വയൽക്കണ്ണൻ
കേരളത്തിൽ കാണാവുന്ന ഒരു പക്ഷിയാണ് വയൽക്കണ്ണൻ.[1] [2][3][4] മുമ്പിവയെ യൂറേഷ്യൻ വയൽക്കണ്ണൻ കിളികളുടെ ഉപവംശമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ ചൈന തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യുത്പാദനം ചെയ്യുന്നയിവ ശീതകാലങ്ങളിൽ ഉത്തര ആഫ്രിക്ക, അറേബ്യൻ പ്രദേശം എന്നിവിടങ്ങളിലേയ്ക്ക് ദേശാടനം ചെയ്യുന്നവയാണ്.[5]
Indian Stone-curlew | |
---|---|
Not recognized (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. indicus
|
Binomial name | |
Burhinus indicus (Salvadori, 1865)
|
വിവരണം
തിരുത്തുകപൊതുവേ യൂറേഷ്യൻ വയൽക്കണ്ണന്റെ അതേ വർണ്ണവിന്യാസവും സ്വഭാവരീതികളുമാണ് ചെറിയൊരു കോഴിയുടെ വലിപ്പമുള്ള ഈ പക്ഷികൾക്കുമുള്ളത്. എന്നാൽ യൂറേഷ്യൻ വയൽക്കണ്ണനെ അപേക്ഷിച്ച് അല്പം തീക്ഷ്ണമായ നിറമാണെന്ന് അനുഭവപ്പെടുന്നതാണ്. മഞ്ഞ നിറത്തിലുള്ള കണ്ണുകൾക്ക് സമീപം പുരികങ്ങൾ പോലെയുള്ള കറുത്ത നിറം കാണാവുന്നതാണ്. മുഖത്തുകൂടി പിന്നിലേയ്ക്ക് വെളുത്ത പാടുകൾ കാണാം. നീളമുള്ള കാലുകളാണ്. ശരീരത്തിനടിഭാഗം ഇളംമഞ്ഞ ചേർന്ന വെള്ളനിറമായിരിക്കും.
അവലംബം
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ http://avibase.bsc-eoc.org/species.jsp?avibaseid=89404B934BA5A3A4