടെ പ്രത്യേകതയാണ്. മധ്യേഷ്യയിലെയും സൗദി അറേബ്യയിലെയും മരുഭൂമികളിൽ മഴ പെയ്യാറില്ലന്നു തന്നെ പറയാം.എന്നാൽ ലോകത്തിൽ ഏറ്റവുമധികം മഴ പെയ്യുന്നത് ചിറാപുഞ്ചി ഇന്ത്യയിലാണ്. മലേഷ്യ, ഇൻഡൊനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ പ്രതിവർഷം 80 ഇഞ്ച് മഴ ലഭിക്കുന്നു. കിഴക്കൻ ചൈന സമുദ്രത്തിലും തെക്കൻ ചൈനാ സമുദ്രത്തിലും ഉടലെടുക്കുന്ന ചുഴലി കൊടുങ്കാറ്റുകൾ പടിഞ്ഞാറോട്ട് നീങ്ങി വൻകരയിൽ കനത്ത മഴ ചെയ്യിക്കാറുണ്ട്. ...[5]
രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും
തിരുത്തുകരാജ്യം | വിസ്തീർണ്ണം | ജനസംഖ്യ (ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്) |
ജനസാന്ദ്രത (/ച.കി,മീ) |
തലസ്ഥാനം |
---|---|---|---|---|
മധ്യേഷ്യ: | ||||
ഖസാഖ്‌സ്ഥാൻ[6] | 2,346,927 | 13,472 | 5.7 | അസ്റ്റാന |
കിർഗിസ്ഥാൻ | 198,500 | 4,822,166 | 24.3 | ബിഷ്കേക്ക് |
താജിക്കിസ്ഥാൻ | 143,100 | 6,719,567 | 47.0 | ദുഷാൻബേ |
തുർക്ക്മെനിസ്ഥാൻ | 488,100 | 4,688,963 | 9.6 | അഷ്ഗബാത് |
ഉസ്ബെക്കിസ്ഥാൻ | 447,400 | 25,563,441 | 57.1 | താഷ്ക്കെന്റ് |
പൂർവ്വേഷ്യ: | ||||
ചൈന | 9,584,492 | 1,284,303,705 | 134.0 | ബെയ്ജിങ് |
ഹോങ്കോങ് [7] | 1,092 | 7,303,334 | 6,688.0 | — |
ജപ്പാൻ | 377,835 | 126,974,628 | 336.1 | ടോക്കിയോ |
മക്കാവു[8] | 25 | 461,833 | 18,473.3 | — |
മംഗോളിയ | 1,565,000 | 2,694,432 | 1.7 | ഉലാൻബാതർ |
ഉത്തര കൊറിയ | 120,540 | 22,224,195 | 184.4 | പോങ്യാങ് |
ദക്ഷിണ കൊറിയ | 98,480 | 48,324,000 | 490.7 | സോൾ |
തായ്‌വാൻ | 35,980 | 22,548,009 | 626.7 | തായ്പേയ് |
യൂറേഷ്യ: | ||||
റഷ്യ[9] | 13,115,200 | 39,129,729 | 3.0 | മോസ്കോ |
തുർക്കി | 756,768 | 57,855,068 | 76.5 | അങ്കാറ |
ആഫ്രോ-ഏഷ്യ: | ||||
ഈജിപ്റ്റ്[10] | 63,556 | 1,378,159 | 21.7 | കെയ്‌റോ |
ദക്ഷിണപൂർവേഷ്യ: | ||||
ബ്രൂണൈ | 5,770 | 350,898 | 60.8 | ബെന്ദാർ ശേറി ബഗ്വാൻ |
കമ്പോഡിയ | 181,040 | 12,775,324 | 70.6 | നോം പെൻ |
ഇന്തോനേഷ്യ | 1,919,440 | 231,328,092 | 120.5 | ജക്കാർത്ത |
ലാവോസ് | 236,800 | 5,777,180 | 24.4 | വിയന്റൈൻ |
മലേഷ്യ | 329,750 | 22,662,365 | 68.7 | കോലാലമ്പൂർ |
മ്യാന്മാർ | 678,500 | 42,238,224 | 62.3 | നേപ്യിഡോ |
ഫിലിപ്പൈൻസ് | 300,000 | 84,525,639 | 281.8 | മനില |
സിംഗപൂർ | 693 | 4,452,732 | 6,425.3 | സിംഗപൂർ |
തായ്‌ലാന്റ് | 514,000 | 62,354,402 | 121.3 | ബാങ്കോക്ക് |
കിഴക്കൻ ടിമോർ | 15,007 | 952,618 | 63.5 | ഡിലി |
വിയറ്റ്നാം | 329,560 | 81,098,416 | 246.1 | ഹനോയി |
ദക്ഷിണേഷ്യ: | ||||
അഫ്ഗാനിസ്ഥാൻ | 647,500 | 27,755,775 | 42.9 | കാബൂൾ |
ബംഗ്ലാദേശ് | 144,000 | 133,376,684 | 926.2 | ധാക്ക |
ഭൂട്ടാൻ | 47,000 | 2,094,176 | 44.6 | തിംഫു |
ഇന്ത്യ | 3,287,134 | 1,045,845,226 | 318.2 | ന്യൂഡൽഹി |
ഇറാൻ | 1,648,000 | 66,622,704 | 40.4 | ടെഹറാൻ |
മാലദ്വീപ് | 300 | 320,165 | 1,067.2 | മാലി(മാലദ്വീപ്) |
നേപ്പാൾ | 140,800 | 25,873,917 | 183.8 | കാഠ്മണ്ഡു |
പാകിസ്താൻ | 803,940 | 147,663,429 | 183.7 | ഇസ്ലാമബാദ് |
ശ്രീലങ്ക | 65,610 | 19,576,783 | 298.4 | കൊളംബോ |
പശ്ചിമേഷ്യ: | ||||
അർമേനിയ | 29,800 | 3,330,099 | 111.7 | യെരേവാൻ |
അസർബെയ്ജാൻ[11] | 41,370 | 3,479,127 | 84.1 | ബക്കു |
ബഹറിൻ | 665 | 656,397 | 987.1 | മനാമ |
സൈപ്രസ് | 9,250 | 775,927 | 83.9 | നിക്കോഷ്യ |
പലസ്തീൻ | 363 | 1,203,591 | 3,315.7 | ഗാസ |
ജോർജിയ[12] | 20,460 | 2,032,004 | 99.3 | റ്റ്ബിത്സി |
ഇറാഖ് | 437,072 | 24,001,816 | 54.9 | ബാഗ്ദാദ് |
ഇസ്രയേൽ | 20,770 | 6,029,529 | 290.3 | ജറൂസലേം |
ജോർദാൻ | 92,300 | 5,307,470 | 57.5 | അമ്മാൻ |
കുവൈറ്റ് | 17,820 | 2,111,561 | 118.5 | കുവൈറ്റ് സിറ്റി |
ലെബനൻ | 10,400 | 3,677,780 | 353.6 | ബെയ്റൂത്ത് |
നാക്സിവാൻ [13] | 5,500 | 365,000 | 66.4 | നാക്സിവാൻ |
ഒമാൻ | 212,460 | 2,713,462 | 12.8 | മസ്ക്കറ്റ് |
ഖത്തർ | 11,437 | 793,341 | 69.4 | ദോഹ |
സൗദി അറേബ്യ | 1,960,582 | 23,513,330 | 12.0 | റിയാദ് |
സിറിയ | 185,180 | 17,155,814 | 92.6 | ദമാസ്കസ് |
യു.ഏ.ഇ. | 82,880 | 2,445,989 | 29.5 | അബുദാബി |
വെസ്റ്റ് ബാങ്ക്[14] | 5,860 | 2,303,660 | 393.1 | — |
യെമൻ | 527,970 | 18,701,257 | 35.4 | സനാ |
മൊത്തം | 44,309,978 | 3,816,775,642 | 86.1 |
ആധുനികകാല യുദ്ധങ്ങൾ
തിരുത്തുകരണ്ടാം ലോകയുദ്ധത്തിനു ശേഷം ഏഷ്യയിൽ നടന്ന യുദ്ധങ്ങൾ
- ഇന്ത്യ-ചൈന യുദ്ധം
- അറബ് വസന്തം
- ശ്രീലങ്കയിലെ വംശീയകലാപം
- അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം
- വിയറ്റ്നാം യുദ്ധം
- കൊറിയൻ യുദ്ധം
- The Indonesia–Malaysia confrontation
- The Bangladesh Liberation War
- The Yom Kippur War
- The Iranian Revolution
- The Iran–Iraq War
- The Indonesian occupation of East Timor
- The Cambodian Killing Fields
- The Insurgency in Laos
- The Lebanese Civil War
- The Dissolution of the Soviet Union
- The Gulf War
- The Nepalese Civil War
- The 2006 Thai coup d'état
- The Burmese Civil War
- The Saffron Revolution
- The Israeli–Palestinian conflict
- The Syrian Civil War
- The 2014 Thai coup d'état
- The Islamic State of Iraq and the Levant
പ്രത്യേക വിഷയങ്ങൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ ഭൂഖണ്ഡങ്ങളുടെ പട്ടിക ജനസംഖ്യയനുസരിച്ച് [1]
- ↑ "Like herrings in a barrel Archived 2010-01-04 at the Wayback Machine.". The Economist. December 23, 1999.
- ↑ "Asia". Encyclopædia Britannica. 2006. Chicago: Encyclopædia Britannica, Inc.
- ↑ National Geographic Atlas of the World (7th ed.). Washington, DC: National Geographic. 1999. ISBN 978-0-7922-7528-2. "Europe" (pp. 68–9); "Asia" (pp. 90–1): "A commonly accepted division between Asia and Europe ... is formed by the Ural Mountains, Ural River, Caspian Sea, Caucasus Mountains, and the Black Sea with its outlets, the Bosporus and Dardanelles."
- ↑ Lewis, Martin W.; Wigen, Kären (1997). The myth of continents: a critique of metageography. University of California Press. ISBN 0-520-20743-2.
- ↑ ഖസാഖ്‌സ്ഥാൻ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ജനസംഖ്യയും മറ്റു കണക്കുകളും ഏഷ്യൻ ഭാഗത്തേതു മാത്രം.
- ↑ ഹോങ്കോങ് ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്.
- ↑ ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്.
- ↑ റഷ്യ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
- ↑ ഈജിപ്റ്റിന്റെ ചില പ്രദേശങ്ങൾ മാത്രമേ ഏഷ്യയിലുള്ളൂ. ആ പ്രദേശങ്ങളിലെ ജനസംഖ്യയും വിസ്തീർണ്ണവുമാണ് നൽകിയിരിക്കുന്നത്.
- ↑ അസെർബയ്ജാൻ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
- ↑ ജോർജിയ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
- ↑ അസർബെയ്ജാന്റെ കീഴിലുള്ള പ്രത്യേക ഭരണപ്രദേശം.
- ↑ പലസ്തീൻ-ഇസ്രയേൽ തർക്ക പ്രദേശമാണ്.
ഗ്രന്ഥസൂചി
തിരുത്തുക- Lewis, Martin W.; Wigen, Kären (1997). The myth of continents: a critique of metageography. Berkeley and Los Angeles: University of California Press. ISBN 0-520-20743-2.
{{cite book}}
: Invalid|ref=harv
(help) - Ventris, Michael; Chadwick, John (1973). Documents in Mycenaean Greek (2nd ed.). Cambridge: University Press.
{{cite book}}
: Invalid|ref=harv
(help)
അധിക വായനയ്ക്ക്
തിരുത്തുക- Higham, Charles. Encyclopedia of Ancient Asian Civilizations. Facts on File library of world history. New York: Facts On File, 2004.
- Kamal, Niraj. "Arise Asia: Respond to White Peril". New Delhi:Wordsmith,2002, ISBN 978-81-87412-08-3
- Kapadia, Feroz, and Mandira Mukherjee. Encyclopaedia of Asian Culture and Society. New Delhi: Anmol Publications, 1999.
- Levinson, David, and Karen Christensen. Encyclopedia of Modern Asia. New York: Charles Scribner's Sons, 2002.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Display Maps". The Soil Maps of Asia. European Digital Archive of Soil Maps – EuDASM. Retrieved 26 July 2011.
- "Asia Maps". Perry-Castañeda Library Map Collection. University of Texas Libraries. Archived from the original on 2011-07-18. Retrieved 20 July 2011.
- "Asia". Norman B. Leventhal Map Center at the Boston Public Library. Archived from the original on 2011-09-29. Retrieved 26 July 2011.
- Bowring, Philp (12 February 1987). "What is Asia?". Eastern Economic Review. 135 (7). Columbia University Asia For Educators. Archived from the original on 2011-07-28. Retrieved 2015-07-12.