കാക്കകളിലെ ഒരു തരമാണ് ബലിക്കാക്ക.[2] [3][4][5] കാട്ടുകാക്ക, ഇന്ത്യൻ കോർബി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏഷ്യയിൽ വളരെ വ്യാപകമായി ഇവയെ കാണാം. ഏത് പരിതഃസ്ഥിതിയുമായും വളരെപെട്ടെന്ന് ഇണങ്ങിച്ചേരുന്ന ഇവക്ക് പലതരത്തിലുള്ള ഭക്ഷ്യസ്രോതസ്സുകളെ ആശ്രയിച്ച് ജീവിക്കാനാകും. പുതിയ പ്രദേശങ്ങളിൽ കോളനികൾ സ്ഥാപിക്കുന്നതിൽ ഈ പ്രത്യേകതകൾ ഇവയെ സഹായിക്കുന്നു. താരതമ്യേന വലിയ കൊക്കുകളാണിവയുടെത്.

ബലിക്കാക്ക
Corvus culminatus Kerala.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
സി. മാക്രോറിൻക്സ്
Binomial name
കോർവസ് മാക്രോറിൻക്സ്
Corvus macrohynchos map.jpg

ബലിക്കാക്കയെ മൂന്ന് ഉപസ്പീഷിസുകളായി തിരിച്ചിരിക്കുന്നു.

  • കോർവസ് (എം.) ലെവൈലാന്റൈ - കിഴക്കൻ കാട്ടുകാക്ക (Eastern Jungle Crow)
  • കോർവസ് (എം.) കൾമിനാറ്റസ് - ഇന്ത്യൻ കാട്ടുകാക്ക (Indian Jungle Crow)
  • കോർവസ് (എം.) ജാപ്പൊനെൻസിസ് - കിഴക്കൻ വലിയ കൊക്കുള്ള കാക്ക (Eastern Large-billed Crow)

കേരളത്തിൽ കാണപ്പെടുന്ന രണ്ട് തരം കാക്കകളിൽ ഒന്നാണ് ബലിക്കാക്ക (Corvus macrorhynchos culminatus ) . ഇവയെ വേറെ ഒരു സ്പീഷീസ് (Indian Jungle Crow - Corvus culminatus)[6] ആയും ചിലപ്പോൾ കണക്കാക്കാറുണ്ട്. പേനക്കാക്കയാണ് മറ്റേത്.

വിതരണംതിരുത്തുക

രൂപവിവരണംതിരുത്തുക

ആവാസവ്യവസ്ഥതിരുത്തുക

ശബ്ദംതിരുത്തുക

കാക്കയുടെ ശബ്ദം

സ്വഭാവവിശേഷങ്ങൾതിരുത്തുക

ദിവസവും കുളിക്കുന്ന സ്വഭാവമുള്ളവയാണ് ബലിക്കാക്കകൾ. സന്ധ്യാസമയത്താണ് ഇവ അധികവും കുളിക്കുക. കൊക്കും തലയുമുപയോഗിച്ച് വെള്ളം തെറിപ്പിച്ച് ശരീരം വൃത്തിയാക്കുന്ന ബലിക്കാക്കകൾ ഒറ്റക്കോ ഇണകളായോ ആണ് കുളിക്കാനെത്തുക.[7]


ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. BirdLife International (2004). Corvus macrorhynchos. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 5 May 2006.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 504. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
  6. "IOC World Bird List - Crows, mudnesters & birds-of-paradise". http://www.worldbirdnames.org/. IOC. ശേഖരിച്ചത് 28 സെപ്റ്റംബർ 2017. External link in |website= (help)
  7. പക്ഷിക്കൂട്: ഒരു പഠനം-പി.വി. പത്മനാഭൻ (ഡി.സി.ബുക്സ്-2012 പേജ് 37)ISBN 978-81-264-3583-8


"https://ml.wikipedia.org/w/index.php?title=ബലിക്കാക്ക&oldid=2872069" എന്ന താളിൽനിന്ന് ശേഖരിച്ചത്