ചിത്രാംഗൻ മരംകൊത്തി

(ചിത്രാംഗൻമരംകൊത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലമ്പ്രദേശത്തെ മുളങ്കാടുകളിലും മറ്റും കാണാറുള്ള ചിത്രാംഗൻ മരംകൊത്തിയുടെ[1] [2][3][4] (Heart Spotted Woodpecker) ശരീരത്തിൽ കൂടുതൽ ഭാഗവും കറുത്തതാണ്. അങ്ങാടികുരുവിയേക്കാൾ അല്പം കൂടി വലിപ്പമുള്ള ഇവയ്ക്ക് വണ്ണം കുറഞ്ഞ ശിഖരങ്ങളിൽ ഇര തേടുന്നതാണ് ഇഷ്ടം. ആൺപക്ഷിയുടെ കഴുത്തും താടിയും വെളുത്തതാണ്, മറ്റ് ഭാഗങ്ങൾക്ക് കറുത്ത നിറമാണ്. നെറ്റിയിലും മറ്റും ചെറിയ വെള്ള പൊട്ടുകൾ കാണാം. വാൽ പൊതുവേ നീളം കുറഞ്ഞതാണ്. ആകർഷകമായ ഉച്ചിപ്പൂവാണ് ഇവയുടേത്. പശ്ചിമഘട്ടത്തിലും മദ്ധ്യപ്രദേശ്, ഒറീസ, തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ചിറകുകളിൽ ചുമലിൽ നിന്ന് മുതുക് വരെ ഒരു ചങ്ങലയുടെ ആകൃതിയിൽ ഇളം വെള്ള പൊട്ടുകളുണ്ട്. ഇതു മുഴുവൻ ഹൃദയത്തിന്റെ ആകൃതിയിലുള്ള കറുത്ത പൊട്ടുകളാണ്.

ചിത്രാംഗൻ മരംകൊത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. canente
Binomial name
Hemicircus canente
(Lesson, 1830)

രൂപ വിവരണം

തിരുത്തുക

കുരുവിക്കും മൈനയ്ക്കും മധ്യേയുള്ള വലിപ്പം. വലിയ തലപ്പൂവും മെലിഞ്ഞ കഴുത്തും വട്ടത്തിൽ വീതിയുള്ള വാലോടും കൂടിയ ഈ കുഞ്ഞു കറുത്ത മരംകൊത്തി കാഴ്ചയിൽ അതീവസുന്ദരനാണ്. ആൺപക്ഷികൾക്ക് ചിറകിന്റെ മുകൾഭാഗത്ത് വ്യക്തമായ കറുത്ത ഹൃദയാകൃതിയിലുള്ള അടയാളങ്ങൾ കാണം. പുറം ഭാഗത്തിന് താഴെ വെള്ളനിറമാണ്. താടി ഭാഗവും കണ്ഠവും കഴുത്തിന് ഇരുവശവും മങ്ങിയ വെള്ള നിറമാണ്. അടിഭാഗം ഇരുണ്ട് ഒലിവ് നിറവും കറുപ്പുമാണ്. നെറ്റിത്തടം തലപ്പൂവും കറുപ്പിൽ വെള്ള പുള്ളികളോട് കൂടിയത്. പെൺപക്ഷി ആൺപക്ഷികളിൽ നിന്ന് വ്യത്യസ്തമായി നെറ്റിത്തടവും കലപ്പൂവും വെള്ള നിറമാണ് . ചിറകുകൾക്ക് കുറച്ച് കൂടി മങ്ങിയ നിറമാണ്.

സ്വഭാവം

തിരുത്തുക

വളഞ്ഞ ദുർബലമായ മരക്കൊമ്പുകളിലും ശിഖരങ്ങളുടെ അഗ്രഭാഗങ്ങളിലും മുളകൂട്ടങ്ങളിലുമൊക്കെയാണ് ഇവയെ സാധാരണ കണ്ടു വരുന്നത്. മരക്കോമ്പുകൾക്ക് ചുറ്റും വേഗത്തിൽ പറന്ന് ഇടയ്ക്കിടെ തടിയിൽ കൊത്തി പ്രാണികളെ ഭക്ഷിക്കും. ചില സമയങ്ങളിൽ തടിക്കള്ളിലേക്ക് ശക്തിയായി കൊത്തി തുരന്നു നോക്കി ഭക്ഷണം കണ്ടെത്താറുണ്ട്. പറക്കൽ ദുർബലവും നിമ്നോന്നതുമാണ്.

ട് വീ... ട് വീ.....ട് വീ..... എന്ന് നീട്ടിയുള്ള തുടർച്ചയായ വിളികൾ.

വാസസ്ഥലം

തിരുത്തുക

സ്ഥിരവാസി. സാധാരണയായി നിത്യഹരിത മേഖലകളിലും ആർദ്ര ഇലപൊഴിയും മേഖലകളിലും കാണാപ്പെടുന്നു. താഴ് വരകളിലും 4500 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലും കാണുന്നു. മുളങ്കൂട്ടങ്ങളുള്ള അർദ്ധ - നിത്യഹരിതവനങ്ങളും ഇവയുടെ ഇഷ്ടപ്രദേശമാണ്.

തപ്തി നദിക്കു താഴെ നീലഗിരി നിരകളും പശ്ചിമ മൈസൂരും ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങളിൽ കണ്ടുവരുന്നു. പടിഞ്ഞാറ് ഭാഗത്ത് മധ്യപ്രദേശിലും ഒറീസയിലും ആസാമിലും കാണപ്പെടുന്നു . ശ്രീലങ്കയിൽ കാണുന്നില്ല.

കൂട് നിർമ്മാണം

തിരുത്തുക

നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കൂടൊരുക്കുന്നത്. തറയിൽ നിന്ന് 12 മീറ്ററോളം ഉയരത്തിലുള്ള മരപ്പൊത്തുകളിലാണ് കൂടുണ്ടാക്കുന്നത്.

അടയാളങ്ങളില്ലാതെ 3 എണ്ണം. വലിപ്പം :- 23.5 x 18.6 മി.മീ.

ചിത്രശാല

തിരുത്തുക
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help)

മറ്റുകണ്ണികൾ

തിരുത്തുക
  • Menon, G.K. (1985) On the source of 'resin' in the plumage of heart spotted woodpecker, Hemicircus canente. Pavo 23(1&2), 107-109.
  • Neelakantan, K.K. (1965) The nesting of the Heartspotted Woodpecker. Newsletter for Birdwatchers . 5(3), 6-8.


"https://ml.wikipedia.org/w/index.php?title=ചിത്രാംഗൻ_മരംകൊത്തി&oldid=3386593" എന്ന താളിൽനിന്ന് ശേഖരിച്ചത്