തവിടൻ കത്രികക്കിളി
പസ്സേറിഫോമിസ് പക്ഷിഗോത്രത്തിലെ ഹിരുണ്ടി നിഡെ കുടുംബത്തിൽപ്പെടുന്ന പാസെറൈൻ പക്ഷിയാണ് തവിടൻ കത്രികക്കിളി.[2] [3][4][5] ഈ പക്ഷിയുടെ ശാസ്ത്രനാമം ഹിരുണ്ടോ കൺകളർ എന്നാണ്. ഈ പക്ഷിയുടെ കടും തവിട്ടുനിറം അഥവാ കാപ്പിപ്പൊടി നിറമാണ് തവിടൻ കത്രികക്കിളി എന്ന പേരിനു നിദാനം. ശരപ്പക്ഷികളോട് വളരെയേറെ സാദൃശ്യമുള്ള ഈ പക്ഷികൾ മീവൽപ്പക്ഷികൾ എന്ന പേരിലും അറിയപ്പെടുന്നു. ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിൽ തവിടൻ കത്രികക്കിളികളെ കണ്ടുവരുന്നു. ബൈബിളിലും ഇംഗ്ലീഷ് സാഹിത്യഗ്രന്ഥങ്ങളിലും മീവൽപ്പക്ഷികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ശിശിരകാലത്ത് ഇവ ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്നു.
Dusky Crag Martin | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. concolor
|
Binomial name | |
Ptyonoprogne concolor (Sykes, 1832)
| |
Approximate range
| |
Synonyms | |
Hirundo concolor |
ശരീരഘടന
തിരുത്തുകഇവയുടെ കാലുകൾ കുറുകിയതും ശോഷിച്ചതുമാണ്. ചിറകുകൾ നീളം കൂടിയതും കൂർത്തതുമാണ്. പരന്നു കുറുകിയ വാലിനറ്റം അല്പമൊരു കൊത അഥവാ വെട്ട് ഉള്ളതുമായിരിക്കും. വാലിലെ മിക്ക തൂവലുകളുടേയും അഗ്രത്തിനടുത്തായി ഓരോ വെള്ള പൊട്ട് തെളിഞ്ഞുകാണാം. വയറിനടിഭാഗത്തിന് മങ്ങിയ നിറമാണ്. ചിറകുകളെ പിന്നിലേക്കു തള്ളി, അടച്ചും തുറന്നുമാണ് ഇവ പറക്കുന്നത്.
താമസം
തിരുത്തുകതവിടൻ കത്രികക്കിളികൾ കൂട്ടം ചേർന്നാണ് ജീവിക്കുന്നത്. പുൽപ്പറമ്പുകൾക്കും വയലുകൾക്കും മീതെ പറന്ന് ഇവ ഇരതേടുന്നു. പറക്കാൻ വളരെ സമർഥരായ ഈ പക്ഷികൾ പറക്കുന്ന പ്രാണികളെ മിന്നൽപ്പിണർ പോലെ പറന്നുയർന്ന് പിടിച്ചു ഭക്ഷിക്കുക പതിവാണ്. ഭക്ഷണം സമ്പാദിക്കുന്നതിനും കൂടുകെട്ടുന്നതിനും അണക്കെട്ടുകൾക്കടുത്തുള്ള പ്രദേശങ്ങളാണ് ഇവ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. ചെങ്കുത്തായ പാറക്കെട്ടുകൾ, അണക്കെട്ടിന്റെ വശങ്ങൾ, ജലാശയങ്ങൾക്കടുത്തുള്ള കെട്ടിടങ്ങൾ, കെട്ടിടങ്ങളുടെ ഭിത്തിയിൽ നിന്നു തള്ളി നില്ക്കുന്ന പടികൾ, മോന്തായത്തിന്റെ അടിഭാഗം മുതലായ ഇടങ്ങളിൽ ഇവ കൂടുകെട്ടുന്നു. അമ്പലങ്ങളുടെ മതിലുകളിൽ പിടിപ്പിക്കാറുള്ള കല്ലുവിളക്കുകളോട് കൂടുകൾക്ക് സാദൃശ്യമുണ്ട്.
പ്രജനനം
തിരുത്തുകപുല്ലും തൂവലുകളും മറ്റും കൊണ്ട് മെത്തയുണ്ടാക്കി അതിലാണ് ഇവ മുട്ടയിടുക. ജനുവരി - മാർച്ച് മാസങ്ങളിലും ജൂലൈ-സെപ്റ്റംബർ മാസങ്ങളിലുമാണ് ഇവ മുട്ടയിടുന്നത്. ഓരോ തവണയും മൂന്നോ നാലോ മുട്ടകളിടും. വെളുത്ത മുട്ടകളിൽ മഞ്ഞ, ചുവപ്പു കലർന്ന തവിട്ട് എന്നീ നിറങ്ങളിലുള്ള പൊട്ടുകളുണ്ടായിരിക്കും. മുട്ടകൾ 17.6 മില്ലിമീറ്റർ വരെ നീളവും 12.8 മില്ലിമീറ്റർ വരെ വ്യാസവുമുള്ളവയായിരിക്കും.
അവലംബം
തിരുത്തുക- ↑ "Species factsheet Hirundo concolor". BirdLife International.[പ്രവർത്തിക്കാത്ത കണ്ണി] Retrieved 4 April 2010
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തവിടൻ കത്രികക്കിളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |