വരണ്ടപ്രദേശങ്ങളിലും കുറ്റിക്കാടുകളിലും സമതലപ്രദേശങ്ങളിലും കാണാറുള്ള പക്ഷിയാണ് പച്ചച്ചുണ്ടൻ (ഇംഗ്ലീഷ്: Small Green Billed Malkoha ശാസ്ത്രീയനാമം: Phaenicophaeus tristis ). ദൂരെ നിന്നു നോക്കുമ്പോൾ പച്ചച്ചുണ്ടന്റെ ദേഹം കറുപ്പാണെന്ന് തോന്നും. സൂക്ഷിച്ചു നോക്കിയാൽ തല, കഴുത്ത്, പുറംഭാഗം, ചിറകുകൾ, വാൽ തുടങ്ങിയവയെല്ലാം പച്ചനിറത്തോടുകൂടിയവയാണെന്നും അടിഭാഗം തവിട്ട് കലർന്ന ചാര നിറമാണെന്നും, വാലിൽ വലിയ വെള്ള ത്തുമ്പുകളുണ്ടെന്നും മനസ്സിലാകും

പച്ചച്ചുണ്ടൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. tristis
Binomial name
Phaenicophaeus tristis
(Lesson, 1830)
Fraser's Hill, Malaysia, Sept 1997

കണ്ണിനു ചുറ്റും നീലനിറമുള്ള ചർ‌മ്മവും പച്ചകൊക്കും ഈ പക്ഷിയുടെ പ്രത്യേകതയാണ്. വാലിലെ തൂവലുകളിൽ നടുക്കുള്ളവ ഏറ്റവും നീളം കൂടിയവയും ഇരുവശത്തുമുള്ളവ നീളം കുറഞ്ഞവയുമാണ്. പച്ചച്ചുണ്ടന്റെ ആഹാരം പുഴുക്കൾ, പാറ്റകൾ, പല്ലി, ഓന്ത് തുടങ്ങിയവയാണ്. മനുഷ്യനുമായി അടുത്തു ഇടപഴകാൻ തീരെ ഇഷ്ടമില്ലാത്ത നാണം കുണുങ്ങിയായ പക്ഷിയാണിത്. മാർച്ച് മുതൽ മേയ് വരെയുള്ള കാലത്താണ് ഈ പക്ഷി മുട്ടയിട്ട് അടയിരിക്കുന്നത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വടക്കൻ_പച്ചച്ചുണ്ടൻ&oldid=2318206" എന്ന താളിൽനിന്ന് ശേഖരിച്ചത്