കുളക്കോഴിയുടെ അടുത്ത ബന്ധുവാണ് തീപ്പൊരിക്കണ്ണൻ(ഇംഗ്ലീഷ്: Watercock). ചതുപ്പുനിലങ്ങളും വയലുകളും ആണ് ഇതിന്റെ സ്വാഭാവിക വാസസ്ഥലം. താമരയും കുളവാഴയും ധാരാളമുള്ള വലിയ ജലാശയങ്ങളും സസ്യസമൃദ്ധമായ ചതുപ്പുകളുമാണ് ഇഷ്ട്ടപ്പെട്ട വാസസ്ഥലം.

തീപ്പൊരിക്കണ്ണൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Gallicrex

Blyth, 1852
Species:
G. cinerea
Binomial name
Gallicrex cinerea
(Gmelin, 1789)

പ്രജനനം

തിരുത്തുക

പ്രജനനകാലത്ത് ആൺ പക്ഷിയുടെ ദേഹം കറുത്ത നിറവും കൊക്കും കണ്ണും തലയിലെ പൂവും കാലുകളും ചുവപ്പ് നിറവും ആയിരിക്കും. മറ്റു കാലങ്ങളിൽ ആൺ പക്ഷിക്ക് തവിട്ടു നിറമാണ്. പെൺ പക്ഷിയുടെ ദേഹം എപ്പോഴും തവിട്ടു നിറമാണ്.

ചെറിയ പ്രാണികളും മത്സ്യങ്ങളുമാണ് പ്രധാന ആഹാരം. പൂർണ്ണ വളർച്ചയെത്തിയ ആൺ പക്ഷിക്ക് ഏതാണ്ട് 43 സെന്റീ മീറ്ററും പെൺ പക്ഷിക്ക് ഏതാണ്ട് 36 സെന്റീ മീറ്ററും നീളമുണ്ടാകും.[1] [2][3]
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 487. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=തീപ്പൊരിക്കണ്ണൻ&oldid=2814632" എന്ന താളിൽനിന്ന് ശേഖരിച്ചത്