കാലിമുണ്ടി
വെള്ളരിപക്ഷികൾ എന്നവിഭാഗത്തിൽ പെടുന്ന കൊക്കുകളാണ് കാലിമുണ്ടി.[2] [3][4][5] ഇംഗ്ലീഷ്: കാറ്റിൽ എഗ്രെറ്റ്. ശാസ്ത്രീയ നാമം: ബബൾകസ് ഐബിസ്. ഉഷ്ണമേഖലകളിലും ഉപോഷ്ണ മേഖലകളിലും ചൂടുള്ള മിതോഷ്ണ മേഖലകളിലും ഇവയെ കാണപ്പെടുന്നു. ഇവ ബബൾകസ് ജീനസിൽ പെട്ട ഒരേയൊരു അംഗമാണ്. എന്നാൽ ചിലയിടത്ത് പടിഞ്ഞാറൻ കാലിമുണ്ടി, കിഴക്കൻ കാലിമുണ്ടി (Bubulcus coromandus) എന്നിങ്ങനെ രണ്ട് അംഗങ്ങളുണ്ടെന്നും കാണാവുന്നതാണ്. Bubulcus coromandus അഥവാ Bubulcus ibis coromandus എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.[6]
കാലിമുണ്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Bubulcus Bonaparte, 1855
|
Species: | B. ibis
|
Binomial name | |
Bubulcus ibis (Linnaeus, 1758)
| |
Subspecies | |
B. i. ibis (Linnaeus, 1758) | |
Range map yellow: breeding green: year-round blue: non-breeding | |
Synonyms | |
Ardea ibis Linnaeus, 1758 |
എഗ്രെറ്റ ജനുസിലെ മറ്റു പക്ഷികളോട് തുവൽപ്പുടയിലും മറ്റും സാമ്യങ്ങൾ കാണാമെങ്കിലും ആർഡിയ കുടുംബത്തിലെ കൊക്കുകളോടാണ് കാലിമുണ്ടികൾ കൂടുതൽ സാദൃശ്യം കാണിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ കണ്ടുവരുന്നു. മനുഷ്യന്റെ ഇടപെടലില്ലാതെ തന്നെ ഇവ ലോകത്തിലെ ഇതരഭാഗങ്ങളിലേക്കും വിജയകരമായി സംക്രമിച്ചിട്ടുണ്ട്.
ഇവക്ക് പ്രജനനകാലത്ത് മങ്ങിയമഞ്ഞനിറത്തോട് കൂടിയ വെള്ള നിറമാണ്. ഇവ കൂട്ടമായി കൂടു കെട്ടുന്നു. ജലാശയങ്ങൾക്കടുത്തായും മറ്റു നീർപക്ഷികളുടെ കൂടിനോടടുത്തായും ഇവകളുടെ കൂടു കാണാം. മരങ്ങളുടേയോ കുറ്റിച്ചെടികളുടേയോ കമ്പുകളുപയോഗിച്ചാണ് കൂടു നിർമ്മാണം. മറ്റു കൊക്കുകളിൽ നിന്ന് വ്യത്യസ്തമായി തുറന്നതും ജലാംശം കുറഞ്ഞതുമായ മേഖലകളാണ് തീറ്റ തേടാനായി കാലിമുണ്ടികൾ തെരെഞ്ഞെടുക്കാറുള്ളത്. പുൽമേടുകൾ, കൃഷിയിടങ്ങൾ, നെൽപാടങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ കാലിമുണ്ടികൾ കാണപ്പെടുന്നു. സാധാരണയായി കന്നുകാലികളോടൊപ്പമോ മറ്റു സസ്തനികളോടൊപ്പമോ ഇവയെ കാണാം. കന്നുകാലികൾ മേയുമ്പോൾ പുല്ലുകൾക്കിടയിൽ നിന്ന് രക്ഷപ്പെടുന്ന പ്രാണികളാണ് ഇവയുടെ ആഹാരം.
പേരിനു പിന്നിൽ
തിരുത്തുകവേണ്ടി വന്നാൽ വെള്ളത്തിലും മറ്റും ഇറങ്ങി ഇര പിടിക്കുമെങ്കിലും ഇവ കൂടുതലായും കന്നുകാലികൾക്കൊപ്പം നിന്ന് അവ അനങ്ങുമ്പോൾ പറക്കുന്ന പുല്ലോന്തുകളെയും മറ്റും ആഹാരമാക്കുന്നു.
രൂപവിവരണം
തിരുത്തുകതെറ്റുപറ്റാനിടയില്ലാത്ത, മഞ്ഞ കൊക്കും നല്ല വെളുത്ത നിറത്തോടുകൂടിയ ശരീരവും.മുട്ടയിടുന്ന കാലത്ത് സ്വർണ്ണഓറഞ്ചുനിറമുള്ള തലയും കഴുത്തും പുറകുവശവും.[7]
ആവാസവ്യവസ്ഥകൾ
തിരുത്തുകകാലിമുണ്ടി തെക്കേ അമേരിക്കയിൽ ഇവയെ 1877 ലും വടക്കേ അമേരിക്കയിൽ 1941ലുമാണ് കണ്ടെത്തിയത് .[8] Iഅന്റാർട്ടിക്കയിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. [9]
ചിത്രശാല
തിരുത്തുക-
കാലിമുണ്ടി കൊക്ക്
-
പ്രജനനകാലത്ത് ആണിനും പെണ്ണിനും ശരീരത്തില് ഓറഞ്ച് നിറം കലരുന്നു
-
കാലിമുണ്ടി
-
കാലിമുണ്ടി ഒരു പശുവിനരികിൽ. പശു അനങ്ങുമ്പോൾ പറക്കുന്ന പ്രാണികളേയും മറ്റുമാണ് ഇവ ഭക്ഷിക്കുക
-
പശു പുല്ലു തിന്നുമ്പോൾ പശുവിന്റെ സമീപം അനങ്ങുന്ന പ്രാണികളെ തിന്നുന്ന കാലിമുണ്ടി
-
ആനറാഞ്ചിയുംകാലിമുണ്ടിയും
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Bubulcus ibis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 05 November 2008.
{{cite web}}
: Check date values in:|access-date=
(help); Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) Database entry includes justification for why this species is of least concern - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ "Storks, ibis & herons". http://www.worldbirdnames.org/. IOC World Bird List. Retrieved 3 ഒക്ടോബർ 2017.
{{cite web}}
: External link in
(help)|website=
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;vns1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.birds.cornell.edu/AllAboutBirds/BirdGuide/Cattle_Egret.html
- ↑ http://aadc-maps.aad.gov.au/aadc/biodiversity/taxon_profile.cfm?taxon_id=110230[പ്രവർത്തിക്കാത്ത കണ്ണി]