അവോസെറ്റിന് ആംഗല ഭാഷയിൽ pied avocet എന്നാണ് പേര് , ശാസ്ത്രീയ നാമം Recurvirostra avosettaഎന്നും. ദേശാടന പക്ഷിയാണ്. യ്യൂറോപ്പിലെ മിതശീതോഷ്ണ പ്രദേശങ്ങളിലും പശ്ചിമ –മദ്ധ്യ ഏഷ്യയിലും കാണുന്നു. [2] black-capped avocet, Eurasian avocet , avocetഎന്നും പേരുകളുണ്ട്.[3]

അവോസെറ്റ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. avosetta
Binomial name
Recurvirostra avosetta

രൂപ വിവരണം

തിരുത്തുക

കറുത്ത ഉച്ചിയും ചിറകിലെ കറുത്ത അടയാളങ്ങളും ഒഴിച്ച് ബാക്കിയെല്ലാം വെള്ള നിറമാണ്. നീണ്ട് മുകളിലേക്ക് വളഞ്ഞ കൊക്കുകൾനീണ്ട് നീല നിറമുള്ള കാലുകൾ 42-45 സെ.മീ നീളം 7.5-8.5 സെ.മീ കാലിനു നീളം,കൊക്കിനു7.6-10.2സെ.മീ നീളം, 76-80 സെ.മീ ചിറകു വിരിപ്പ് പൂവനും പിടയും കാഴ്ചയ്ക്ക് ഒരേപോലെ. [4] ഉച്ചികറുപ്പു നിറം. ആനിറം കഴുതിനു പുറകിലൂടെ നീണ്ടിരിക്കുന്നു. തൂവലുകളുടെ അറ്റം കറുപ്പാണ്. പറക്കുംപ്പോൾ കാൾ പുറകിലേക്ക് വാലിനേക്കാൾ നീണ്ടിരിക്കും.പിടയുടെ കണ്ണിന് തവിട്ടു നിറം പൂവനത് ചുവപ്പു കലർന്ന തവിട്ടു നിറം. [5]

 
Pied avocet (juvenile) നെതർലന്റിൽ

ആഴം കുറവുള്ളിടത്തും ചെളിയിലും ഇര തേടുന്നു. [6]). പ്രാണികളേയും തൊണ്ടൂള്ള ജീവികളേയും ഭക്ഷിക്കുന്നു.

പ്രജനനം

തിരുത്തുക

ഉപ്പുവെള്ളം കലർന്ന ആഴം കുറഞ്ഞ തടാകത്തിൽ പുറത്ത് ചെളി കാണുന്നിടത്ത് പ്രജനനം നടത്തുന്നു.തുറസ്സായ നിലത്ത് ചെറു കൂട്ടങ്ങളായി കൂട്ടുണ്ടാക്കുന്നു. 3-5 മുട്ടകളിടുന്നു.പൂവനും പിടയും അടയിരിക്കുന്നു. 23-25 ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയുന്നു.വിരിഞ്ഞൗടനെ ഇര തേടാൻ പഠിക്കുന്നു.35-42 ദിവസങ്ങൾ കൊണ്ട് പറക്കാറാകുന്നു.

ചിത്രശാല

തിരുത്തുക
  1. "Recurvirostra avosetta". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Lockwood, W.B. (1993). The Oxford Dictionary of British Bird Names. Oxford University Press. ISBN 978-0-19-866196-2.
  3. Recurvirostra avosetta on Avibase
  4. The Birds of the Western Palearctic (Abridged ed.). Oxford University Press. 1997. ISBN 0-19-854099-X.
  5. http://www.luontoportti.com/suomi/en/linnut/avocet
  6. Moreira, Francisco (1995). "The winter feeding ecology of Avocets Recurvirostra avosetta on intertidal areas. I. Feeding strategies". Ibis. 137 (1): 92–98. Archived from the original on 2013-01-05. Retrieved 2015-09-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അവോസെറ്റ്&oldid=4054846" എന്ന താളിൽനിന്ന് ശേഖരിച്ചത്