കരിമ്പരുന്ത്

(കരിം പരുന്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഒരിനം പരുന്താണ് കരിമ്പരുന്ത്[2] [3][4][5] (ഇംഗ്ലീഷ്:Black Eagle, ശാസ്ത്രീയനാമം: Ictinaetus malayensis). ഏഷ്യയിലെ കുന്നിൻ പ്രദേശങ്ങൾക്ക് മുകളിലും കാടുകൾക്ക് മുകളിലും ഒഴുകി പറന്ന് ഇര തേടുന്നവയാണ് ഇവ. ചെറിയ സസ്തനികളും പക്ഷികളുമാണ് ഭക്ഷണം. മിക്കപ്പോഴും അവയുടെ കൂട്ടിൽ നിന്നാണ് ഇര പിടിക്കുന്നത്.

കരിമ്പരുന്തു്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Ictinaetus

Blyth, 1843
Species:
I. malayensis
Binomial name
Ictinaetus malayensis
(Temminck, 1822)
Synonyms

Neopus malayensis

രൂപവിവരണം

തിരുത്തുക

ചക്കിപ്പരുന്തിനേക്കാൾ വലുതാണ്. ചിറകുകൾക്ക് നീളവും വീതിയും കൂടുതലാണ്. കറുത്ത നിറമാണ്. നാസപിണ്ഡവും കാലുകളും നല്ല മഞ്ഞനിറമാണ്. പറക്കുമ്പോൾ ചിറകിന്റെ അറ്റത്തുള്ള പ്രഥമ തൂവലുകൾ തമ്മിൽ തൊടാതെ മുകളിലേക്ക് വളഞ്ഞിരിയ്ക്കും. [6] 70-80 സെ.മീ. നീളമുണ്ട്.

അവയുടെ കറുത്ത നിറവും വലിപ്പവും സാവധാനത്തിലുള്ള പറക്കലും കൊണ്ട് എളുപ്പം തിരിച്ചറിയാം.[7] ആണും പെണ്ണും കാഴ്ചയ്ക്കൊരുപോലെയാണ്.

 
ചിറകിന്റെ അടിവശം ശ്രദ്ധിക്കുക

തെക്കേ ഇന്ത്യയിൽ നടത്തിയ പഠനത്തിൽ നല്ല മേലാപ്പുകളുള്ള കാടുകളിലാണ് കാണുന്നത്. 50%ത്തിൽ കുറവ് മേലാപ്പുകളുള്ള കാടുകളിൽ ഇവയെ കാണാറില്ല. [8]

പ്രജനനം

തിരുത്തുക

ഏഷ്യയിൽ പ്രജനനം നടത്തുന്നവയാണ്. ഇവ ഉയരമുള്ള മരങ്ങളിൽ 3-4 അടി വീതിയിലുള്ള പരന്ന കൂടുകളാണ് ഉണ്ടാക്കുക. കൂടുകെട്ടുന്ന കാലത്ത് ഇവ വായുവിൽ പല അഭ്യാസങ്ങളും കാണിയ്ക്കും. ഒന്നോ രണ്ടോ മുട്ടകളിടും. മുട്ടയിടുന്ന കാലം ജനുവരി മുതൽ ഏപ്രിൽ വരെയാണ്. [9][10][11]

ചിത്രശാല

തിരുത്തുക
  1. "Ictinaetus malayensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. പേജ്196, കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  7. Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Vol. 2. Smithsonian Institution & Lynx Edicions. p. 104.
  8. Thiollay, Jean-Marc (1993). "Response of a Raptor Community to Shrinking Area and Degradation of Tropical Rain Forest in the South Western Ghats (India)". Ecography. 16 (2): 97–110. doi:10.1111/j.1600-0587.1993.tb00062.x.
  9. Buchanan,Kenneth (1899). "Nesting of the Black Eagle". J. Bombay Nat. Hist. Soc. 12 (4): 776–777.
  10. Daly,W Mahon (1899). "Nesting of the Black Eagle". J. Bombay Nat. Hist. Soc. 12 (3): 589.
  11. Baker,ECS (1918). "Notes on the nidification of some Indian Falconidae. III. the genera Ictinaetus and Microhierax". Ibis. 60 (1): 51–68. doi:10.1111/j.1474-919X.1918.tb00770.x.
"https://ml.wikipedia.org/w/index.php?title=കരിമ്പരുന്ത്&oldid=3279981" എന്ന താളിൽനിന്ന് ശേഖരിച്ചത്