കാളിക്കിളിയെ[2] [3][4][5] Common Starling , European Starlingഎന്ന് ഇംഗ്ലിഷിൽ പറയുന്നു. ശാസ്ത്രീയ നാമം Sturnus vulgaris എന്നാണ്.

കാളിക്കിളി
Common Starling
Adult nominate subspecies in France
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. vulgaris
Binomial name
Sturnus vulgaris
Native:       Summer visitor       Resident       Winter visitorIntroduced:       Summer visitor       Resident

20 സെ.മീ നീളം. തിളങ്ങുന്ന കറുപ്പു നിറമാണ്. കാലുകൾ പിങ്കു നിറം. കൊക്കുകൾ തണുപ്പു കാലത്ത് കറുത്ത നിറം, വേനൽക്കാലത്ത് മഞ്ഞ നിറവുമാണ് ഇവയ്ക്ക് പന്ത്രണ്ടോളം ഉപജാതികളുണ്ട്. യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലും ആസ്ത്രേലിയ, ന്യൂസിലന്റ്, വടക്കെ അമേരിക്ക തെക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണുന്നു. തെക്ക്, പടിഞ്ഞാറ് യൂറോപ്പ് തെക്ക് പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലെ ഇനങ്ങൾ തദ്ദേശവാസികളാണ്. എന്നാൽ വടകുകിഴക്കൻ ഇനങ്ങൾ ദേശാടനം നടത്തുന്നവയാണ്.

പ്രജനനം

തിരുത്തുക

സ്വാഭാവികമയതൊ കൃത്രിമായതൊ ആയ പൊത്തൊകളിലാണ് കൂട് ഒരുക്കുന്നത്. 4-5 ഇളം നീള നിറത്തിലുള്ള മുട്ടകളിടും. രണ്ടാഴ്ച കൊണ്ട് മുട്ടകൾ വിരിയും. കുഞ്ഞുങ്ങൾ മൂന്നാഴ്ച കൂടി കൂട്ടിൽ കഴിയും.

ഇവ മിശ്രഭുക്കുകളാണ്. പ്രാണികളും, വിത്തുകളും പഴങ്ങളും ഇവയുടെ ഭക്ഷണമാണ്.

 
ലണ്ടനിൽ പൂർണ്ണ വളർച്ചയെത്താത്ത പക്ഷി

19-23 സെ.മീ നീളം. ചിറകുകൾ തമ്മിൽ 31-44 സെ.മീ അകലം. തൂക്കം 58-101 ഗ്രാം. നിറം കറുപ്പ്, തിളങ്ങുന്ന വയലറ്റൊ പച്ചയോ ഉണ്ട്. തടിച്ച കാലുകൾ പിങ്കു നിറമൊ ചാരനിറം കലർന്ന ചുവപ്പൊ ആണ്. കൊക്ക് കനം കുറഞ്ഞ അറ്റം കൂർത്ത് കോണിക്കൽ ആകൃതിയുള്ളവയാണ്.

ചാടുന്നതിനേക്കാൾ നടക്കുകയോ ഓടുകയോ ആണ് ഇവ ചെയ്യുന്നത്. ത്രികോണാകൃതിയുള്ള ചിറകുകൾ വേഗത്തിൽ ചലിപ്പിച്ചാണ് പറക്കുന്നത്. ഇടയ്ക്ക് ചിറകുകൾ ചലിപ്പിക്കാതെ തെന്നി നീങ്ങുകയും ചെയ്യും.ഇവയ്ക്ക് ദേശാടനത്തിനിടയിൽ 60-80 കി.മീ/മണിക്കൂർ പറക്കാനാകും, 1000-1500 കിമീ ദൂരവും.

 
പൂവൻ, കഴുത്തിലെ തൂവലുകൾ കാണാം

പ്രജനനം

തിരുത്തുക
 
ഇംഗ്ലന്റിൽ പൂവൻ തീറ്റ കൊടുക്കുന്നു.

ഇണകളില്ലാത്ത പൂവൻ പാകത്തിനുള്ള പൊത്തിൽ കൂടൊരുക്കും. ഇണയെ ആകർഷിക്ക്ആൻ പൂക്കളും പച്ച വസ്തുക്കളും കൊണ്ട് അലങ്കരിക്കും. ഇന്യെ സ്വീകരിക്കുന്ന പീട ഈ അലങ്കാരങ്ങളൊക്കെ മാറ്റും.[6]അലങ്കാര വസ്തുക്കളുടെ അളവല്ല, ചില മണങ്ങളാണ് പിടയെ ആകർഷിക്കുന്നത്. [6][7]

കൂട് മരപ്പൊത്തിലൊ മരക്കുറ്റികളിലൊ കെട്ടിടങ്ങളിലെ പൊത്തുകളിലും ആവും.

ഇളം നീല നിറത്തിലൊ വെള്ള നിറത്തിലൊ ഉള്ള അണ്ഡാകൃതിയിലുള്ള 4-5 മുട്ടകളിടും. 13 ദിവസംകൊണ്ട് മുട്ടവിരിയും. ഇണകൾ ഇടവിട്ടാണ് അടയിരിക്കുന്നത്.

ഒരു ജോടി ഒരു വർഷത്തിൽ മൂന്നു പ്രാവശ്യം വരെ അതെ കൂട്ടിൽ മുട്ടയിടും. കൂട് വൃത്തിയാക്കുന്നത് പൂവനും പിടയും ചേർന്നാണ്.[8] ഇണകളെ സ്വന്തമായി കിട്ടാത്ത പിടകൾ മറ്റുള്ളവരുടെ കൂട്ടിലാണ് മുട്ടയിടുന്നത്.[9]ഇവയുടെ ശരാശരി ആയുസ്സ് 2-3 വർഷമാണ്.

വടക്കെ അർദ്ധഗോളാത്തിൽ മിക്കയിടത്തും കാണുന്നു. യൂറേഷ്യയിലെ തദ്ദേശവാസിയാണ്. കൂടാതെ യൂറോപ്പ്, വടകെ ആഫ്രിക്കയിൽ മൊറോക്കൊ തൊട്ട് ഈജിപ്ത് വരെയും ഇന്ത്യയുടെ വടക്കെ ഭാഗങ്ങളിലും പലപ്പോഴും തെക്കുഭാഗങ്ങളിലും കാണുന്നു. [10] മാലിദ്വീപിലും കാണുന്നുണ്ട്.[11])യൂറോപ്പിന്റെ വടക്ക്, റഷ്യ, ഉക്രെയിൻ എന്നിവ്വിടങ്ങളിൽ നിന്നും തണുപ്പുകലത്ത് തെക്ക്, തെക്കു കിഴക്ക് ഭാഗത്തേക്ക് ദേശാടനം നടത്താറുണ്ട്.

  1. "Sturnus vulgaris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. 6.0 6.1 Brouwer, Lyanne; Komdeur, Jan (2004). "Green nesting material has a function in mate attraction in the European starling" (PDF). Animal Behaviour. 67 (3): 539–548. doi:10.1016/j.anbehav.2003.07.005. Archived from the original (PDF) on 2016-03-04. Retrieved 2014-04-07.
  7. Gwinner, Helga; Berger, Silke (2008). "Starling males select green nest material by olfaction using experience-independent and experience-dependent cues". Animal Behaviour. 75 (3): 971–976. doi:10.1016/j.anbehav.2007.08.008.
  8. Wright, Jonathan (1989). "Manipulation of sex differences in parental care". Behavioral Ecology and Sociobiology. 25 (3): 171–181. doi:10.1007/BF00302916. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  9. Sandell, M I; Diemer, Michael (1999). "Intraspecific brood parasitism: a strategy for floating females in the European starling". Animal Behaviour. 57 (1): 197–202. doi:10.1006/anbe.1998.0936. PMID 10053087.
  10. Ghorpade, Kumar D (1973). "Occurrence of the Starling, Sturnus vulgaris Linnaeus near Bangalore". Journal of the Bombay Natural History Society. 70 (3): 556–557.
  11. Strickland, M J; Jenner, J C (1977). "A report on the birds of Addu Atoll (Maldive Islands)". Journal of the Bombay Natural History Society. 74: 487–500.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാളിക്കിളി&oldid=4142773" എന്ന താളിൽനിന്ന് ശേഖരിച്ചത്