ചാരക്കാട
കാടകളിലെ ഒരിനമാണ് ചാരക്കാട - Common Quail. (ശാസ്ത്രീയനാമം: Coturnix coturnix). അപൂർവമായി മാത്രം കേരളത്തിലെത്തുന്ന ഒരു ദേശാടനക്കിളിയാണിത്.
ചാരക്കാട Common Quail | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. coturnix
|
Binomial name | |
Coturnix coturnix (Linnaeus, 1758)
|
വളർത്തു പക്ഷിയായ ജപ്പാനീസ് കാട (Coturnix Japonica)യുമായി തെറ്റാൻ സാദ്ധ്യതയുള്ളതാണ്.
രൂപവിവരണം
തിരുത്തുക17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷിയാണ്. തവിട്ടു നിറത്തിലുള്ള വരകളോടുകൂടിയതാണ്. ആണിന് കവിളിൽ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളുണ്ട്.
സ്വഭാവം
തിരുത്തുകതറയിൽ കൂടുതലായി കഴിയുന്ന പക്ഷിയാണ്. തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു. പറക്കാൻ മടിയുള്ള, എപ്പോഴും ചെടികളിൽ മറഞ്ഞു കഴിയുന്ന ഈ കിളിയെ കാണാൻ പ്രയാസമാണ്. പറക്കുകയ്യാണെങ്കിൽ തന്നെ, ഉടനെ തന്നെ ചെടികൾക്കുള്ളിൽ മറയുന്ന പക്ഷിയാണ്. സാന്നിദ്ധ്യം അറിയാൻ ആണിന്റെ ശബ്ദം മാത്രമാണ് പ്രധാന ആശ്രയം. കാലത്തും വൈകീട്ടും അപൂർവമായി രാത്രിയിലും ശബ്ദമുണ്ടാക്കും.
പ്രജനനം
തിരുത്തുകആറു മുതൽ എട്ടുമാസം പ്രായമാകുമ്പോൾ യൂറോപ്പിലും ഏഷ്യയിലുമുള്ള കൃഷിയിടങ്ങളിലും പുല്പ്രദേശങ്ങളിലും നിലത്തുള്ള കൂടുകളിൽ 6-12 മുട്ടകളിടുന്നു . 16-18 ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിയുന്നു.
ചിത്രശാല
തിരുത്തുക-
പെൺപപക്ഷി
-
ID composite
-
മുട്ട
-
പക്ഷിയുടെ തല
-
Head of Coturnix coturnix africana
അവലംബം
തിരുത്തുക- ↑ BirdLife International (2004). Coturnix coturnix. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 6 May 2006. Database entry includes justification for why this species is of least concern
- Birds of Kerala - ഡീ.സി. ബുക്സ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Common Quail - Species text in The Atlas of Southern African Birds
- Oiseaux Photos
- Identification guide (PDF; 3.4 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2011-07-23 at the Wayback Machine.