ഈറ്റപൊളപ്പൻ
ഈറ്റപൊളപ്പൻ, ഇംഗ്ലീഷിലെ പേര് Blyth's Reed Warbler എന്നാണ്. ശാസ്ത്രീയ നാമം Acrocephalus dumetorum എന്നുമാണ്. ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞൻ എഡ്വാർഡ് ബ്ലിത്തിന്റെ ബഹുമാനാർത്ഥമാണ് ഈ പേര്. ഇവ തണുപ്പുകാലത്ത്ഭാരതം, ശ്രീലങ്ക എന്നിവിടങ്ങളീലേക്ക് ദേശാടനം നടത്താറുണ്ട്. ചപ്പുചവറുകളിലാണ് സാധാരണ കാണുന്നത്. ചതുപ്പുകളിൽ ഇവയെ കാണാറില്ല. പ്രാണികളും ചെറുപഴങ്ങളുമാണ് ഭക്ഷണം
ഈറ്റപൊളപ്പൻ | |
---|---|
At New Alipore in Kolkata, West Bengal, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Genus: | |
Species: | A. dumetorum
|
Binomial name | |
Acrocephalus dumetorum Blyth, 1849
|
പ്രജനനം
തിരുത്തുകഇവ ഏഷ്യ, യൂറോപ്പിന്റെ കിഴക്കേ അറ്റം എന്നിവിടങ്ങളിലാണ് പ്രജനനം നടത്തുന്നത്. കുറ്റിച്ചെടികൾക്കിടയിലാണ് കൂടു് ഉണ്ടാക്കുന്നത്. 4-6 വരെ മുട്ടകളിടും.
രൂപവിവരണം
തിരുത്തുക12.5 സെ.മീ മുതൽ 14 സെ.മീ വരെ നീളാം കാണും. മുകൾ വശം തവിട്ടുകലർന്ന കറുപ്പുനിറം. അടിവശം നരച്ചതാണ്. പൂവനും പിടയും കാഴ്ചയിൽ ഒരുപോലെയാണ്.
അവലംബം
തിരുത്തുക- ↑ "Acrocephalus dumetorum". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Acrocephalus dumetorum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acrocephalus dumetorum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.