കേരളം
ഇന്ത്യയുടെ 28 സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനമാണ്, കേരളം. കേരളം രാജ്യത്തിൻറെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമാണ്. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" നുമിടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നുമിടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നു. തെക്കും കിഴക്കും തമിഴ്‌നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പതിനൊന്നുമുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷസംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തെങ്കാശിജില്ലയിലെ ചെങ്കോട്ടത്താലൂക്കിൻറെ കിഴക്കേഭാഗവുമൊഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ് സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല,[4] അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസറഗോഡ് താലൂക്ക് (ഇപ്പോൾ കാസറഗോഡ് ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത്, 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത്.
കേരളം Kēraḷam | ||||||||
---|---|---|---|---|---|---|---|---|
കുട്ടനാട്ടിലെ നെൽവയലുകൾ, മൂന്നാറിലെ തേയിലത്തോട്ടം, ആലപ്പുഴയിലെ കെട്ടുവള്ളം, അതിരപ്പിള്ളി വെള്ളച്ചാട്ടം, കഥകളി, കോവളം ബീച്ച്, തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രം | ||||||||
Nickname(s): ദൈവത്തിന്റെ സ്വന്തം നാട് നാളികേരങ്ങളുടെ നാട് വൃക്ഷങ്ങളുടെ നാട് സുഗന്ധവ്യഞ്ജനങ്ങളുടെ തോട്ടം | ||||||||
ഇന്ത്യയിൽ കേരളം | ||||||||
കേരളത്തിന്റെ ഭൂപടം | ||||||||
Coordinates (തിരുവനന്തപുരം): 8°30′N 77°00′E / 8.5°N 77°E | ||||||||
രാജ്യം | ഇന്ത്യ | |||||||
മേഖല | ദക്ഷിണേന്ത്യ | |||||||
രൂപീകരണം | 1 നവംബർ 1956 | |||||||
തലസ്ഥാനം | തിരുവനന്തപുരം | |||||||
ജില്ലകൾ | മൊത്തം 14 | |||||||
• ഭരണസമിതി | കേരള സർക്കാർ | |||||||
• ഗവർണ്ണർ | ആരിഫ് മുഹമ്മദ് ഖാൻ | |||||||
• മുഖ്യമന്ത്രി | പിണറായി വിജയൻ (സി.പി.എം) | |||||||
• നിയമനിർമ്മാണം | ഏകസഭ, കേരള നിയമസഭ (140* സീറ്റുകൾ) | |||||||
• നീതിന്യായം | കേരള ഹൈക്കോടതി | |||||||
• നിയോജക മണ്ഡലങ്ങൾ | നിയമസഭ: 140 ലോക്സഭ: 20 | |||||||
• ആകെ | 38,863 ച.കി.മീ.(15,005 ച മൈ) | |||||||
•റാങ്ക് | 22-ാമത് | |||||||
• നീളം | 560 കിമീ(350 മൈ) | |||||||
• വീതി | 70 കിമീ(40 മൈ) | |||||||
ഉയരം | 900 മീ(3,000 അടി) | |||||||
ഉയരത്തിലുള്ള സ്ഥലം (ആനമുടി) | 2,695 മീ(8,842 അടി) | |||||||
താഴ്ന്ന സ്ഥലം | −2.7 മീ(−8.9 അടി) | |||||||
(2011)[1] | ||||||||
• ആകെ | 3,33,87,677 | |||||||
• റാങ്ക് | 13-ാമത് | |||||||
• ജനസാന്ദ്രത | 860/ച.കി.മീ.(2,200/ച മൈ) | |||||||
Demonym(s) | കേരളീയൻ, കേരളീയർ, മലയാളി | |||||||
• ആകെ (2022-2023) | ₹11.32 ലക്ഷം കോടി (US$180 billion) | |||||||
സമയമേഖല | UTC+05:30 (ഔദ്യോഗിക ഇന്ത്യൻസമയം (IST)) | |||||||
ISO കോഡ് | IN-KL | |||||||
വാഹന റെജിസ്ട്രേഷൻ | KL | |||||||
മാനവ വികസന സൂചിക | 0.835[2] (വളരെ ഉയർന്നത്) | |||||||
HDI റാങ്ക് | 1-ാം (2011) | |||||||
സാക്ഷരത | 96.2% (ഇന്ത്യയിൽ ഒന്നാം സ്ഥാനം)[3] | |||||||
ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് | |||||||
വെബ്സൈറ്റ് | kerala.gov.in | |||||||
^* 140 തിരഞ്ഞെടുക്കപ്പെട്ടത്, 1 നാമനിർദ്ദേശം |
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പ്രതീകങ്ങൾ | |
---|---|
മൃഗം | ആന |
പക്ഷി | മലമുഴക്കി വേഴാമ്പൽ |
പുഷ്പം | കണിക്കൊന്ന |
വൃക്ഷം | തെങ്ങ് |
ഫലം | ചക്ക |
മത്സ്യം | കരിമീൻ |
പാനീയം | ഇളനീർ |
ശലഭം | ബുദ്ധമയൂരി |
ചിഹ്നം | സംസ്ഥാന ചിഹ്നം. |
വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം, ലോകത്തിലെ സന്ദർശനം നടത്തേണ്ട അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.[ക][5] മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. മറ്റു പ്രധാനനഗരങ്ങൾ കൊച്ചി (വാണിജ്യ തലസ്ഥാനം), കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം എന്നിവയാണ്. കളരിപ്പയറ്റ്, കഥകളി, പടയണി, ആയുർവേദം, തെയ്യം മാപ്പിളപാട്ട് തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാനഘടകമാണ്. അമേരിക്ക ഉൾപ്പെടെ പല വിദേശ വികസിത രാജ്യങ്ങളിലും മലയാളികളായ നഴ്സുമാർ ഉന്നത പദവികളിൽ ജോലി ചെയ്യുന്നുണ്ട്. ലോകത്തിലെ മികച്ച നഴ്സുമാർ എന്ന അംഗീകാരവും മലയാളികളായ നഴ്സുമാർക്ക് അവിടങ്ങളിൽ ലഭിക്കാറുണ്ട്.
1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും വിദേശജോലി വരുമാനത്തിന്റെയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹിക വികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.[6]
വിവിധ സാമൂഹികമേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾമൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ് അതിലൊന്ന്. ഇത്, ഇന്ത്യയിലെതന്നെ ഏറ്റവുമുയർന്ന സാക്ഷരതാ നിരക്കാണ്.[7][8] 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേപ്രകാരം, ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതിനടക്കുന്ന സംസ്ഥാനം കേരളമാണ്.[9] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക്, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു[10][11][12] ഇന്ത്യൻ മതേതരത്വം മാതൃകയായി കാണുന്നത് കേരളത്തെ ആണ്. വർഗീയ കലാപം ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം അത് കേരളം. ആണ്. എല്ലാ മതത്തിൽപെട്ടവരും ഒരുപോലെ കഴിയുന്ന നാട്, ജാതി മത പ്രശ്നങ്ങൾ ഇല്ലാത്ത നാട്, ആരോഗ്യ രംഗത്ത് ലോക രാജ്യങ്ങൾക്ക് ഒപ്പം ഇങ്ങനെ കുറേ വിശേഷണങ്ങൾ കേരളത്തെ പറ്റിയുണ്ട്
പേരിനുപിന്നിൽ
തിരുത്തുകകേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ട്.
- കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേരുണ്ടായെന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം. കേരം എന്ന പദവും സ്ഥലം എന്നർത്ഥം വരുന്ന അളം എന്ന പദവുംചേർന്നാണ്, കേരളം എന്ന പേരുണ്ടായതെന്ന വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.
- മറ്റൊരഭിപ്രായം അറബിസഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിലെന്നാണ്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും സമ്പദ്സമൃദ്ധിയും കണ്ട്, അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്നു വിളിച്ചിരുന്നത്രെ. അതു ലോപിച്ചാണ്, കേരളം എന്ന പേരുണ്ടായതെന്നാണത്. "മലബാർ" എന്ന പദം അറബികൾവഴി ലഭിച്ചതാണെന്നതാണ്, ഈ അഭിപ്രായത്തിനു കൂടുതൽ പിന്തുണനല്കുന്നത്. "മഹൽ" എന്ന പദവും "ബുഹാർ" എന്ന പദവും ചേർന്നാണു മലബാർ എന്ന പദമുണ്ടായതത്രേ. "മഹൽബുഹാർ" എന്നാൽ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നർത്ഥം. അതു പിന്നീടു ലോപിച്ചാണ്, മലബാർ എന്നായത്. കേരളീയരല്ലാതെ, മറ്റാരും കേരളം എന്ന തികച്ചു പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷിൽ "M " എന്ന അക്ഷരമുണ്ടായിട്ടും "കേരള" എന്നാണ് ഇംഗ്ലീഷിലെഴുതുന്നത്. ഇക്കാര്യവും ഈ വാദത്തിന് ഉപോൽബലകമായിപ്പറയുന്നു.[13]
- കേരളം എന്ന പേരു്, ‘ചേരളം’ എന്ന പദത്തിൽനിന്നുദ്ഭവിച്ചതാണെന്നാണ്, മറ്റൊരു വാദം. ചേർ, അഥവാ ചേർന്ത എന്നതിന്, ചേർന്ന എന്നാണർത്ഥം. കടൽമാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിലാണ് ഈ പേരുദ്ഭവിച്ചതെന്ന് ഒരു കൂട്ടർ കരുതുന്നു. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽവരുന്ന ഇവിടം, കടൽചേരുന്ന ഇടം എന്നയർത്ഥത്തിൽ ചേർ എന്നു വിളിച്ചിരുന്നു. ചേർ+അളം എന്നതിന്, സമുദ്രമെന്ന അർത്ഥവുമുണ്ട്. കടലോരമെന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി.[14]
- ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ്, മറ്റൊരഭിപ്രായം.[15] ഇവരുടെ പേർ തന്നെ ഥേര എന്ന പാലി വാക്കിൽനിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിനു ബുദ്ധമതവുമായി ബന്ധംകാണുന്നു. ഥേരൻ എന്ന വാക്കിന്, വലിയേട്ടൻ എന്നാണു വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേരരാജാക്കന്മാർ എന്നു കരുതുന്നു. ഥേര എന്ന വാക്ക്, പാലിയിൽനിന്ന്, താലവ്യവത്കരണം എന്ന സ്വനനയപ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലമെന്ന അർത്ഥത്തിലുള്ള പാലിപദമായ തളം, ആദിലോപംപ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരുകാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നുവെന്ന വിശ്വാസം ബലപ്പെടുത്തുന്നതാണീ വാദം.[16]
- വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർവന്നുവെന്നും ഒരു വിശ്വാസമുണ്ട്.[17]
- മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ്പദത്തിൽനിന്നാണ് ചേരൽ ഉണ്ടായതെന്നും അതാണ്, കേരളമായതെന്നുമുള്ള മറ്റൊരു വാദവും നിലനിൽക്കുന്നു.
- ചേരം (കേരളം) എന്ന വാക്ക്, നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു.[18] കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധനകാരണമായിരിക്കണം ഒരുപക്ഷേ ഈ പേരുവരാനിടയായത്.
- കേരം എന്നത്, ചേരം എന്നതിന്റെ കർണ്ണാടകോച്ചാരണമാണെന്ന് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നു. ഗോകർണ്ണത്തിനും, കന്യാകുമാരിക്കുമിടയിലുള്ള പ്രദേശത്തിന് ആദ്യകാലത്തുണ്ടായിരുന്ന ചേരം എന്നപേര്, കേരളം ആയി മാറിയതാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.[19]
ഭാഷ
തിരുത്തുകകേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളമാണ്. പ്രാഗ്കാലതമിഴിൽനിന്നു രൂപംകൊണ്ടതാണു മലയാളം. വട്ടെഴുത്തുലിപികളിലാണ് ആദ്യകാലമലയാളം എഴുതപ്പെട്ടുപോന്നത്. വട്ടെഴുത്തുലിപികളുടേയും ഗ്രന്ഥലിപികളുടേയും സങ്കലനത്തിലൂടെയാണ്, ഇന്നത്തെ മലയാളലിപിസഞ്ചയം ഉരുത്തിരിയുന്നത്. സി.ഇ. പതിനഞ്ചാം നൂറ്റാണ്ടോടെയാണ്, ഇന്നെഴുതപ്പെടുകയും കേൾക്കപ്പെടുകയുംചെയ്യുന്ന മലയാളം, ഏറെക്കുറെ രൂപപ്പെടുന്നത്. നിത്യവ്യവഹാരഭാഷയിൽ പ്രാദേശികമായി വാമൊഴിവൈവിദ്ധ്യം, ഇന്നും വളരെയേറെ നിലനിൽക്കുന്നുണ്ടെങ്കിലും വരമൊഴിയുടെ കാര്യത്തിൽ കേരളമൊട്ടാകെ പണ്ടുമുതൽക്കേ ഏകമാനത കൈവരിച്ചുകഴിഞ്ഞിരുന്നു. ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച്, ഇപ്പോഴും തർക്കംനിലനിൽക്കുന്നു
ചരിത്രം
തിരുത്തുകപ്രാകൃതകാലം മുതലേയുള്ള നിരവധി മനുഷ്യപ്രയാണങ്ങളുടേയും അവയിൽനിന്നുരുത്തിരിഞ്ഞ അധിവാസകേന്ദ്രങ്ങളുടേയും തുടർച്ചയുടെ ബാക്കി പത്രമാണ് ഇന്നത്തെ കേരളം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വർഗ്ഗത്തിൽ പെട്ടവരായിരുന്നിരിക്കണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ മുഖ്യമായും വനങ്ങൾ നിറഞ്ഞ ഉയർന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് സ്വാഭാവികമായും താവളമാക്കിയത്. ഇവർ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികൾ ഭക്ഷിച്ചുമാണ് ജീവിച്ചിരുന്നത്. കൃഷി അവർക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാർ ഇന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ട്. കിഴക്കൻ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയർ, ഇരുളർ, കുറിച്യർ, മുതുവാന്മാർ, മലയരയർ, മലവേടർ, ഉള്ളാടർ, കാണിക്കാർ തുടങ്ങിയ ആദിവാസികൾ ഇവരുടെ പിൻഗാമികൾ ആണ്.[20]
പിന്നീട് കടന്നുവന്നവരാണ് ദ്രാവിഡർ. കടൽ കുറേക്കൂടി പിൻവാങ്ങി കൂടുതൽ സമതലപ്രദേശങ്ങൾ ഉയർന്നുവരികയും ഭൂപ്രകൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തതിനുശേഷമാണ് ഇതെന്നാണ് ചരിത്രഗവേഷകർ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ ഇവരാണ്. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവർ ആദിമനിവാസികൾ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികൾ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. ഈ ആദിമനിവാസികൾ തങ്ങളുടേതായ ചുറ്റുപാടുകളിൽ ജീവിച്ചുകൊണ്ട് പുതിയ അയൽക്കാരുമായി കൊള്ളക്കൊടുക്കകളിൽ ഏർപ്പെട്ടിരുന്നതായി പിൽക്കാലത്തെ സംഘം കൃതികളിൽ നിന്ന് മനസ്സിലാക്കാം. ഇവർ കാളി, പൂർവ്വികർ(മുത്തപ്പൻ), പ്രകൃതിശക്തികൾ, മലദൈവങ്ങൾ എന്നിവരെ ആരാധിച്ചിരുന്നു.
ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടതിനു ശേഷം ഇന്നത്തെ രൂപത്തിലേക്ക് എത്തിപ്പെടുമ്പോഴേക്ക് ഏതായാലും കേരളം എന്ന വാക്ക് ഒരു സ്വതന്ത്രാസ്തിത്വം നേടിയിരുന്നു. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി രാമായണത്തിൽ ഇങ്ങനെ പറയുന്നു:
“ | നദീം ഗോദാവരീം ചൈവ |
” |
മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.
പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽ പ്രക്ഷിപ്തമായി പലതും കടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതമതമുണ്ട്.
അശോകചക്രവർത്തിയുടെ രണ്ടാം ശിലാശാസനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു :
- "ദേവന്മാർക്ക് പ്രിയനാകിയ രാജാ പ്രിയദർശിയുടെ രാജ്യത്തും അയൽ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപർണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയൽ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദർശി രണ്ടുതരം ചികിത്സക്കുള്ള ഏർപ്പാടുകൾ ചെയ്തിരിക്കുന്നു: മനുഷ്യർക്കുള്ള ചികിത്സക്കും കന്നുകാലികൾക്കുള്ള ചികിത്സക്കും. ...".
കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുമ്പ് 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽ അശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ (രണ്ടാം ശിലാശാസനം) നിന്നാണ് ലഭിച്ചിരിക്കുന്നത്.[21] കേരളരാജാവിന്റെ പേര് അശോകശാസനത്തിൽ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു. ശിലാശാസനം 13-ലും ഇതേരീതിയിലുള്ള പരാമർശം കാണാം. താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.
കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു.[22] ബൈബിളിൽ പലയിടത്തായി കേരളത്തെ പറയുന്നുണ്ടെങ്കിലും ആനകളെ കുറിച്ച് പറയുന്ന സ്ഥലത്തു ഇന്ത്യയിൽ നിന്നും കൊണ്ട് വന്ന ആന എന്ന് വ്യകതമായി പറയുന്നുണ്ട്. ബൈബിളിൽ എസ്തറിന്റെ പുസ്തകത്തിൽ വർഷം ബി.സി. 483-482 തുടങ്ങി മാർച്ച് 473 ബി.സി. കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ ഇന്ത്യയെയും പരാമർശ്ശിക്കുന്നുണ്ട്.
Esther 1:1: ഈ നൂറ്റിരുപതു-ഏഴ് ഇന്ത്യ ൽ നിന്ന് എത്തിയോപ്പിയ ലേക്കുള്ള സംസ്ഥാനങ്ങൾക്കു ഭരിച്ചിരുന്ന അഹശ്വേരോശ്രാജാവു അതേ അഹശ്വേരോശിന്റെ കാലത്തു സംഭവിച്ചു.
Esther 8:9: രാജാവിന്റെ സെക്രട്ടറിമാർ ഇരുപത്തിമൂന്നാം തിയ്യതി, ആ സമയത്ത് എത്തിയാണ് മൂന്നാം മാസം സിവാനിലുള്ള മാസം ആണ്; ഒരു കല്പന യെഹൂദന്മാരോടു ദേശാധിപന്മാരും നാടുവാഴികൾക്കും എത്യോപ്യ ഇന്ത്യ നിന്നും പ്രവിശ്യകളിൽ ഉദ്യോഗസ്ഥർക്കു മൊർദ്ദെഖായിയുടെ കല്പിച്ച ഒക്കെയും എഴുതിയിരിക്കുന്നത്, സ്വന്തം സ്ക്രിപ്റ്റിൽ ഒപ്പം ലേക്ക് നൂറ് ഇരുപത്തിയേഴു പ്രവിശ്യകളുടെ ഓരോ .കരയിലെ സ്വന്തം ഭാഷയിൽ, തങ്ങളുടെ സ്ക്രിപ്റ്റ് അവരുടെ ഭാഷ യഹൂദന്മാരുടെ ജാതികളെ ഒക്കെയും.
Esther 3:13: ഈ കത്തിന്റെ പകർപ്പാണ്: "മഹാരാജാവായ അർത്ഥഹ് ഇന്ത്യ ൽ നിന്ന് എത്തിയോപ്പിയ ലേക്ക് അവരെ കീഴിൽ ഉദ്യോഗസ്ഥർ നൂറു ഇരുപത്തിയേഴു പ്രവിശ്യകൾക്ക് ഗവർണർമാർ താഴെ എഴുതുന്നു
1 Maccabees 6:37: ആനകളെ ന് തടി ഗോപുരങ്ങൾ ആയിരുന്നു ശക്തവും മൂടി; പ്രത്യേക ആയുധം ഓരോ മൃഗം പതിഞ്ഞിരുന്നു, ഓരോ അവിടെ നിന്ന് പോരാടിയ നാലു പടയാളികൾ, കൂടാതെ അതിന്റെ ഇന്ത്യൻ ഡ്രൈവർ ആയിരുന്നു.
1 Maccabees 8:8: ഇന്ത്യ, മീഡിയ, ലുദിയയുടെ രാജ്യങ്ങളിൽ. ഈ അവർ അവനെ നിന്ന് എടുത്തു രാജാവ് Eumenes കൊടുത്തു.
1 Esdras 3:2: എത്തിയോപ്പിയ ഇന്ത്യ മുതൽ നൂറു ഇരുപത്തിയേഴു satrapies അവനെ കീഴിൽ ആയിരുന്നു എല്ലാ പ്രധാനദേശാധിപന്മാരും ആൻഡ് ജനറൽമാരും ഗവർണർമാർ.
ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമൻ, ചൈനീസ് യാത്രാരേഖകളിൽ കേരളത്തെപ്പറ്റിയുളള വിവരണങ്ങൾ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്.
പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. തമിഴ് ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ.
പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു. ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി, പതിനെട്ടാംനൂറ്റാണ്ടോടെ. സാമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് ചിറക്കൽ, കോലത്തിരി, വള്ളുവകോനാതിരി, തുടങ്ങിയ രാജവംശങ്ങളും മലബാറിൽ ചെറിയ പ്രദേശങ്ങളിൽ അറക്കലും തിരൂർ സ്വരൂപവും, കുറുബ്രാനാട്, കടത്തനാട്, കൊടുങ്ങല്ലൂര് രാജവംശവും മേൽക്കൊയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.
പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിൽ എത്തിയത് കേരളത്തിൽ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികളുടെ മേൽക്കോയ്മ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടൽമുഖങ്ങൾ യൂറോപ്യൻ വ്യാപാരികൾക്കു മുന്നിൽ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തിൽ ക്രമബദ്ധമായ രേഖകൾ പാശ്ചാത്യനാടുകളിൽ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദർശനത്തോടെയാണ്.[23]
പോർച്ചുഗീസുകാരെത്തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തിൽ സ്വാധീനമുറപ്പിച്ചു. പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളിലെല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങൾ കാണാൻ കഴിയും.
ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം. 1947ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
നാഴികക്കല്ലുകൾ
തിരുത്തുക- ക്രി.മു. 350 – ക്രി.മു. 275 – ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
- ക്രി.മു. 270 – അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
- 52 – ക്രിസ്തുശിഷ്യൻ തോമാശ്ലീഹ കേരളത്തിൽ വന്നു എന്നു കരുതപ്പെടുന്നു.
- 66–68 – ജൂതന്മാരുടെ ആഗമനം
- 550 കുരുമുളകിനേയും നാളികേരത്തേയും കുറിച്ച് കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ് വിവരിക്കുന്നു.
- 630 – മാലിക് ഇബ്നു ദിനാർ കേരളത്തിൽ എത്തുന്നു
- 788 – ശങ്കരാചാര്യർ ജനിച്ചു.
- 800 – രണ്ടാം ചേരസാമ്രാജ്യത്തിന്റെ തുടക്കം – കുലശേഖരവർമ്മൻ.
- 825 – കൊല്ലവർഷാരംഭം.
- 1090 – രാമവർമ്മ കുലശേഖരന്റെ ഭരണാരംഭം.
- 1102 – രണ്ടാം ചേരസാമ്രാജ്യത്തിന്റെ അന്ത്യം. പ്രാദേശികസ്വരൂപങ്ങളുടെ ആവിർഭാവം.
- 1341 – വെള്ളപ്പൊക്കത്തെ തുടർന്ന് കൊടുങ്ങല്ലൂരിലെ മുസിരിസ് തുറമുഖം അപ്രത്യക്ഷമാകുന്നു, കൊച്ചിയിൽ ഒരു സ്വാഭാവികതുറമുഖം രൂപം കൊള്ളുന്നു.
- 1498 – വസ്കൊ ഡി ഗാമ കോഴിക്കോടിനടുത്ത് കപ്പലിറങ്ങുന്നു. യൂറോപ്പ്യൻന്മാർ കേരളത്തിലേക്ക്.
- 1653 – കൂനൻ കുരിശുസത്യം
- 1789 – ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്നു.
ഐതിഹ്യം
തിരുത്തുക- കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു.[24] തദ്ദേശവാസികളെ അടിച്ചമർത്തി പുറത്തു നിന്നും വന്നവർ കാര്യക്കാർ ആയതിനെ ഈ കഥ സൂചിപ്പിക്കുന്നു
ഭൂമിശാസ്ത്രം
തിരുത്തുകകേരളം ഒരു ചെറിയ സംസ്ഥാനമാണിത്. ഇന്ത്യയുടെ വെറും 1.18 ശതമാനം വിസ്തീർണ്ണമേ കേരളത്തിനുള്ളൂ. എന്നാൽ ജനസംഖ്യയുടെ കാര്യത്തിൽ 3-4 % വരുന്നുണ്ട്. അക്ഷാംശം 8o17' 30" മുതൽ 12o47‘40“ വരെയും രേഖാംശം കിഴക്ക് 74o51‘57“ മുതൽ 77o 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീർണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ 124 കിലോമീറ്റർ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.
ജില്ലകൾ
തിരുത്തുകകേരളത്തിലെ പതിനാല് ജില്ലകൾ വടക്കേ മലബാർ, തെക്കേ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാല് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു. ഈ കാഴ്ചപ്പാടിന്ന് ഇവിടെ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടിഷ്ഭരണസംവിധാനങ്ങൾ രൂപംകൊണ്ട കാലത്തോളമേ പഴക്കമുള്ളൂ. അതിന്നുമുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു. ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു.
- വടക്കേ മലബാർ: കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക്, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്
- തെക്കേ മലബാർ: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, മലപ്പുറം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
- കൊച്ചി: എറണാകുളം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
- തിരുവിതാംകൂർ: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം
കേരളത്തിൽ 14 ജില്ലകൾ, 27 റവന്യൂ ഡിവിഷനുകൾ, 78 താലൂക്കുകൾ, 1664 റവന്യൂ വില്ലേജുകൾ, 6 കോർപ്പറേഷനുകൾ 87 നഗരസഭകൾ 941 ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകൾ മുഴുവൻ കേരളവുമായാണ് പങ്കുവെക്കുന്നത്. തിരുവനന്തപുരമാണ് സംസ്ഥാന തലസ്ഥാനവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും.[25] കൊച്ചിയാണ് ഏറ്റവും കൂടുതൽ ജനങ്ങൾ നഗരാതിർത്തിയിലായി വസിക്കുന്നതും.[26] വലിയ തുറമുഖ നഗരവും. കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ എന്നിവയാണ് പ്രധാന വാണിജ്യനഗരങ്ങൾ. ഏറ്റവും കൂടുതൽ ജനങ്ങൾ നഗരങ്ങളിൽ താമസിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. ഇവിടത്തെ 50 ശതമാനത്തിലധികം ജനങ്ങൾ നഗരത്തിലാണ് വസിക്കുന്നത്.[27] കേരളത്തിലെ ഹൈക്കോടതി എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്.
നദികൾ
തിരുത്തുക44 നദികളാണ് കേരളത്തിലുള്ളത് അവയിൽ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. കബനി, ഭവാനി, പാമ്പാർ എന്നീ മൂന്ന് നദികൾ കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്നു. 15 കിലോമീറ്ററിനു മേലെ നീളമുള്ളവയെയാണ് നദികൾ എന്നു വിളിക്കുന്നത്, അതിനു താഴെ നിരവധിയുണ്ടെങ്കിലും അവയെ നദികളുടെ ഗണത്തിൽ പെടുത്തിയിട്ടില്ല. കേരളത്തിലെ മിക്ക നദികളും ഒരേ ദിശയിൽ ഒഴുകുന്നു. കേരളത്തിലെ നദികൾ മറ്റു സംസ്ഥാനങ്ങളിലേതിനോടപേക്ഷിച്ച് വളരെ ചെറുതാണ്. കേരളത്തിലെ ഏറ്റവും വലിയ നദി പെരിയാർ ആണ്. കേരളത്തിൽ നദികളെ ആശ്രയിച്ചായിരുന്നു ആദിമകാലത്തിൽ ഗതാഗതം നടന്നിരുന്നത്. നദികളിൽ നിന്ന് ജലസേചനം മത്സ്യബന്ധനം എന്നിവക്കു പുറമേ വിദ്യുച്ഛക്തിയും കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ജലസേചനത്തിനും ജലവൈദ്യുത നിർമ്മാണത്തിനുമായി നിരവധി അണക്കെട്ടുകൾ കേരളത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
ഭൂഗർഭജലം
തിരുത്തുകകേന്ദ്രീയ ഭൂഗർഭജല ബോർഡും കേരള ഭൂഗർഭജല വകുപ്പും സംയുകതമായി കേരളത്തിലെ ഭൂഗർഭജല സമ്പത്തിന്റെ അളവു് നിശ്ചിത ഇടവേളകളിൽ കണക്കാക്കാറുണ്ട്. കേരളത്തിലെ ആയിരത്തോളം കിണറുകളിൽ കേന്ദ്രീയ ഭൂഗർഭജല ബോർഡ് പഠനത്തിനായി നിരീക്ഷിക്കുന്നുണ്ട്.
2011ലെ കണക്കനുസരിച്ച് ഏകദേശം കേരളത്തിൽ ലഭ്യമായ ഭൂഗർഭജലം 6696 ഘനലക്ഷം മീറ്ററാണ്. വാർഷിക ഭൂഗർഭജല ലഭ്യത 6070 ഘനമീറ്ററാണ്. 3070 ഘനമീറ്റർ ഭൂഗർഭജലം കൃഷിയ്ക്ക് ലഭ്യമാണ്. കൂടുതൽ ഭൂഗർഭജല വിനിയോഗം കാസറഗോഡും (77ശതമാനം) കുറവ് വയനാടും (18ശതമാനം) ആണ്. അതിചൂഷണം പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്.
അർധഗുരുതരമായ 23 ബ്ലോക്കുകലുണ്ട്. കാസറഗോഡ്, മലമ്പുഴ ബോക്കുകളെ ഗുരുതരമായും ചിറ്റൂർ ബ്ലോക്കിനെ അതീവ ഗുരുതരമായും വർഗ്ഗീകരിച്ചിരിക്കുന്നു.
2025ൽ ഗാർഹിക-വ്യാവസായിക ആവശ്യങ്ങൾക്ക് 1710 ഘനമീറ്ററാകും. ഇത് കൃഷിയ്ക്കാവശ്യമായത് ഒഴിവാക്കിയാണ്.[29]
വൈദ്യുത പദ്ധതികൾ
തിരുത്തുകനദീജല പദ്ധതികൾ
തിരുത്തുകകേരളത്തിലെ പ്രധാന നദീജല പദ്ധതികൾ.
പവനോർജ്ജ പദ്ധതികൾ
തിരുത്തുകകാറ്റിൽ നിന്നുള്ള വൈദ്യുത പദ്ധതികൾ
പവനോർജ്ജ പദ്ധതികൾ | ജില്ല | ശേഷി (മെഗാ വാട്ടിൽ) |
---|---|---|
കഞ്ചിക്കോട് | പാലക്കാട് | 2.025 |
രാമക്കൽമേട് | ഇടുക്കി | 14.25 |
അഗളി | പാലക്കാട് | 17.40 |
താപവൈദ്യുത നിലയങ്ങൾ
തിരുത്തുകതാപോർജ്ജ വൈദ്യുത പദ്ധതികൾ
താപോർജ്ജ പദ്ധതികൾ | ജില്ല | ശേഷി (മെഗാ വാട്ടിൽ) |
---|---|---|
ബ്രഹ്മപുരം (കെ.എസ്.ഇ.ബി) | എറണാകുളം | 106.6 |
കോഴിക്കോട് (കെ.എസ്.ഇ.ബി) | കോഴിക്കോട് | 128.00 |
കായംകുളം (എൻ.ടി.പി.സി) | ആലപ്പുഴ | 398.58 |
ബി.എസ്.ഇ.എസ് (കെ.എസ്.ഇ.ബി) | എറണാകുളം | 157.00 |
കാസറഗോഡ് പവർ കോർപറേഷൻ | കാസറഗോഡ് | 20.44 |
സഹ ഉത്പാദനം
തിരുത്തുകതാപോർജ്ജ പദ്ധതികൾ | ജില്ല | ശേഷി (മെഗാ വാട്ടിൽ) |
---|---|---|
എം.പി.എസ്. സ്റ്റീൽ കോ-ജനറേഷൻ) | പാലക്കാട് | 10 |
പി.സി.ബി.എൽ. ലിമിറ്റഡ് കോ-ജനറേഷൻ | എറണാകുളം | 10 |
കടലും തീരവും
തിരുത്തുകകേരളത്തിന് 580 കിലോമീറ്റർ നീളത്തിൽ കടൽത്തീരമുണ്ട്.[31] 14 ജില്ലകളിൽ 9ഉം കടലിനോട് ചേർന്നു കിടക്കുന്നവയാണ്[31]. അന്തർദേശീയധാരണ അനുസരിച്ച് കരയിൽ നിന്ന് 320 കിലോമീറ്റർ ദൂരം വരെയുള്ള കടൽ പ്രദേശം കേരളത്തിന് മത്സ്യബന്ധനത്തിനവകാശപ്പെട്ടതാണ്.
തുറമുഖങ്ങൾ
തിരുത്തുകകൊച്ചി എന്ന പ്രധാന തുറമുഖം കൂടാതെ 18 അപ്രധാനതുറമുഖങ്ങളും കേരളത്തിലുണ്ട്. വിഴിഞ്ഞം തുറമുഖം,കൊല്ലം തുറമുഖം തങ്കശ്ശേരി തുറമുഖം, ആലപ്പുഴ തുറമുഖം, കായംകുളം തുറമുഖം, മനക്കോടം തുറമുഖം, തിരുവനന്തപുരം തുറമുഖം, നീണ്ടകര തുറമുഖം, മുനമ്പം തുറമുഖം, പൊന്നാനി തുറമുഖം, ബേപ്പൂർ തുറമുഖം, കോഴിക്കോട് തുറമുഖം, തലശ്ശേരി തുറമുഖം, കണ്ണൂർ തുറമുഖം, അഴീക്കൽ തുറമുഖം, കാസറഗോഡ് തുറമുഖം, മഞ്ചേശ്വരം തുറമുഖം, നീലേശ്വരം തുറമുഖം എന്നിവയാണ് അവ.[32]
വനങ്ങൾ
തിരുത്തുകകേരളത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 29,1 ശതമാനം, അതായത് 11,309.5 ചതുരശ്രകിലോമീറ്റർ വനമേഖലയാണ്.[33] ഇതിൽ വിവിധതരം ഉഷ്ണമേഖലാവനങ്ങൾ, ഇലപൊഴിയും വരണ്ടവനങ്ങൾ, ചോലവനങ്ങൾ, പുൽമേടുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഋതുക്കൾ
തിരുത്തുകഅന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട്. മഞ്ഞുകാലം – ഡിസംബർ മുതൽ ഫെബ്രുവരി വരെ. വേനൽക്കാലം – മാർച്ച് മുതൽ മേയ് വരെ. ഇടവപ്പാതി – ജൂൺ മുതൽ സെപ്തംബർ വരെ. തുലാവർഷം – ഒക്റ്റോബർ മുതൽ ഡിസംബർ വരെ.
കാലാവസ്ഥ
തിരുത്തുകഭൂമധ്യരേഖയിൽ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാൽ കേരളത്തിൽ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാൽ സമുദ്രസാമീപ്യവും പശ്ചിമഘട്ടനിരകൾ മഴമേഘങ്ങളേയും ഈർപ്പത്തിനേയും തടഞ്ഞു നിർത്തുന്നതും മൂലം, സമശീതോഷ്ണ കാലാവസ്ഥയാണുള്ളത്. കേരളത്തിൽ കാലാവസ്ഥകൾ വ്യക്തമായി വ്യത്യാസം പുലർത്തുന്നവയാണ്. രണ്ട് മഴക്കാലങ്ങൾ ആണ് ഉള്ളത്. കാലവർഷവും തുലാവർഷവും. ശൈത്യകാലം, വേനൽക്കാലം, ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു. കൂടിയ ആർദ്രത മൂലം അന്തരീക്ഷ ഊഷ്മാവിൽ വർഷത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു.
ശൈത്യകാലം
തിരുത്തുകചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാൻ പറ്റൂ. ഭൂമധ്യരേഖയിൽ നിന്ന് അകന്ന പ്രദേശങ്ങൾ പോലെ വളരെ കുറഞ്ഞ താപനില കേരളത്തിൽ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നായി പെയ്യും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോൾ ആകാറുണ്ട്. എന്നാൽ കൂടിയ താപനില 23 നു താഴെ നിൽക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. മൂന്നാർ പോലെയുള്ള കുന്നിൻപ്രദേശങ്ങളിലെ താപനില ശൈത്യപ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് വളരെ ഇഷ്ടമാകുന്നതിനാൽ വിദേശീയരായ സന്ദർശകർ കൂടുതൽ ഉണ്ടാവുന്ന ഒരു കാലമാണിത്. ഏറ്റവും കൂടിയ മഴയുടെ അളവ് 15 സെ.മീ. യിൽ താഴെയാണ്..
വേനൽക്കാലം
തിരുത്തുകകേരളത്തിൽ വേനൽക്കാലം മാർച്ച് മുതൽ മേയ് വരേയാണ്. ഈ സമയത്താണ് ഇവിടെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് . എന്നാൽ മറ്റിടങ്ങളിലില്ലാത്ത തരം വേനൽ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാർച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാൻ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത്.[34] കണ്ണൂർ ജില്ലയിലെ തെക്കു കിഴക്കൻ ഭാഗങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ, പാലക്കാട് ജില്ല എന്നിവിടങ്ങളിൽ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഇക്കാലത്താണ്.
മഴക്കാലം
തിരുത്തുകഇത് വ്യക്തമായ രീതിയിൽ രണ്ട് കാലങ്ങളിലായാണ് വരുന്നത്: ഇടവപ്പാതി, തുലാവർഷം. പിന്നെ വേനൽ മഴയും.
കേരളത്തിൽ ഒരു വർഷം ശരാശരി 3000മി.ലിറ്ററോളം മഴകിട്ടാറുണ്ട്. മഴവെള്ളത്തിന്റെ 70 ശതമാനത്തോളം കടലിലേക്ക് ഒഴുകി നഷ്ടപ്പെടുന്നു.[29]
ഇടവപ്പാതി
തിരുത്തുകഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം പൊതുവേ കാലവർഷം എന്ന പേരിലും പരാമർശിക്കപ്പെടുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവം പകുതിയിൽ മഴ ആരംഭിക്കുന്നതു കൊണ്ട് ഇടവപ്പാതി എന്നു വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലിൽ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങൾ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവർഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെ കുറ്റ്യാടി, വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്.
കേരളത്തിലെ മഴയുടെ നാലിൽ മൂന്നുഭാഗവും ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ് പെയ്യുന്നത്. വടക്കുനിന്ന് തെക്കോട്ട് വരുമ്പോൾ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. കോഴിക്കോട് വർഷത്തിൽ ശരാശരി 302.26 സെന്റീമീറ്റർ മഴ ലഭിക്കുമ്പോൾ തിരുവനന്തപുരത്ത് ഇത് 163 സെന്റീമീറ്റർ മാത്രമാണ്[35].
തുലാവർഷം
തിരുത്തുകവടക്കു കിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന ഇത് തുലാമാസത്തിലാണ് പെയ്തുതുടങ്ങുന്നത്. അതായത് ഒക്ടോബർ പകുതിയോടെ ആരംഭിച്ച് ഡിസംബർ വരെ കിട്ടുന്ന ഈ മഴ സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളിൽ ആണ് ഇത് കൂടുതലായും പെയ്യുക , മാത്രവുമല്ല മഴയ്ക്ക് ഇടി മിന്നലിന്റെ അകമ്പടി ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂർ, കുറ്റ്യാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് ഈ മഴ കൂടുതൽ ലഭിക്കുന്നത്.
ഗതാഗതം
തിരുത്തുകറോഡുകൾ
തിരുത്തുകകേരളത്തിലെ ദേശീയപാതയുടെ ആകെ നീളം 1,524 കിലോമീറ്ററും സംസ്ഥാനപാതയുടേത് 4,006 കിലോമീറ്ററുമാണ്, കൂടാതെ 23,702 കിലോമീറ്റർ ജില്ലാപാതകളും കേരളത്തിലുണ്ട് [36] കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാതയാണ് ദേശീയ പാത 66. കന്യാകുമാരിയിൽ നിന്നു തുടങ്ങി മുംബൈക്ക് സമീപം പനവേൽ വരെ ചെന്ന് അവിടെ വച്ച് ദേശീയപാത 4-മായി കൂട്ടിമുട്ടുന്ന ദേശീയപാത 66 കേരളത്തിലൂടെ കടന്നുപോകുന്നു. കേരളത്തിലൂടെയുള്ള രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ് ദേശീയപാത 544. ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ കൊച്ചിവരെ പോകുന്നു. [37] ദേശീയപാത 85 (കൊച്ചി-രാമേശ്വരം), ദേശീയപാത 208(കൊല്ലം-തിരുമംഗലം), ദേശീയപാത 212(കോഴിക്കോട്-മൈസൂർ), ദേശീയപാത 213 (കോഴിക്കോട്-പാലക്കാട്), ദേശീയപാത 220 (കൊല്ലം-തേനി) എന്നീ ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങുന്നു.[38] ദേശീയപാതകൾ കഴിഞ്ഞാൽ കേരളത്തിലെ റോഡ് ശൃംഖലയിൽ പ്രധാനം സംസ്ഥാനപാതകളാണ്. ഇവ കൂടാതെ ജില്ലാപാതകളും, പഞ്ചായത്തുപാതകളും ചേർന്ന് കേരളത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധപ്പെടുത്തുന്നു.
റെയിൽവേ
തിരുത്തുകകേരളത്തിലെ റെയിൽവേ ശൃംഖല, ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ ബാക്കി എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നു. എങ്കിലും മലപ്പുറം,പൈനാവ്(ഇടുക്കി), കല്പറ്റ(വയനാട്), പത്തനംതിട്ട എന്നീ ജില്ലാതലസ്ഥാനങ്ങൾ ഈ റെയിൽശൃംഖലയിൽ ബന്ധിക്കപ്പെട്ടിട്ടില്ല.
മംഗലാപുരത്തുനിന്ന് കാസറഗോഡ് വഴി ഷൊർണൂർ വരെയും, ഷൊർണൂർ നിന്ന് പാലക്കാട് വഴി ചെന്നൈ ഭാഗത്തേക്കും, ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്കും, എറണാകുളത്തുനിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും വെവ്വേറെ കൊല്ലത്തേക്കും, കൊല്ലത്തുനിന്ന് തിരുവനന്തപുരം വഴി നഗർകോവിൽ ഭാഗത്തേക്കും റെയിൽപ്പാതകൾ നിലവിലുണ്ട്. കൂടാതെ തൃശ്ശൂർ നിന്ന് ഗുരുവായൂർക്കും ഷൊർണൂർ നിന്ന് നിലമ്പൂർക്കും കൊല്ലത്തുനിന്ന് പുനലൂർക്കും റെയിൽപ്പാതകളുണ്ട്. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കും പുനലൂർ നിന്ന് ചെങ്കോട്ടയിലേക്കുമുള്ള മീറ്റർ ഗേജ് പാതകൾ ബ്രോഡ് ഗേജ് ആയി മാറ്റിക്കൊണ്ടിരിക്കുന്നു.
1861 മാർച്ച് മാസത്തിൽ ബേപ്പൂർ നിന്ന് തിരൂർ വരെയാണ് കേരളതീരത്തെ ആദ്യത്തെ റെയിൽപ്പാത നിലവിൽ വന്നത്. പിന്നീട് ഈ പാത മംഗലാപുരത്തേക്കും മദിരാശി (ചെന്നൈ)യിലേക്കും നീട്ടി. തുടർന്ന് ഷൊർണൂർ കൊച്ചി പാതയും നിലവിൽ വന്നു. ഷൊർണുർ നിലമ്പൂർ പാതയും തുടർന്ന് വന്നു. 1904 മുതൽ ചെങ്കോട്ട മുതൽ പുനലൂർ വഴി കൊല്ലം വരെയുണ്ടായിരുന്ന മീറ്റർ ഗേജ് പാത 1930-കളിൽ തിരുവനന്തപുരം വരെ നീട്ടി. ബാക്കി പാതകളെല്ലാം സ്വാതന്ത്ര്യാനന്തരകാലത്ത് ഉണ്ടായവയാണ്.
ജലഗതാഗതം
തിരുത്തുകതലങ്ങും വിലങ്ങും നദികളും അവയെ ബന്ധിപ്പിക്കുന്ന തോടുകളും ഉള്ള കേരളത്തിൽ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങൾ. ഇത്രയേറെ ജലഗതാഗത സൗകര്യമുള്ളതിനാലാണ് പ്രാചീനലോകത്തെ പ്രധാന തുറമുഖങ്ങളുടെ ഭൂപടത്തിൽ കേരളതുറമുഖങ്ങളും ഇടം പിടിച്ചത്. [1] വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങൾ കൂടുതലുള്ളതിനാൽ ഭക്ഷണം, പാർപ്പിടം, സഞ്ചാരം, വസ്ത്രധാരണം എന്നിവയിൽ തനതായ നിരവധി ശൈലികൾ കേരളത്തിനു സ്വന്തമായി. തുറമുഖങ്ങളും ഉൾനാടൻ ജലാശയത്തിന്റെ സാമീപ്യവും മൂലം ആദ്യം കുട്ടനാട്ടിലായിരുന്ന കേരളത്തിന്റെ വാണിജ്യതലസ്ഥാനം പിന്നീട് കൊടുങ്ങല്ലൂരിലേക്കും പിന്നെ കൊച്ചിയിലേക്കും മാറി. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. ദേശീയ ജലമാർഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം - കോട്ടപ്പുറം ദേശീയജലപാത 3 കേരളത്തിലാണ്.[39] ഇത് കൊല്ലത്തുനിന്നാരംഭിച്ച് കൊടുങ്ങല്ലൂർ നഗരസഭാ അതിർത്തിക്കുള്ളിലെ കോട്ടപ്പുറം വരെ എത്തുന്നു.
വ്യോമഗതാഗതം
തിരുത്തുകകൊച്ചി(നെടുമ്പാശ്ശേരി), കോഴിക്കോട്(കരിപ്പൂർ,മലപ്പുറംജില്ല), തിരുവനന്തപുരം, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പ്രധാന അന്താരാഷ്ട്രവിമാനത്താവളങ്ങൾ. കൊച്ചി വെല്ലിങ്ടൺ അയലന്റിലുള്ള വിമാനത്താവളം നാവികസേനയുടെ ആവശ്യത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നു. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരിൽ 2018 ഡിസംബർ 9 നു ഉത്‌ഘാടനം ചെയ്യപ്പെട്ടു. മാത്രമല്ല ശബരിമല അടുത്ത് എരുമേലിയിൽ പുതിയ വിമാനത്താവളത്തിന് വേണ്ട സ്ഥലം ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു.
ഭരണം
തിരുത്തുകസർക്കാർ മൂന്ന് ശാഖകളായി ക്രമീകരിച്ചിരിക്കുന്നു:
- നിയമനിർമ്മാണം: ഏകമണ്ഡല നിയമനിർമാണസഭയാണ് കേരളത്തിനുള്ളത്. നിയമസഭ എന്നറിയപ്പെടുന്ന കേരള നിയമസഭ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പ്രത്യേക ഭാരവാഹികളും അടങ്ങുന്നതാണ്. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നിയമസഭാംഗങ്ങൾ അവരുടെ ഇടയിൽ നിന്ന് തിരഞ്ഞെടുക്കുന്നു. നിയമസഭാ യോഗങ്ങൾ സ്പീക്കറുടെ അധ്യക്ഷതയിലും സ്പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്പീക്കറുമാണ്. സംസ്ഥാനത്ത് 140 നിയമസഭാ മണ്ഡലങ്ങളുണ്ട്. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും യഥാക്രമം 20, 9 അംഗങ്ങളെയാണ് സംസ്ഥാനം തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട്.
- കാര്യനിർവ്വഹണം: ഗവർണർ സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ തലവനാണ്, അദ്ദേഹത്തെ നിയമിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രപതിയാണ്. ആരിഫ് മുഹമ്മദ് ഖാനാണ് നിലവിലെ ഗവർണ്ണർ. കേരള സർക്കാരിന്റെ തലവനും വിപുലമായ എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തവുമായ കേരള മുഖ്യമന്ത്രിയാണ് ഭരണം നയിക്കുന്നത്; നിയമസഭയിലെ ഭൂരിപക്ഷ കക്ഷി/മുന്നണിയുടെ തലവനെ ഗവർണറാണ് ആ സ്ഥാനത്തേക്ക് നിയമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിച്ച് ഗവർണറാണ് മന്ത്രി സഭയിൽ അംഗങ്ങളെ നിയമിക്കുന്നത്. ഭരണ സിരകേന്ദ്രമായ സെക്രട്ടറിയേറ്റിൽ നിന്നാണ് ഭരണം നടത്തുന്നത്. തലസ്ഥാന നഗരമായ തിരുവനന്ത്പുരത്ത് ആണ് സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത്. ഓരോ ജില്ലകൾക്കും ഒരു ജില്ലാ ഭരണകൂടമുണ്ട്. ജില്ലാ ഭരണകൂടത്തിന് നേതൃത്വം നൽകുന്നത് ജില്ലാ കലക്ടർ ആണ്. സംസ്ഥാന സർക്കാർ ആണ് കലക്ട്ടർമാരെ നിയമിക്കുന്നത്. ഗ്രാമങ്ങളുടെ ഭരണത്തിനായി പഞ്ചായത്തുകളും, നഗരങ്ങളുടെ ഭരണത്തിനായി നഗരസഭകളും ഉൾക്കൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്.
- നീതിന്യായം: ജുഡീഷ്യറിയിൽ കേരള ഹൈക്കോടതിയും കീഴ്ക്കോടതികളുടെ സംവിധാനവും ഉൾപ്പെടുന്നു. കേരള ഹൈക്കോടതി എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്. നീതിന്യായ തലസ്ഥാനം കൂടിയാണ് എറണാകുളം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിന്നുള്ള കേസുകളും ഹൈക്കോടതി പരിഗണിക്കുന്നു.
കേരള സർക്കാർ | |
---|---|
ഘടന | എണ്ണം |
ജില്ലകൾ | 14 |
റവന്യൂ ഡിവിഷനുകൾ | 27 |
താലൂക്കുകൾ | 75 |
റവന്യൂ വില്ലേജുകൾ | 1453 |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ[40] | എണ്ണം |
---|---|
ജില്ലാ പഞ്ചായത്തുകൾ | 14 |
ബ്ലോക്ക് പഞ്ചായത്തുകൾ | 152 |
ഗ്രാമപഞ്ചായത്തുകൾ | 941 |
കോർപ്പറേഷനുകൾ | 6 |
മുനിസിപ്പാലിറ്റികൾ | 87 |
നിയോജക മണ്ഡലങ്ങൾ | എണ്ണം |
---|---|
ലോക്‌സഭാമണ്ഡലങ്ങൾ | 20 |
നിയമസഭാ മണ്ഡലങ്ങൾ | 140 |
രാഷ്ട്രീയം
തിരുത്തുകബഹുകക്ഷി ജനാധിപത്യ സംവിധാനമാണ് കേരളത്തിൽ നിലവിലുളളത്. സി. പി. ഐ(എം), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, എന്നീ പാർട്ടികളാണ് പ്രധാന കക്ഷികൾ. ഒരു രാഷ്ട്രീയ കക്ഷിക്കും ഒറ്റയ്ക്കു ജയിക്കാനുള്ള സ്വാധീനമില്ലാത്തതിനാൽ മുന്നണി സംവിധാനമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വംനൽകുന്ന ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) യും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് (സി.പി.ഐ.(എം)) നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡി.എഫ്.) യുമാണ് കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് (മാണി), ജെ.എസ്.എസ്., സി.എം.പി., ആർ.എസ്. പി. (ബി), ജനതാദൾ (യുനൈറ്റഡ്) എന്നിവയാണ് യു. ഡി. എഫിലെ ഘടക കക്ഷികൾ. സി.പി.ഐ., ആർ.എസ്.പി., ജനതാദൾ(എസ്), കേരളാ കോൺഗ്രസ്(എസ്), കോൺഗ്രസ് (എസ്), എൻ.സി.പി ഐ.എൻ.എൽ എന്നിവയാണ് എൽ.ഡി.എഫിലെ ഇതര കക്ഷികൾ.ബിജെപി പിഡിപി എസ്ഡിപിഐ തുടങ്ങിയപാർട്ടികളും കേരളത്തിൽ പ്രവർത്തിക്കുന്ന ജനങ്ങൾ ഒരു മുന്നണിയോടും സ്ഥായിയായ അനുഭാവം പുലർത്താറില്ല. അതിനാൽ ഓരോ 5 വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറി മാറി വരുന്നു.
രാഷ്ട്രീയചരിത്രത്തിലെ നാഴികക്കല്ലുകൾ
തിരുത്തുക- 1956 കേരള സംസ്ഥാനം രൂപവത്കരിക്കപെട്ടു – ജില്ലകൾ – തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ.
- 1957 ഇ.എം.എസ്. മുഖ്യമന്ത്രിയായ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ – ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ രൂപവത്കരിക്കപ്പെട്ടു.
- 1958-എറണാകുളം ജില്ല രൂപവത്കരിക്കപ്പെട്ടു. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ് ബില്ല് അവതരിപ്പിച്ച് നിയമമാക്കുന്നു.
- 1959 വിമോചന സമരം. സർക്കാർ പുറത്താക്കപ്പെട്ടു.
- 1960 രണ്ടാം പൊതു തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി രണ്ടാം സർക്കാർ കോൺഗ്രസ്-പ്രജാ സോഷ്യലിസ്റ്റ് പാർട്ടി മുന്നണി. ആർ. ശങ്കർ ഉപമുഖ്യമന്ത്രി ആയിരുന്നു.
- 1962 പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി നിയമിതനായതിനാൽ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുന്നു. ആർ.ശങ്കർ പുതിയ മുഖ്യമന്ത്രി.
- 1963 കേരള ഭൂപരിഷ്കരണ ബില്ല് പാസ്സായി.
- 1964 വിവിധ ആരോപണങ്ങളെ തുടർന്ന് ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ രാജിവെച്ചു, അദ്ദേഹം അന്തരിച്ചു. കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് കേരളാ കോൺഗ്രസ് രൂപവത്കരിച്ചു. 15 എം.എൽ.എ. മാർ പിന്തുണ പിൻവലിച്ചു. മന്ത്രിസഭ നിലം പൊത്തി.
- 1965 പൊതു തെരഞ്ഞെടുപ്പ്. ആർക്കും ഭൂരിപക്ഷം ഇല്ല. രാഷ്ട്രപതി ഭരണം.
- 1966 കേരളത്തിൽ കുടിയൊഴിപ്പിക്കൽ നിരോധന നിയമം കൊണ്ടുവന്നു. രാഷ്ട്രപതി ഭരണം തുടരുന്നു. അജിത്ത് പ്രസാദ് ജെയിൻ രാജിവെച്ചു, ഭഗവൻ സഹായ് പുതിയ ഗവർണർ.
- 1967 മൂന്നാം തെരഞ്ഞെടുപ്പ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഐക്യ കക്ഷി മന്ത്രിസഭ അധികാരത്തിൽ വന്നു.
- 1969 മലപ്പുറം ജില്ല രൂപവത്കരിച്ചു. ഇ.എം.എസ്. മന്ത്രി സഭ രാജിവെച്ചു. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ; ചരിത്രത്തിൽ ആദ്യമായി നിയമസഭാംഗമല്ലാത്തയാളും രാജ്യസഭാംഗവുമായ ഒരാൾ കേരളമുഖ്യമന്ത്രിയാകുന്നു.
- 1970 കേരള ഭൂപരിഷ്കരണ നിയമം. കുടിയായ്മ അവസാനിക്കുന്നു. മുന്നണിയിലെ ഘടകകക്ഷികളിൽ കൂറുമാറ്റം. അച്യുതമേനോൻ നിയമസഭ പിരിച്ചു വിടാൻ ഉപദേശിക്കുന്നു; രാജി വക്കുന്നു. വീണ്ടും രാഷ്ട്രപതി ഭരണം. ഇടക്കാല (നാലാം)തിരഞ്ഞെടുപ്പ്. സി.അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രി. പട്ടം താണുപിള്ള അന്തരിച്ചു (ജൂലായ് 27).
- 1971 സ്വകാര്യ വനങ്ങൾ ദേശസാത്കരിച്ചു.
- 1972 ഇടുക്കി ജില്ല, കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ, സ്വകാര്യ വന നിയമം. ആർ. ശങ്കർ അന്തരിച്ചു (നവം. 6).
- 1973 നാഷണൽ ഡെമോക്രാറ്റിക് പാർട്ടി നിലവിൽ വന്നു. കാർഷിക കടാശ്വാസ നിയമം.
- 1974 കേരള കോൺഗ്രസ്സിൽ നിന്ന് ബാലകൃഷ്ണപിള്ള വിഘടിക്കുന്നു (പിള്ള ഗ്രൂപ്പ്).
- 1975 മുസ്ലീം ലീഗ് പിളർന്നു (ഐ. യു. എം. എൽ, ഏ. ഐ. എം. എൽ.). കർഷക തൊഴിലാളി നിയമം പാസ്സായി.
- 1976 തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് നെല്ലും അരിയും കൊടുത്തിരുന്നത് നിർത്താൻ നിയമസഭ നിയമം കൊണ്ടു വന്നു.[ഖ] കേരള കൂട്ടുകുടുംബ നിയമം. 1955ല് പാസ്സാക്കിയ ഹിന്ദു നിയമം എല്ലാ ഹിന്ദുക്കൾക്കും ബാധകമാക്കി (നവ 30).
- അടിയന്തരാവസ്ഥക്കാലം – കേരള നിയമസഭയുടെ കാലാവധി ആറുമാസം വീതം മൂന്നു തവണ നീട്ടി.
- 1977 ലോകസഭ, നിയമസഭ പൊതു തെരഞ്ഞെടുപ്പുകൾ. കെ. കരുണാകരൻ മുഖ്യമന്ത്രിയായി. രാജൻ കേസ് അരോപണങ്ങളെത്തുടർന്ന് രാജി. എ.കെ. ആൻറണി പുതിയ മുഖ്യമന്ത്രി.
- 1978 ചികമഗലൂർ പ്രശ്നത്തിൽ എ.കെ. ആൻറണി രാജി വെക്കുന്നു. സി.പി.ഐ. യിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായുള്ള 9-മാത്തെ കേരള മന്ത്രിസഭ.
- 1979സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ നാലംഗ മന്ത്രിസഭക്ക് 49 ദിവസത്തിനു ശേഷം രാജിവക്കേണ്ടിവന്നു. കേരള കോൺഗ്രസ് രണ്ടായി പിളർന്നു. ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും
- 1980 ആറാം സംസ്ഥാന തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ മുഖ്യമന്ത്രി. വയനാട് ജില്ല രൂപവത്കരിക്കപെട്ടു.
- 1981 കേരളാ കോൺഗ്രസ് (മാണി) പിന്തുണ പിൻവലിച്ചു. നായനാർ മന്ത്രിസഭയുടെ രാജി. കെ. കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.
- 1982 ലോനപ്പൻ നമ്പാടൻ പിന്തുണ പിൻവലിക്കുന്നു. ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കരുണാകരൻ മന്ത്രിസഭയുടെ രാജി. ഏഴാം സംസ്ഥാന തെരഞ്ഞെടുപ്പ്. കെ. കരുണാകരൻ വീണ്ടും മുഖ്യമന്ത്രി. പത്തനംതിട്ട ജില്ല രൂപവത്കരിക്കപ്പെട്ടു.
- 1983സി.എച്ച്. മുഹമ്മദ് കോയ അന്തരിച്ചു(സപ്തം 28).
- 1984 കാസറഗോഡ് ജില്ല രൂപീകരിക്കപ്പെട്ടു. പരിസ്ഥിതി പ്രവർത്തകരുടെയും സാമാന്യജനങ്ങളുടേയും ഏറെക്കാലം നീണ്ട സമ്മർദ്ദങ്ങളുടെ ഫലമായി സൈലന്റ് വാലി കാടുകൾ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
- 1987 എട്ടാം സംസ്ഥാന തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
- 1991 ഒമ്പതാം സംസ്ഥാന തെരഞ്ഞെടുപ്പ്. മെയ് 23 ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ്, മെയ് 21-ന് രാജീവ് ഗാന്ധിയുടെ വധത്തേ തുടർന്ന്, മാറ്റിവച്ചത് ജൂൺ 18-നാണ് നടന്നത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായി വീണ്ടും.
- 1995 ഐ.എസ്.ആർ.ഓ ചാരക്കേസിനെ തുടർന്ന് കരുണാകരന്റെ രാജി. എ.കെ. ആന്റണി മുഖ്യമന്ത്രി, ചാരായ നിരോധനം.
- 1996 പത്താം സംസ്ഥാന തെരഞ്ഞെടുപ്പ്. ഇ.കെ. നായനാർ മൂന്നാമതും മുഖ്യമന്ത്രി.
- 1998 ഇ.എം.എസ്. നമ്പൂതിരിപ്പാട് അന്തരിച്ചു (മാർച്ച് 19).
- 2000 എഞ്ചി.-മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ആദ്യമായി സ്വകാര്യകോളേജുകൾ അനുവദിക്കപ്പെട്ടു.
- 2001 പതിനൊന്നാം സംസ്ഥാന തെരഞ്ഞെടുപ്പ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
- 2004 എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. ഇ. കെ. നായനാർ അന്തരിച്ചു.
- 2004 മെയ് 25 ന് ആർ എസ് അജിത്കുമാർ വാദ്ധ്യായർ സമുദായം സ്ഥാപിച്ചു.. പൊൻകുന്നം സ്വദേശിനി ആണ്
- 2005 പി.കെ. വാസുദേവൻ നായർ അന്തരിച്ചു (ജൂലായ് 12).
- 2006 പന്ത്രണ്ടാം സംസ്ഥാന തെരഞ്ഞെടുപ്പ്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
- 2010 കെ.കരുണാകരൻ അന്തരിച്ചു (ഡിസം. 23). കേരള കോൺഗ്രസ്സിലെ വിവിധ ഗ്രൂപ്പുകൾ ഒന്നിക്കുന്നു.
- 2011 പതിമൂന്നാം സംസ്ഥാന തെരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ.[41]
- 2016 പതിനാലാം സംസ്ഥാന തെരഞ്ഞെടുപ്പ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ നിലവിൽ വന്നു.
- 2021 പതിനഞ്ചം സംസ്ഥാന തെരഞ്ഞെടുപ്പ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി വീണ്ടും മന്ത്രിസഭ നിലവിൽ വന്നു.
ഭരണസംവിധാനം
തിരുത്തുകസംസ്ഥാനത്തെ നിയമനിർമ്മാണ സഭയായ കേരള നിയമസഭയിൽ 141 അംഗങ്ങളുണ്ട്. 140 നിയമസഭാമണ്ഡലങ്ങളിൽ നിന്നുളള ജനപ്രതിനിധികളും ആംഗ്ലോ-ഇന്ത്യൻ സമുദായത്തിൽ നിന്നുള്ള ഒരു നോമിനേറ്റഡ് അംഗവും. സർക്കാരിന്റെ തലവൻ ഗവർണർ ആണ്. എന്നിരുന്നാലും ഗവർണർക്ക് നാമമാത്രമായ അധികാരങ്ങളേയുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നത്. ത്രിതല പഞ്ചായത്തുകളടങ്ങുന്നതാണ് പ്രാദേശിക ഭരണസംവിധാനം. ഗ്രാമപഞ്ചായത്തുകളാണ് ഏറ്റവും താഴേത്തട്ടിലുളളത്. അതിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും. നിലവിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും കേരളത്തിലുണ്ട്.[അവലംബം ആവശ്യമാണ്] ഇവകൂടാതെ അഞ്ചു പ്രധാന നഗരങ്ങളെ കോർപറേഷനുകളായും പ്രധാന പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഭരണമേൽനോട്ടം വഹിക്കാൻ ജില്ലാ കലക്ടർമാരുമുണ്ട്.പൊതുഭരണ സംവിധാനം ജില്ലാ കലക്ടർമാർക്ക് കീഴിൽ താലൂക്ക് തഹസിൽദാർമാർ,അവർക്കുകീഴിലുള്ള വില്ലേജ് ഓഫീസർമാർ എന്നിവരിലൂടെ നിർവ്വഹിക്കപ്പെടുന്നു.
രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയായ ലോക്സഭയിലേക്ക് കേരളം 20 പ്രതിനിധികളെ അയക്കുന്നു. പാർലമെന്റിന്റെ അധോമണ്ഡലമായ രാജ്യസഭയിൽ കേരളത്തിന് 9 പ്രതിനിധികളുണ്ട്.
സമ്പദ് വ്യവസ്ഥ
തിരുത്തുകസംസ്ഥാനമായി രൂപീകൃതമായതു മുതൽ നാലര പതിറ്റാണ്ടുകളോളം സോഷ്യലിസ്റ്റ് ജനാധിപത്യത്തിലൂന്നിയ ക്ഷേമരാഷ്ട്ര മൂല്യങ്ങളാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പിന്തുടർന്നിരുന്നത്. എന്നാൽ സമീപകാലത്ത് സ്വതന്ത്ര വ്യാപാരം, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയ ഉദാരസമീപനങ്ങളിലൂടെ ഒരു മിശ്രസമ്പദ്വ്യവസ്ഥ എന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 2004-2005ലെ കണക്കുകളനുസരിച്ച് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 89451.99 കോടി രൂപയാണ്.[42] ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്. 1980–90കളിൽ അഞ്ചു മുതൽ ആറു ശതമാനം വരെയായിരുന്ന വളർച്ചാ നിരക്ക് 2003–2004-ൽ 7.4 ശതമാനമായും 2004–2005-ൽ 9.2 ശതമാനമായും വർദ്ധിച്ചു. ഇതൊക്കെയാണെങ്കിലും വളരെക്കുറച്ചു വൻകിട കമ്പനികളേ കേരളത്തിൽ മുതൽമുടക്കാൻ തയ്യാറാകുന്നുള്ളൂ. എന്നാൽ കേരളത്തിലെ സമ്പദ് വ്യവസ്ഥ ഈ കുറവു നികത്തുന്നതിനു പ്രധാന കാരണം വിദേശ നാടുകളിലുള്ള കേരളീയർ നാട്ടിലേക്കയക്കുന്ന പണമാണ്.[43] മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഇരുപതു ശതമാനത്തോളം വരും ഇത്.[44]
കേരളത്തിന്റെ ആളോഹരി വരുമാനം 11,819 രൂപയാണ്. ഇത് ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും. കേരളത്തിന്റെ മാനവ വികസന സൂചികയും ജീവിത നിലവാരക്കണക്കുകളും ഇന്ത്യയിലെ ഏറ്റവും മികച്ചതും ആഗോള നിലവാരത്തോടു കിടപിടിക്കുന്നതുമാണ്.[45] ഒരേ സമയം ഉയർന്ന ജീവിത നിലവാരവും താഴ്ന്ന സാമ്പത്തിക വളർച്ചയും പിന്തുടരുന്ന കേരളത്തിലെ ഈ അപൂർവ സാഹചര്യത്തെ കേരള മോഡൽ [46][47]എന്ന പേരിൽ സാമ്പത്തിക ഗവേഷകർ പഠനവിഷയമാക്കാറുണ്ട്.
വിനോദസഞ്ചാരം, പൊതുഭരണം, ബാങ്കിങ്, ഗതാഗതം, വാർത്താവിനിമയം എന്നിവയുൾപ്പെടുന്ന സേവന മേഖലയും കൃഷി, മത്സ്യബന്ധന മേഖലകളുമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുകൾ.
കാർഷികവിളകൾ
തിരുത്തുകകേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം കൃഷിയെ മുഖ്യവരുമാന മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. 3105.21 ച.കി.മീ പാടങ്ങളിൽ നിന്ന് (1990-ൽ ഇത് 5883.4 ച.കി.മീ ആയിരുന്നു) ഇവിടെ 688,859 ടൺ നെല്ല് ഉല്പാദിപ്പിക്കുന്നു. അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട്. കൂടാതെ നാളികേരം, തേയില, കാപ്പി, റബ്ബർ, കശുവണ്ടി എന്നിവയും കുരുമുളക്, ഏലം, വാനില, കറുവാപ്പട്ട, ജാതിക്ക എന്നീ സുഗന്ധവ്യഞ്ജനങ്ങളും വ്യാപകമായി കൃഷിചെയ്തു വരുന്നു.
കേരളം ഒരു ഉപഭോക്തൃസംസ്ഥാനമാണ്. ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടിയിട്ടില്ലാത്ത കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. കേരളത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും അന്നും ഇന്നും കേരളത്തിന് പുറത്തുള്ളവരെ ആശ്രയിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ്. നെല്ല്, മരച്ചീനി, വാഴ, റബ്ബർ, കുരുമുളക്, കവുങ്ങ്, ഏലം, കാപ്പി തുടങ്ങി മിക്ക കൃഷികളും കേരളത്തിലുണ്ടെങ്കിലും, എല്ലാ കാർഷികോൽപ്പന്നങ്ങളും അതിന്റെ പ്രാഥമികദശയിൽ തന്നെ വിൽക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. അതായത് കാർഷികവിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിതഉൽപ്പന്നങ്ങളുടെ ഉല്പാദനം കേരളത്തിൽ കുറവാണ്. കാർഷികചെലവ് വർദ്ധിച്ചതും, കൃഷിനഷ്ടവും കാരണം മുമ്പുണ്ടായിരുന്ന പല കൃഷികളും കർഷകർ ചെയ്യാതായിട്ടുണ്ട്. ഇപ്പോൾ റബ്ബറാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ ഉണ്ടാകുന്ന തൊണ്ണൂറ് ശതമാനം റബ്ബറും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. റബ്ബർപാൽ ഉപയോഗിച്ചു 25,000-ൽ പരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നു പറയപ്പെടുന്നുണ്ടെങ്കിലും വിരലിൽ എണ്ണാവുന്ന റബ്ബർ ഉൽപ്പന്നങ്ങളേ കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ. റബ്ബർപാൽ ഉൽപ്പാദനത്തിന്റെ പ്രാഥമികദശയിൽ തന്നെ, അതായത് പാലായോ, ഷീറ്റായോ തന്നെ വിൽപ്പന നടത്തുന്ന രീതിയാണ് കേരളത്തിലുള്ളത്.
കേരളം സ്വയം പര്യാപ്തത നേടുകയോ ധാരാളം ഉത്പാദിപ്പിക്കുകയോ ചെയ്യുന്ന കാർഷികവിളകൾ കുരുമുളക്, ഏലം, അടക്ക തുടങ്ങിയ നാണ്യവിളകളും റബ്ബർ പോലുള്ള വസ്തുക്കളുമാണ്. ഇവ കേരളത്തിൽ തന്നെ ഉപയോഗിക്കുന്നതിനേക്കാൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.
നാളികേരത്തിന് പേരുകേട്ട നാടായ കേരളം ശാസ്ത്രീയമായ രീതിയിൽ നാളികേരക്കൃഷി പഠിച്ചത് ഡച്ചുകാരിൽ നിന്നാണ്.[48] വിലക്കുറവും, രോഗങ്ങൾ മൂലമുള്ള കൃഷിനഷ്ടവും കാരണം ഇന്ന് കേരളം നാളികേരകൃഷിയിൽ നിന്ന് വളരെ പിന്നോട്ട് പോയിരിക്കുന്നു. തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളും എവിടെ നിന്നു വന്നെന്നോ, കാരണം എന്തെന്നോ കണ്ടു പിടിക്കാൻ ഇന്നും ഇവിടത്തുകാർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ നാളീകേരത്തിന്റെ വിവിധ ഉൽപ്പന്നങ്ങൾ ഉൽപ്പാദിച്ച് വിപണനം നടത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.[49]
പ്രധാന കാർഷിക വിളകൾ
തിരുത്തുക- ധാന്യങ്ങൾ: നെല്ല്, കൂവരക്ക്, ചോളം, വരാഗ്, ചാമ,
- പയർ വർഗ്ഗങ്ങൾ: ഉഴുന്ന്, ചെറുപയർ, മുതിര, തുവരപ്പയർ, പെരുംപയർ.
- കിഴങ്ങുവർഗ്ഗങ്ങൾ: മരച്ചീനി, ചേമ്പ്, ചേന, ഉരുളക്കിഴങ്ങ്, കാച്ചിൽ, മുള്ളങ്കി, കാരറ്റ്, ബീറ്റ്റൂട്ട്.
- പച്ചക്കറികൾ: വഴുതന, തക്കാളി, മുളക്, ചീര, വെണ്ട, കയ്പക്ക (പാവക്ക), ചുരക്ക, പടവലങ്ങ, അമര, കോളിഫ്ലവർ, കാബേജ്, ഉള്ളി (സവാള), മത്തൻ, കുമ്പളം.
- പഴവർഗ്ഗങ്ങൾ: ചക്ക, വാഴ, ശീമച്ചക്ക, മലമുന്തിരി, കശുമാങ്ങ, മാങ്ങ, പേരക്ക, ചെറുനാരങ്ങ, പപ്പായ, കൈതച്ചക്ക, സീതപ്പഴം, സപ്പോട്ട, മാതളം, ചാമ്പങ്ങ, ഞാവൽപ്പഴം, ആത്തപ്പഴം.
- സുഗന്ധവിളകൾ: മഞ്ഞൾ, കുരുമുളക്, ഏലം, തിപ്പലി, ജാതിക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, ഓൽസ്പൈസ്, പെരുംജീരകം, ജീരകം.
- എണ്ണവിളകൾ: തേങ്ങ, എള്ള്, നിലക്കടല, കടുക്, ആവണക്ക്, എണ്ണപ്പന.
- പാനീയവിളകൾ: തേയില, കാപ്പി, കൊക്കോ.
- മറ്റു വിളകൾ: പുകയില, വെറ്റില, കമുക്, റബ്ബർ, കരിമ്പ്.
- ഔഷധ സസ്യങ്ങൾ: ശതാവരി, കരിങ്ങാലി, നീർബ്രഹ്മി, ഞവര, കീഴാർനെല്ലി, കറ്റാർവാഴ, സർപ്പഗന്ധി, പള്ളിപ്പാല, കരിനൊച്ചി, ആടലോടകം, അമുക്കുരം തുടങ്ങിയവ.
- വൃക്ഷങ്ങൾ: തേക്ക്, കരിമരം, ആഞ്ഞിലി, കാട്ടുപുന്ന, വീട്ടി, മരുത്, ഏഴിലം പാല, കടമ്പ്, മഹാഗണി, യൂക്കാലി, അക്കേഷ്യ, പ്ലാവ്, മഞ്ചാടി തുടങ്ങിയവ.
സംസ്ഥാന കൃഷിവകുപ്പ്
തിരുത്തുകമറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും കർഷകരുമായി സഹകരിച്ചുകൊണ്ട് കൃഷി വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും കൃഷിവകുപ്പാണ്. കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകൾ പ്രവർത്തിച്ചു വരുന്നു. പ്രത്യേക പദ്ധതികൾ, ഫാം, ഇൻഫർമേഷൻ തുടങ്ങിയ ഉപഘടകങ്ങളും കൃഷിവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.
കേരളത്തിൽ കാർഷിക വിദ്യാഭ്യാസത്തിനായി ഒരു പഠനകേന്ദ്രം 1965 ൽ ആരംഭിച്ചു. ഇന്ന് തിരുവനന്തപുരം വെള്ളയാണിയിൽ കാർഷിക കോളേജും തൃശൂർ മണ്ണുത്തിയിൽ വെറ്ററിനറി കോളേജും നിലവിലുണ്ട്. പിന്നീട് 1972-ൽ തൃശൂർ വെള്ളാനിക്കര ആസ്ഥാനമായി കാർഷിക സർവകലാശാലയും രൂപവത്കരിക്കപ്പെട്ടു. ഇവ കൂടാതെ കൊച്ചിയിൽ ഫിഷറീസ് കോളേജും ഗവേഷണ കേന്ദ്രവും ആരംഭിച്ചു. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം കാർഷിക, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട നിരവധി പഠനകേന്ദ്രങ്ങൾ നിലവിലുണ്ട്. കൃഷിവകുപ്പിന്റെ "കേരളകർഷകൻ" തുടങ്ങിയ കാർഷിക പ്രസിദ്ധീകരണങ്ങൾക്കു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ട്.
വ്യവസായം
തിരുത്തുകഒരു സംസ്ഥാനം എന്ന നിലയിൽ കേരളം രൂപവത്കരിച്ചതിനു ശേഷം കേരളത്തിലെ വ്യവസായങ്ങൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത് വെൽഫെയർ സൊസൈറ്റികൾ പോലുള്ള സോഷ്യലിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യവൽക്കരണവും, ഉദാരവൽക്കരണവും നേരിട്ടുള്ള വിദേശ നിക്ഷേപവും കേരള സമ്പദ് വ്യവസ്ഥയിൽ നടക്കുന്നുണ്ട്. കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്(gross domestic product)(2004-2005ലെ കണക്കനുസരിച്ച്) ഏതാണ്ട് 89451.99 കോടി രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[50] എങ്കിലും സമീപകാലത്തെ GDP വളർച്ച (2004–2005 ൽ 9,2% 2003–2004ൽ 7,4%) പഴയ കാലത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചമാണെന്നു കാണാം(1980കളിൽ ഇത് 2.3% ഉം,1990 കളിൽ ഇത് 5.1%[51] ഉം 5.99%[52]ആയിരുന്നു).[51] 1998 മുതൽ 2005 വരെ കേരളത്തിലെ വ്യാവസായികവളർച്ച 8.93% ആയിരുന്നു. ഇന്ത്യയുടെ ദേശീയ ശരാശരി 4.80 ശതമാനവുമാണ്.[53] കേരളത്തിലെ പെർ കാപ്പിറ്റ ജി.എസ്.ഡി.പി ₹11,819 (US$180),[54] ആണ്. ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ വളരെയധികവും അന്താരാഷ്ട്ര ശരാശരിയേക്കാൾ വളരെ കുറവുമാണ്[55]:8. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഹ്യൂമൺ ഡവലപ്പ്മെന്റ് ഇൻഡെക്സ് കേരളത്തിലാണ്.[56] കേരള പ്രതിഭാസം അല്ലെങ്കിൽ കേരളാ മോഡൽ വികസനം എന്നൊക്കെ വിളിക്കുന്ന, സംശയകരം എന്നു തോന്നാവുന്ന കേരളത്തിലെ ഈ ഉയർന്ന ജന ജീവിതനിലവാരവും താഴ്ന്ന സാമ്പത്തിക നിലവാരവും സേവനമേഖല മൂലമാണെന്ന് പലരും കരുതുന്നുണ്ട്[57] :48[58]:1. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്നു പറയാവുന്നത് ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന കേരളീയർ മൂലമാണ്. ജി.എസ്.ഡി.പി.യുടെ അഞ്ചിലൊന്ന് ഭാഗവും ലഭിക്കുന്നത് വിദേശമലയാളികളിലൂടെയാണ്[10][11][12].
ടൂറിസം, പൊതുമേഖല, ബാങ്ക് മുതലായ സാമ്പത്തിക സ്ഥാപനങ്ങൾ, പൊതുമരാമത്ത്, കമ്യൂണിക്കേഷൻ (2002–2003-ലെ ജി. എസ്. ഡി. പിയുടെ 63,8 %) തുടങ്ങിയ സേവനമേഖലകളും, കൃഷി, മത്സ്യബന്ധനം (ജി.എസ്. ഡി .പിയുടെ 17,2 %) എന്നിവയാണ് പ്രധാനമായും സമ്പദ്ഘടനയുടെ പ്രധാന സ്രോതസ്സുകൾ[52][59]. കേരള ജനതയുടെ ഏതാണ്ട് പകുതി കുടുംബങ്ങളും പ്രധാനമായും കൃഷിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്[60]. കേരളത്തിലെ 3105.21 കിലോമീറ്റർ ചതുരശ്രവിസ്തൃതി വരുന്ന [61]:5 നെൽപ്പാടങ്ങളിൽ നിന്ന്[61]:5, ഏതാണ്ട് 600-ൽ അധികം തരത്തിലുള്ള നെൽവിളകളിലൂടെ[62]:5 688,859 ടൺ അരി ഒരു വർഷം ഉല്പാദിപ്പിക്കുന്നുണ്ട്[60]. മറ്റു പ്രധാന വിളകളിൽ നാളികേരം(899,198 ), ചായ, കാപ്പി( ഇന്ത്യൻ ഉല്പാദനത്തിന്റെ 23 %[63]:13 അല്ലെങ്കിൽ 57,000 ടൺ) റബ്ബർ, കശുവണ്ടി, കുരുമുളക്, ഏലം, വാനില തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടുന്നു. കേരളത്തിലെ 590 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന തീരങ്ങളിലെ 10.5 ലക്ഷം മത്സ്യത്തൊഴിലാളികൾ ചേർന്ന് ഏതാണ്ട് 668,000 ടൺ മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട്(1999–2000 കാലയളവിലെ കണക്ക്).
പരമ്പരാഗത വ്യവസായങ്ങളായ കയർ, നെയ്ത്ത്, കരകൗശല വസ്തു നിർമ്മാണം എന്നിവയിലൂടെ10 ലക്ഷം ജനങ്ങൾക്ക് ജോലി ലഭിക്കുന്നുണ്ട്. ഏതാണ്ട് 1,80,000 ചെറുകിട വ്യവസായങ്ങളിൽ നിന്ന് ഏതാണ്ട് 909,859 മലയാളികൾക്ക് തൊഴിൽ ലഭിക്കുന്നുണ്ട്; 511 മദ്ധ്യ വൻകിട വ്യവസായയൂണിറ്റുകളും കേരളത്തിലുണ്ട്. ഇൽമനൈറ്റ്, കാവോലിൻ, ബോക്സൈറ്റ്, സിലിക്ക, ക്വാർട്‌സ്, സിക്രോൺ[60] തുടങ്ങിയ ഭൂഖനന യൂണിറ്റുകളിൽ നിന്നായി (ജി. എസ്. ഡി. പി. യുടെ 0,3 % [59]) ഒരു ചെറിയ വരുമാനവും കേരളത്തിനു ലഭിക്കുന്നുണ്ട്. ഗൃഹപൂന്തോട്ട നിർമ്മാണം, ജന്തു പരിപാലനം എന്നീ മേഖലകളിലും നൂറു കണക്കിനാളുകൾ തൊഴിലെടുക്കുന്നുണ്ട്. മറ്റു പ്രധാന മേഖലകളിൽ ടൂറിസം, നിർമ്മാണം, ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്ങ് എന്നിവയുമുൾപ്പെടുന്നു. 2002 മാർച്ചിലെ കണക്കുകൾ പ്രകാരം കേരളത്തിലെ ബാങ്കുകൾക്കു മുഴുവനായി 3341 ബ്രാഞ്ചുകളുണ്ട്.ഇതിൽ ഓരോ ബാങ്കുകളും 10,000 ജനങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ബാങ്കുകൾ അധികമായുള്ള മൂന്നാമത് സംസ്ഥാനമാണ് കേരളം.[64] 2007-ലെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ തൊഴിൽ രഹിതർ ആകെ ജനസംഖ്യയുടെ 9,4 % ആണ്[65][66]:5, 13.[67] ജനസഖ്യയുടെ 12.71 %[68] മുതൽ 36 %[69] വരെ ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്. 45,000 ആളുകൾ ചേരി പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്.[70]
വ്യവസായങ്ങൾക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട്. തൊഴിൽ യൂണിയൻ മേഖലയുടെ അകാരണമായ ഇടപെടലുകൾ മൂലമോ, കുറഞ്ഞ നിരക്കിൽ ജോലിക്കാരെ കിട്ടാത്തതോ, പ്രവർത്തനദിനങ്ങൾ വിവിധ സമരങ്ങളുടേയും ഹർത്താലുകളുടേയും പേരിൽ മുടങ്ങുന്നതോ, പാരിസ്ഥിതികപ്രശ്നങ്ങളോ, ജനവാസബാഹുല്യമോ, ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിനോദസഞ്ചാരം
തിരുത്തുകകേരളം ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്, 2006ൽ 85 ലക്ഷം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കുകയുണ്ടായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 23,68% വർദ്ധന കാണിക്കുന്നു.[71] മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീർത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികൾക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങൾ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാർ , നെല്ലിയാമ്പതി, പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും ഫോർട്ട് കൊച്ചി, കോവളം, വർക്കല, ചെറായി ബീച്ചുകളും, പെരിയാര്, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായൽ മേഖലയും ഹൌസ് ബോട്ടുകളും തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും, വാസ്കോഡഗാമ കപ്പലിറങ്ങിയ കോഴിക്കോട്ടെ കാപ്പാട് ബീച്ചും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിർണായകമായ പങ്കു വഹിക്കുന്നു. ഇവ കൂടാതെ തീർത്ഥാടന വിനോദസഞ്ചാരവും ഇന്ത്യൻ വൈദ്യ സമ്പ്രദായമായ ആയുർവേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്. പ്രശസ്ത ആയുർവേദ ചികിൽസാ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആര്യവൈദ്യ ശാല.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്
തിരുത്തുകകേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ വിനോദസഞ്ചാര വകുപ്പ് പ്രവർത്തിക്കുന്നു. ഈ മേഖലയുടെ വികസനത്തിനായുള്ള പ്രചരണപരിപാടികൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയാണ് വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടും സാംസ്കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ടുമുള്ള "ഉത്തരവാദിത്തവിനോദസഞ്ചാര വികസനം" എന്ന സമീപനമാണ് ഈ വകുപ്പിന്റേത്.വിനോദ സഞ്ചാര വികസന മേഖലയിൽ കേരളം സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. നിരവധി ദേശീയവും, അന്തർദേശീയവുമായ പുരസ്കാരങ്ങളും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ 2002ൽ പ്രസിദ്ധീകരിച്ച "ടൂറിസം സാറ്റലൈറ്റ് അക്കൌണ്ട്" പ്രകാരം ആഗോള തലത്തിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സഞ്ചാരികളുടെ വരവിലും വിദേശനാണ്യ വരുമാനം ഗണ്യമായി വർദ്ധിക്കുമെന്ന് കണക്കു കൂട്ടുന്നു.
കടൽത്തീരങ്ങൾ
തിരുത്തുകഹിപ്പി കാലഘട്ടത്തിൽ ഹിപ്പികളുടെ ഇന്ത്യയിലെ ഒരു പ്രധാന ആകർഷണകേന്ദ്രമായിരുന്ന കോവളം അതിനു മുമ്പേതന്നെ വിനോദ സഞ്ചാര സ്ഥലമെന്ന പേരിൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ടിരുന്നു. ഇവിടെ ഇന്ന് വിദേശികളും സ്വദേശികളുമായി ധാരാളം പേർ വന്നു പോകുന്നു. ഇന്നും ഇത് അന്താരാഷ്ട്രതലത്തിൽത്തന്നെ ഖ്യാതിയുള്ള ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.[72] കൂടാതെ ബേക്കൽ, മുഴപ്പലിങ്ങാട്, ആലപ്പുഴ, വർക്കല, ശംഖുമുഖം, ചെറായി, അഴീക്കോട് മുനക്കല്,തിരൂരിലെ പടിഞ്ഞാറേക്കര സൺ ആൻഡ് സാൻഡ് ബീച്ച് തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല കടൽത്തീരങ്ങളും കേരളത്തിലുണ്ട്.[73]
കായലുകൾ
തിരുത്തുകകേരളതീരത്തെ കായലുകളിലെ വിനോദസഞ്ചാരസാദ്ധ്യതകൾ അടുത്തകാലത്തായി വളരെയേറെ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. കായലുകളിൽ കെട്ടുവള്ളങ്ങളിലുള്ള യാത്രയും താമസവുമാണ് ഇവിടത്തെ പ്രധാന സവിശേഷത – ഇക്കൂട്ടത്തിൽ അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയവ എടുത്തുപറയേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.[74] ജലപ്പരപ്പിൽ ഇറങ്ങുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യാനാകുന്ന സീ പ്ലെയിൻ ഉപയോഗിച്ച് ഈ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ ഇയ്യിടെ സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്.
മലയോരകേന്ദ്രങ്ങൾ
തിരുത്തുകഇടുക്കി, നെയ്യാർ, മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം, പൊൻമുടി, വയനാട്, പൈതൽ മല, വാഗമൺ എന്നിവയാണ് ചില പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ. കേരളത്തിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണു അതിരപ്പിള്ളി വെള്ളച്ചാട്ടം. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് "പെരുന്തേനരുവി" വെള്ളച്ചാട്ടം. റാന്നി താലൂക്കിലെ വെച്ചൂച്ചിറ പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങൾ
തിരുത്തുക- പത്തനംതിട്ട ജില്ലയിലെ ശബരിമല ധർമ്മശാസ്താക്ഷേത്രം ഇന്ത്യയിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണ്. ലക്ഷകണക്കിന് ഭക്തരാണ് ഒരു വർഷവും ഇവിടേക്ക് എത്തിച്ചേരാറുള്ളത്.
- ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രവും സമാനമായി അനേകരെ ആകർഷിക്കുന്ന ഒന്നാണ്.
- ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം- ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന പൊങ്കാല, ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മ എന്നും ഇത് അറിയപ്പെടുന്നു.
- ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളം
- കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പാ ഭഗവതി ക്ഷേത്രം
- ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം
- കൊട്ടിയൂർ ക്ഷേത്രം, കണ്ണൂർ
- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കണ്ണൂർ
- ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം, പത്തനംതിട്ട
- വsക്കുംനാഥ ക്ഷേത്രം, തൃശൂർ (പൂരം)
- ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, തിരൂർ
- വൈക്കം മഹാദേവ ക്ഷേത്രം
- ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
- കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കോട്ടയം
- എറണാകുളം ശിവക്ഷേത്രം
- ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മാവേലിക്കര (കുംഭ ഭരണി)
- ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
- തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം
- തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
- മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട
- കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം
- തിരുമാന്ധാകുന്നു ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം, മലപ്പുറം
- പാലക്കാട് കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രം (കൈപ്പത്തി ക്ഷേത്രം)
- ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആലപ്പുഴ
- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
- മണ്ണാറശാല നാഗരാജ ക്ഷേത്രം, ഹരിപ്പാട്
- ആലുവ ശിവക്ഷേത്രം
- ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം (പൊങ്കാല), ആലപ്പുഴ
- പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കോട്ടയം (വിദ്യാരംഭം)
- തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം (നടതുറപ്പ്), ആലുവ
- തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി (ചിത്രാ പൗർണമി)
- നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം, തൃശ്ശൂർ
- തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തൃശ്ശൂർ
- മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രം, ചേർത്തല
- ചേർത്തല കാർത്യായനി ക്ഷേത്രം
- ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
- ആറന്മുള ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം, പത്തനംതിട്ട
തുടങ്ങിയവ കേരളത്തിലെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളാണ്.
- ചേരമാൻ ജുമാ മസ്ജിദ് – കേരളത്തിലെ ഒരു മുസ്ലീം തീർത്ഥാടന കേന്ദ്രമാണ്.
- മമ്പുറം മഖാം
- പൊന്നാനി
- സിഎം മഖാം
- പാണക്കാട്
- ചുരത്തിൽ പള്ളി മഖാം മറ്റ് പ്രധാന ഇസ്ലാമിക ആരാധനാ കേന്ദ്രങ്ങളാണ്.
പരുമല പള്ളി, എടത്വ പള്ളി, തുമ്പോളി പള്ളി, അർത്തുങ്കൽ പള്ളി , പൂങ്കാവ് പള്ളി,- KALLOOPARA PALLI തീർത്ഥാടനം പുതിയതുറ കൊച്ചെടത്വാ തീർത്ഥാടനം മലയാറ്റൂരും, മണർകാട് പള്ളി, ഭരണങ്ങാനത്തെ അൽഫോൺസാമ്മയുടെ പ്രവർത്തന മേഖലകളായിരുന്ന പ്രദേശങ്ങളും ക്രൈസ്തവർ തീർത്ഥാടന കേന്ദ്രങ്ങളായി കണക്കാക്കുന്നു.
വന്യജീവിസംരക്ഷണ കേന്ദ്രങ്ങൾ
തിരുത്തുകകേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്. 1934-ൽ ആരംഭിച്ച പെരിയാർ ടൈഗർ റിസർവാണ് ആദ്യത്തേത്. ദേശീയോദ്യാനങ്ങൾ കൂടാതെ 16 വന്യജീവിസംരക്ഷണകേന്ദ്രങ്ങളും ഉണ്ട്. ഇതിൽ മൂന്നെണ്ണം പക്ഷിസങ്കേതങ്ങളാണ്. നീലഗിരി, അഗസ്ത്യവനം, എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട്.
ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടിച്ചോല എന്നിവയാണ് 5 ദേശീയോദ്യാനങ്ങൾ. പെരിയാർ, നെയ്യാർ, പറമ്പിക്കുളം, പേപ്പാറ, ചെന്തുരുണി, ചിന്നാർ, തട്ടേക്കാട്, മംഗളവനം, ചിമ്മിണീ, പീച്ചി-വാഴാനി, വയനാട്, ചൂലന്നൂർ-മയിൽ സങ്കേതം, ഇടുക്കി, കുറിഞ്ഞി, ആറളം, മലബാർ എന്നിവയാണ് വന്യജീവി സങ്കേതങ്ങൾ.
സാംസ്കാരികരംഗം
തിരുത്തുകമലയാളം മലയാളികളുടേതാണെങ്കിലും കേരളം അവരുടേതുമാത്രമല്ല. പരദേശികളിലൂടെയാണ് കേരളം വളർന്നത്. മലയാളഭാഷ തന്നെ സങ്കരമായ ഒന്നാണ്. പരകീയമായ നിരവധി പദങ്ങൾ മലയാളത്തിൽ ആദേശം ചെയ്യപ്പെട്ടിരിക്കുന്നു. മുൻകാലങ്ങളിൽ കേരളം മലയാളികളുടെ മാതൃഭൂമി എന്നു വിളിച്ചിരുന്നെങ്കിലും കേരളത്തിൽ വസിക്കുന്ന പരദേശികളുടെ സംഭാവനകൾ കണക്കിലെടുത്ത് കേരളം, കേരളീയരുടെ മാതൃഭൂമി എന്ന നിലയിലേക്കുയർന്നിട്ടുണ്ട്. കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ച അന്യദേശീയരുടെ ഏകീകരണത്തിലും സ്വാംശീകരണത്തിലുമാണ് കേരളം വികസിച്ചത്.
കേരളസംസ്കാരത്തിന്റെ ചൈതന്യം അതിന്റെ വൈവിദ്ധ്യ ജനസഞ്ചയത്തിന്റെ ഐക്യത്തിലാണ്. മതസഹിഷ്ണുത, ജാതി-മത-വർഗവീക്ഷണം, രാഷ്ട്രീയബോധം, മൂല്യബോധം, സാക്ഷരത, സ്വതന്ത്രവീക്ഷണം തുടങ്ങിയ സവിശേഷതകൾ കേരളത്തിൽ പൊതുവെ വികസിച്ചുവരാൻ കാരണം ഈ സങ്കലിതസ്വഭാവത്തിന്റെ സാർവ്വലൗകികതയാണ്. കേരളത്തിൽ മൂന്നേകാൽ കോടിയിലേറെ വരുന്ന ജനങ്ങൾ എല്ലാം കേരളീയരാണെങ്കിലും അവരെല്ലാം മലയാളികൾ അല്ല എന്നതാണ് കേരളത്തിന്റെ ബഹുമുഖ സാംസ്കാരികതക്ക് കാരണം. ഈ മത-ഭാഷാന്യൂനപക്ഷങ്ങളുട സങ്കലനത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും മാത്രമല്ല കേരളത്തിന്റെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലും മാറ്റങ്ങളുണ്ടായി. മതന്യൂനപക്ഷങ്ങളിൽ പ്രധാനമായും ക്രൈസ്തവരും മുസ്ലീങ്ങളുമാണ്. അപ്രധാനമായവരിൽ ബുദ്ധ-ജൈന-സിക്ക് വിഭാഗങ്ങളും ഉണ്ട്. ഭാഷാന്യൂനപക്ഷങ്ങളിൽ ഏറ്റവും അധികം തമിഴ് സംസാരിക്കുന്നവരാണ്. കൂടാതെ ഇരുപത്തഞ്ചോളം മറ്റു ഭാഷാ ന്യൂനപക്ഷങ്ങൾ ഉണ്ട്. അതിൽ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ്.
ഒരു മതമായി കേരളത്തിൽ കുടിയേറിയ ആദ്യത്തെ ജനവിഭാഗം യഹൂദർ ആണ്. സിറിയൻ നാഗരികതയിൽ നിന്നു വന്നയഹൂദമതം പോലെ തന്നെ ഇന്ത്യയിലെ ഇതരഭാഗത്തു നിന്നും ഹിന്ദുമതവും സംഘടിതമായി വന്നു ചേർന്നു. സിറിയൻ നാഗരികതയിൽ ജനിച്ച ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തിച്ചേർന്നു. ക്രിസ്തുമതം ദർശനങ്ങളിലൂടെയും പരിവർത്തനത്തിലൂടെയും തെക്കൻകേരളത്തില് വ്യാപിച്ചപ്പോൾ ഇസ്ലാം മതം സമഭാവനയിലധിഷ്ഠിതമായ ദർശനം പ്രചരിപ്പിച്ചതിലൂടെയും കുടിയേറ്റത്തിലൂടെയും കേരളത്തിന്റെ വടക്കൻ മേഖലയിൽ വ്യാപിച്ചു. എന്നാൽ ഇതിനേക്കാൾ വളരെ മുൻപേ തന്നെ ബുദ്ധ-ജൈന മതങ്ങൾ കേരളത്തിൽ വേരൂന്നിയിരുന്നു.
സാംസ്കാരിക സ്ഥാപനങ്ങൾ
തിരുത്തുകകേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി വിശേഷിപ്പിക്കുന്നത് തൃശ്ശൂരിനെയാണ്.
കേരളത്തിൽ മലയാള ഭാഷ, കല, സാഹിത്യം തുടങ്ങി മറ്റു പഠനങ്ങളുടേയും അഭിവൃദ്ധിക്കായി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആദ്യത്തേത് 1956 ഓഗസ്റ്റ് 15നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്. തൃശൂർ ആണ് ആസ്ഥാനം. മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും വികസനത്തിനുവേണ്ടിയുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കേരളത്തിലെ ഏറ്റവും വലിയ റഫറൻസ് ഗ്രന്ഥശാല അക്കാദമിക്ക് സ്വന്തമായുണ്ട്. മികച്ച സാഹിത്യസൃഷ്ടികൾക്ക് അക്കാദമി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നു.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ കേരള സർക്കാരിന്റെ കീഴിൽ പ്രവത്തിക്കുന്ന സാംസ്കാരിക സ്ഥാപനം മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.
1968-ൽ നിലവിൽ വന്ന ഈ ഭാഷാ പഠനകേന്ദ്രം വൈജ്ഞാനിക സാഹിത്യത്തിന്റെ വികസനം, ഭാഷാ നവീകരണ എന്നീ മേഖലകളിൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്നു. ഭൗതികശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രകൃതിശാസ്ത്രം, സാങ്കേതികശാസ്ത്രം പ്രസിദ്ധീകരണവിഭാഗം എന്നിങ്ങനെ അഞ്ച് അക്കാദമിക വിഭാഗങ്ങൾ ഉണ്ട്. അഖിലേന്ത്യാ തലത്തിൽ പ്രാദേശിക ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഏറ്റവും മികച്ചത് കേരളത്തിന്റേതാണ്.
ചിത്ര-ശില്പകലകളുടെ വികസനം, സംരക്ഷണം, ഉദ്ധാരണം, പോഷണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ 1962-ൽ ആരംഭിച്ച സ്ഥാപനമാണ് ലളിതകലാ അക്കാദമി. ദൃശ്യകലകളെ സംബന്ധിച്ച പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ്.
കേരള കലാമണ്ഡലമാണ് മറ്റൊരു പ്രമുഖ സാംസ്കാരിക പഠനകേന്ദ്രം. തൃശൂരിലെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കേരളകലാമണ്ഡലം മഹാകവി വള്ളത്തോളാണ് സ്ഥാപിച്ചത്. ഇന്നത് ഒരു കലാ സാംസ്കാരിക കേന്ദ്രവും സർവകലാശാലയുമാണ്. കഥകളിയാണ് പ്രധാനമായും ഇവിടെ അഭ്യസിപ്പിക്കുന്നത്. മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, ചാക്യാർ കൂത്ത് എന്നിവയും പാഠ്യവിഷയങ്ങളാണ്.
സംഗീതം, നാടകം എന്നീ കലകളുടെ അഭിവൃദ്ധിക്കായി കേരള സർക്കാർ 1958-ൽ തുടങ്ങിയ സ്ഥാപനമാണ് സംഗീത നാടക അക്കാദമി. കേരളത്തിനകത്തും പുറത്തുമുള്ള കലാസ്ഥാപനങ്ങളുമായി സഹകരിച്ച് കലാരംഗത്തുള്ളവരെയും കലയേയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ആസ്ഥാനവും തൃശൂരാണ്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായാ തിരൂരിലെ തുഞ്ചൻപറമ്പ് കേരളത്തിലെ മറ്റൊരു പ്രമുഖ സാംസ്‌കാരിക കേന്ദ്രമാണ്.
1981ൽ സാംസ്കാരികവകുപ്പിന്റെ കീഴിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് രൂപംകൊണ്ടു. കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. സർക്കാർതലത്തിൽ കുട്ടികൾക്കായി ഒരു പ്രാദേശികഭാഷയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏകസ്ഥാപനം എന്ന ബഹുമതിയും ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്.
സാംസ്കാരികസ്ഥാപനങ്ങളുടെ പട്ടിക
തിരുത്തുക- കേരള സാഹിത്യ അക്കാദമി
- കേരള സംഗീതനാടക അക്കാദമി
- കേരള ലളിതകലാ അക്കാദമി
- കേരള ഫോക്‌ലോർ അക്കാദമി
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
- കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ
- ഭാരത് ഭവൻ
- വൈലോപ്പിള്ളി സംസ്കൃതി ഭവൻ
- കേരള കലാമണ്ഡലം
- കുഞ്ചൻ നമ്പ്യാർ സ്മാരകങ്ങൾ
- ഗുരു ഗോപിനാഥ് നടനഗ്രാമം
- തകഴി സ്മാരകവും മ്യൂസിയവും
- മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി
- സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്
- ഉണ്ണായിവാര്യർ സ്മാരക കലാനിലയം
- മഹാകവി ഉള്ളൂർ സ്മാരകം
- മഹാകവി പി. സ്മാരക കലാസാംസ്കാരിക കേന്ദ്രം
- കണ്ണശ്ശസ്മാരകം, നിരണം
- ചെറുകാട് സ്മാരകട്രസ്റ്റ്
- എ. ആർ. രാജരാജ വർമ്മ സ്മാരകം
- കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്
- കുമാരനാശാൻ സ്മാരകം പല്ലന.
- കേരള ബുക്ക് മാർക്കറ്റിംഗ് സൊസൈറ്റി
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
- സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി
- തുഞ്ചൻ സ്മാരക ട്രസ്റ്റും ഗവേഷണകേന്ദ്രവും
- മലയാളം മിഷൻ
- വാസ്തുവിദ്യാ ഗുരുകുലം , ആറന്മുള
- സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
- ആശാൻ മെമ്മോറിയൽ അസോസിയേഷൻ, കായിക്കര
- മാർഗ്ഗി
- ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി
- മുല്ലൂർ സ്‌മാരകം ഇലവുംതിട്ട.
ആചാരങ്ങൾ
തിരുത്തുകഭാഷാന്യൂനപക്ഷങ്ങളുടെ വരവിനെത്തുടർന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും കൂടാതെ കേരളത്തിന്റെ മൊത്തത്തിലുള്ള സാംസ്കാരിക പശ്ചാത്തലത്തിലും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ജനനം, വിദ്യാഭ്യാസം, വിവാഹം, മരണം എന്നിവയോടനുബന്ധിച്ചു നടത്തിയിരുന്നു ആചാരപരമായ ചടങ്ങുകളിൽ തികച്ചും ദ്രാവിഡീയമായ കാഴ്ചപ്പാടുണ്ടായിരുന്ന കേരളത്തിലെ ജനങ്ങൾ വിവിധ മതങ്ങളുടെ വരവോടെ അതതു മതങ്ങളിൽ അനുശാസിക്കുന്ന വിധത്തിലുള്ള ആചാരങ്ങൾ സ്വീകരിക്കുകയുണ്ടായെങ്കിലും പൂർവികാചാരങ്ങൾ പാടെ വിസ്മരിക്കാത്ത തരത്തിലുള്ള നയമാണ് അതിലും പ്രകടമായിരുന്നത്. നൂറ്റാണ്ടുകൾ പിന്നിട്ടശേഷം മറ്റു മതങ്ങളുടെ ആചാരങ്ങൾ സ്വാംശീകരിക്കുന്നതിലും കേരളീയർ വിമുഖത കാട്ടിയിട്ടില്ല. ദ്രാവിഡീയാചാരങ്ങൾ സ്വാംശീകരിച്ച ബൗദ്ധരും ബൗദ്ധർ പിന്തുടർന്നിരുന്ന വിവിധാചാരങ്ങൾ സ്വാംശീകരിച്ച ഹിന്ദുക്കളെയും ക്രിസ്തീയരേയും കേരളത്തിൽ കാണുന്നു.
ആഘോഷങ്ങളും ഉത്സവങ്ങളും
തിരുത്തുകകേരളത്തിലെ ഉത്സവങ്ങളിൽ പലതും പ്രാദേശികതലത്തിൽ പ്രാധാന്യമുള്ളവ മാത്രമാണ്. ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്. ആഘോഷങ്ങളിലെ ചടങ്ങുകൾ വിവിധമതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും.
മാമാങ്കം
തിരുത്തുകപ്രാചീനകാലത്തെ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായിരുന്ന മാമാങ്കം ഭാരതപ്പുഴയുടെ തീരത്തെ തിരൂരിനടുത്തു തിരുനാവായ മണപ്പുറത്ത് 12 വർഷത്തിലൊരിക്കൽ കൊണ്ടാടിയിരുന്ന ആഘോഷമായിരുന്നു. ഇതോടൊപ്പം കാർഷിക-വാണീജ്യമേളകളും നടന്നുപോന്നിരുന്നു. പിൽക്കാലത്ത് രാഷ്ട്രീയ പ്രാധാന്യവും ഇതിന് വന്നുചേർന്നു.
കേരളത്തിൽ ഉളള എല്ലാ നാടുവാഴികളും തങ്ങളുടെ നായർ പടയാളികളും ആയി മാമാങ്കത്തിൽ പങ്കെടുത്തിരുന്നു. അവസാനത്തെ പെരുമാൾ ചക്രവർത്തിക്ക് ശേഷം മാമാങ്കത്തിൽ നിലപാടു നിന്നിരുന്നത് "വള്ളുവക്കോനാതിരി" ആയിരുന്നു. പിന്നിട് സാമൂതിരി ഈ സ്ഥാനം പിടിച്ചടക്കി. വള്ളുവക്കോനാതിരിയുടെ ചാവേർ നായന്മാർ ഈ സ്ഥാനം തരിച്ചുപിടിക്കാനും തങ്ങളുടെ പൂർവികരുടെ ചോരക്ക് പകരം ചോദിക്കാനുമായി (കുടിപ്പക തീർക്കാനുമായി) സാമൂതിരിയുടെ (മങ്ങാട്ടച്ചൻ, പാറ നമ്പി, ധർമ്മോത്ത് പണിക്കർ (തമ്മേ പണിക്കർ), തിനയഞ്ചേരി ഇളയത്, കോഴിക്കോട് തലച്ചെന്നനായർ, ഏറനാട് മേനോൻ തുടങ്ങിയ മന്ത്രി /സേനാനായകന്മാരുടെയും ഇളയ രാജാവായ ഏറാൾപ്പാട്, മൂന്നാൾപ്പാട്, സാമന്ത രാജാക്കന്മാരായ പലക്കാട് അച്ചൻ,കവളപ്പാറ സ്വരൂപം മൂപ്പിൽ നായർ, കുതിരവട്ടത്ത് മൂപ്പിൽ നായർ, ബേപ്പൂർ രാജാ, വടകര വാഴുന്നോർ എന്നിവരുടെ നേതൃത്വത്തിലുള്ള) നായർ പടയാളികളോടും നാവികസേന തലവനായ കോഴിക്കോട് കോയ (ഷാബന്ദർ കോയ)നേതൃത്വത്തിലുള്ള മാപ്പിള/മരക്കാർ സേനയോടും ഏറ്റുമുട്ടി വീര ചരമം പ്രാപിച്ചിരുന്നു.[76] പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ സുൽത്താന്മാരുടെ ആക്രമണത്തെ തുടർന്ന് സാമൂതിരിയുടെ സാമ്പത്തികനില പരുങ്ങലിലായതോടെ മാമാങ്കാഘോഷങ്ങൾക്ക് മങ്ങലേൽക്കുകയും ബ്രിട്ടിഷ് ആധിപത്യം പിടിമുറുക്കാൻ തുടങ്ങിയതോടെ ഇത് പാടേ നിലയ്ക്കുകയും ചെയ്തു.
ഓണം
തിരുത്തുകകേരളത്തിന്റെ സംസ്ഥാനോത്സവമാണ് ഓണം വസന്തകാലത്തിന്റെ ആരംഭമാണ് ഓണമാകുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിനാണ് ഓണാഘോഷം പ്രധാനം. അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രീമഹാവിഷ്ണു വാമനാവതാരം ഭൂമിയിൽ സ്വീകരിച്ച ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രം അത്കൊണ്ട് തന്നെ ഇത് ഭഗവാന്റെ ജന്മനാളായി കണക്കാക്കുന്നു. എങ്കിലും, ഓണം കേരളത്തിന്റെ കാർഷിക സംസ്കൃതിയുടെ അടയാളമാണു്. വിളവെടുപ്പുത്സവമായാണു് തുടക്കം എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. കർക്കടകമാസത്തിലെ വറുതിയ്ക്കു ശേഷം ഭക്ഷ്യശേഖരം കൊണ്ടു് കലവറ നിറയുന്ന കാലമാണു് ഈ ആഘോഷം. മുറ്റത്തു ചാണകം മെഴുകി കളം വരച്ചു് പൂക്കളമിടുന്നതു് പ്രധാന ആചാരമാണു്. തിരുവോണ നാളിൽ തൃക്കാക്കരയപ്പനെ(വാമനമൂർത്തി) വരവേൽക്കാനാണു് ഈ തയ്യാറെടുപ്പുകൾ എന്നാണു് വിശ്വാസം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലാണു് ഓണം ആഘോഷിക്കുന്നതെങ്കിലും ആഘോഷകാലം ഒന്നു തന്നെയാണു്. എറണാകുളം ജില്ലയീലെ തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷവും തൃപ്പൂണിത്തുറയിലെ അത്തച്ചമയവും എടുത്തു പറയേണ്ടതാണു്. സമൃദ്ധിയുടെ ആഘോഷമായാണു് കണക്കാക്കുന്നതെങ്കിലും സമത്വസുന്ദരമായ, മാനുഷരെല്ലാവരും ഒന്നു പോലെ കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ സ്മരണ പുതുക്കൽ കൂടിയാണു് ഓണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനസർക്കാർ ജില്ലാ തലസ്ഥാനങ്ങളിലും സംസ്ഥാനതലസ്ഥാനത്തും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നു. വിനോദ സഞ്ചാര വാരം ആയിട്ടാണു് സർക്കാർ ഓണാഘോഷം സംഘടിപ്പിക്കുന്നതു്. കേരളത്തിന്റെ തനതു കലകളായ കഥകളി, കളരിപ്പയറ്റു്, മുതലായവയുടെ അവതരണങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, നാടൻ പാട്ടു്, മറ്റു നാടൻ കലകളുടെ അവതരണങ്ങൾ, സംഗീതോത്സവങ്ങൾ, ജലോത്സവങ്ങൾ തുടങ്ങിയവയും സമാപന ദിവസം വിവിധ നിശ്ചലദൃശ്യങ്ങളോടെയുള്ള ഘോഷയാത്രയും പ്രധാന ഇനങ്ങളാണു്.
വിഷു
തിരുത്തുകകേരളത്തിന്റെ കാർഷികോത്സവമാണ് വിഷു, വിളവിറക്കാനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ചാണ് മേടസംക്രാന്തിക്ക് വിഷു കൊണ്ടാടുന്നത്. കാർഷികവിഭവസമൃദ്ധിയെ കണി കണ്ടുകൊണ്ടാണ് അതാരംഭിക്കുന്നത്. ഹിന്ദുക്കൾ ശ്രീകൃഷ്ണനെ കണികണ്ടുകൊണ്ടാണ് പ്രധാനമായും ഇതാഘോഷിക്കുന്നത്. വിഷു കഴിയുന്നതോടെ കേരളത്തിൽ വേനൽമഴ വ്യാപകമാകുകയും തുടർന്ന് കൃഷിക്കാർ എല്ലാ വിളകളുടേയും കൃഷിക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുന്നു. വിഷുവിനെ കർഷക വർഷാരംഭം എന്നും പറയാറുണ്ട്. കൊല്ല വർഷാരംഭത്തിനുമുൻപ് മലയാളികളുടെ പുതുവത്സരം മേടം ഒന്ന് ആയിരുന്നിരിക്കണം.
വിദ്യാരംഭം
തിരുത്തുകനവരാത്രിയുടെ അവസാനം വിജയദശമി ദിവസം ഹൈന്ദവർ കുട്ടികളെ ആദ്യമായി എഴുത്തിന് ഇരുത്തുന്ന ചടങ്ങാണിത്. കേരളത്തിൽ ഇത് സരസ്വതി പൂജയാണ്. ഹരിശ്രീ ഗണപതായേ നമഃ എന്ന് തുടങ്ങുന്ന വാക്കുകൾ ആചാര്യൻ കുട്ടികളെ കൊണ്ട് അരിയിൽ എഴുതിക്കുന്നു. കേരളത്തിൽ തിരൂർ തുഞ്ചൻ പറമ്പ്, പനച്ചിക്കാട് ദക്ഷിണ മൂകാംബിക, ചോറ്റാനിക്കര, പൂജപ്പുര സരസ്വതി മണ്ഡപം മുതലായ ക്ഷേത്രങ്ങളിൽ ഇത് പ്രധാന ആഘോഷമാണ്.
ക്രിസ്തുമസ്
തിരുത്തുകലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ക്രിസ്തുമസ് കേരളത്തിലും ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ജനനദിവസമാണ് ക്രിസ്തുമസ് ആയി ആഘോഷിക്കപ്പെടുന്നത്.
ഈസ്റ്റർ
തിരുത്തുകലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ഈസ്റ്റർ കേരളത്തിലും ആഘോഷിക്കുന്നു. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ ദിവസമാണിത്. 1952-വരെ കേരളത്തിലെ സുറിയാനി സഭകൾ പഴയരീതിയിലായിരുന്നു ഈസ്റ്റർ കൊണ്ടാടിയിരുന്നത്. എന്നാൽ 1955-ൽ കൽദായ സഭ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചതോടെ ഇന്ത്യയിലെല്ലാവരും ഒരു ദിവസമാണ് ഈസ്റ്റർ ദിനമായി ആചരിക്കുന്നത്.
ഈദ് അൽഫിതറും ഈദ് അൽ-അസ്ഹയും
തിരുത്തുകമുസ്ലീങ്ങളുടെ രണ്ട് പെരുന്നാൾ ആഘോഷങ്ങളാണ് ഈദുൽ ഫിത്റും ഈദുൽ അസ്ഹയും. ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ എന്നും ഈദുൽ അസ്ഹ ബക്രീദ്, ബലി പെരുന്നാൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിജ്റ വർഷ കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാനിലെ മുപ്പത് ദിനങ്ങളിലെ വ്രതത്തിനൊടുവിൽ ശവ്വാൽ ഒന്ന് മാസ പിറവി എടുക്കുമ്പോൾ ആഹ്ലാദപൂർവ്വം ആഘോഷിക്കുന്നതാണ് ഈദുൽ ഫിത്ർ. അന്നേദിവസം ഭക്ഷണത്തിന് വകയില്ലാത്തവരെ നിർബന്ധ ദാനത്തിലൂടെ ഊട്ടണമെന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. പ്രവാചകനായ ഇബ്രാഹീമിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ ഓർമ്മകളുണർത്തി കടന്ന് വരുന്ന പെരുന്നാളാണ് ഈദുൽ അസ്ഹ. അല്ലാഹുവിന്റെ കല്പന അനുസരിച്ചു മകനെ ബലിയറുക്കാൻ കൊണ്ട് പോയ അദേഹത്തിന്റെ ത്യാഗത്തിൽ പ്രീതിപ്പെട്ടു മകന് പകരം ആടിന്റെ ബലി ദൈവം സ്വീകരിക്കുന്നു. അതിന്റെ സ്മരണയിൽ മൃഗത്തെ ബലിയർപ്പിച്ച് ദാനം ചെയ്യുന്നതാണിതിന്റെ പ്രത്യേകത. കേരളത്തിലും ആഹ്ലാദപൂർവം ഈദ് ആഘോഷിക്കപ്പെടുന്നു.
ദീപാവലി
തിരുത്തുകദീപങ്ങളുടെ ഉത്സവമായ ഇത് കേരളത്തിൽ പ്രാധാന്യത്തോടെ ആഘോഷിച്ചു വരുന്നു. ശ്രീകൃഷ്ണണന്റെ നരകാസുര വധവുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ ഐതീഹ്യം. ക്ഷേത്രങ്ങളിലും വീടുകളിലും മറ്റും അന്ന് വിളക്കുകൾ കൊളുത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു.
തൃക്കാർത്തിക
തിരുത്തുകപ്രകാശത്തിന്റെ ഉത്സവമാണ് തൃക്കാർത്തിക. ഭഗവതിയുടെ അവതാര ദിനമായി കണക്കാക്കുന്ന അന്ന് ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വീടുകളിൽ ദീപം തെളിയിക്കലും മറ്റും നടന്നു വരുന്നു. കേരളത്തിലെ ഹൈന്ദവരുടെ ഒരാഘോഷമാണ് ഇത്.
മഹാശിവരാത്രി
തിരുത്തുകഹിന്ദുക്കളുടെ ഒരാഘോഷമായ ശിവരാത്രി കേരളത്തിലും നടന്നു വരുന്നു. വ്രതാനുഷ്ഠാനവും ശിവക്ഷേത്ര ദർശനവുമാണ് പ്രധാന ചടങ്ങുകൾ.
തിരുവാതിര
തിരുത്തുകശിവപാർവതി പ്രാധാന്യമുള്ള ആഘോഷം. ധനുമാസത്തിലെ തിരുവാതിര ദിവസം വ്രതം അനുഷ്ഠിച്ചും സ്ത്രീകൾ പ്രത്യേക രീതിയിൽ തിരുവാതിരക്കളി എന്ന നൃത്തം ചെയ്തും നടത്തുന്ന ഉത്സവം.
പ്രാദേശിക ആഘോഷങ്ങൾ
തിരുത്തുകകേരളത്തിൽ പ്രാദേശിക പ്രസക്തിയുള്ള നിരവധി ആഘോഷങ്ങൾ നടന്നു വരുന്നു. ഇതിൽ വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി നടത്തുന്നവയും ദേവാലയ ആഘോഷങ്ങളും ഉൾപ്പെടും
- തൃശ്ശൂർ പൂരം – മേടമാസത്തിൽ ത്രിശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തുള്ള തേക്കിൻകാട് മൈതാനത്തു വച്ചു നടക്കുന്ന ആഘോഷമാണ് തൃശ്ശൂർ പൂരം. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യഘോഷങ്ങളും കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്.
- തെയ്യം (കളിയാട്ടം) – ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു തെയ്യം. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. ഉത്തരമലബാറിൽ തീയർ, ചാലിയാർ, നമ്പ്യാർ വിഭാകക്കാർക്കും പ്രധാന തെയ്യങ്ങൾ ഉണ്ട്.
- ആറ്റുകാൽ പൊങ്കാല – തിരുവനന്തപുരം ജില്ലയിലാണ് സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഉത്സവത്തിന്റെ അവസാനദിവസം സ്ത്രീകൾ കൂട്ടായി എത്തി ക്ഷേത്രപരിസരത്തുവച്ച് പായസവും മറ്റും പാകം ചെയ്തു നിവേദിക്കുന്നതാണ് ആറ്റുകാൽ പൊങ്കാല എന്ന പേരിൽ അറിയപ്പെടുന്നത്. ലക്ഷകണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ഒന്നാണിത്.
- അർത്തുങ്കൽ പെരുന്നാൾ – ആലപ്പുഴയിലെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിലെ പെരുന്നാളാണിത്.ജനുവരി 10-27 വരെയാണ്.
- തുമ്പോളി പള്ളി പെരുന്നാൾ – ആലപ്പുഴയിലെ തുമ്പോളി സെന്റ്. തോമസ് പള്ളിയിലെ തിരുനാളാണിത്.നവംബർ 27-ഡിസംബർ 15 വരെയാണ്.
- അത്തച്ചമയം കേരളത്തിൽ ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ചമയഘോഷയാത്ര ആണ് അത്തച്ചമയം
- ഗജമേള – ജനുവരിയിൽ തൃശൂരിൽ വച്ചു നടക്കുന്ന ഗജമേള വിദേശികളെവരെ ആകർഷിക്കുന്ന ഒന്നാണ്.
- മകരവിളക്ക് – ശബരിമലയിലെ ഏറ്റവും പ്രധാനമായ വിശേഷം. ജനുവരി മാസത്തിൽ (മകരസംക്രാന്തിനാളിൽ) നടത്തപ്പെടുന്ന ചടങ്ങിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർത്ഥാടകർ എത്താറുണ്ട്.
- ഉത്രാളിക്കാവ് പൂരം – തൃശൂരിലെ വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവിലെ പൂരം. രാവും പകലുമായി ആനയെഴുന്നള്ളിപ്പ് നടക്കുന്നു.
- മാരാമൺ കൺവൻഷൻ – പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ പമ്പാ തീരത്ത് വച്ച് നടക്കുന്ന പ്രസിദ്ധമായ ക്രൈസ്തവസമ്മേളനം.
- തിറയാട്ട മഹോത്സവം – കോഴിക്കോട്, മലപ്പുറം ജില്ലകളിലെ (തെക്കൻമലബാർ) കാവുകളിൽ വർഷംതോറും നടത്തപ്പെടുന്നു. ജനുവരി മുതൽ ഏപ്രിൽ വരേയാണ് തിറയാട്ടകാലം.
- കോണ്ടോട്ടി നേർച്ച – മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പള്ളിയിൽ മുസ്ലീം പുരോഹിതന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം[77]
- ചെട്ടികുളങ്ങര കുംഭഭരണി – കുംഭ മാസത്തിലെ ഭരണിനാളിൽ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടത്തപ്പെടുന്ന ആഘോഷം.
- മീനഭരണി – മീനമാസത്തിലെ ഭരണിനാളിൽ നടത്തപ്പെടുന്ന ആഘോഷം. ഭഗവതിക്കാവുകളിലാണ് പ്രധാനം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിയാണ് എറ്റവും പ്രസിദ്ധം.
- മലയാറ്റൂർ പെരുന്നാൾ – മലയാറ്റൂർ സെന്റ്.തോമസ് പള്ളിയിലെ പെരുന്നാൾ. വ്രതാനുഷ്ഠാനങ്ങൾക്കൊടുവിലെ മലകയറ്റം പ്രധാനം
- എടത്വാ പെരുന്നാൾ – ആലപ്പുഴയിലെ എടത്വയിലെ സെന്റ്.ജോർജ്ജ് പള്ളിയിലെ പെരുന്നാൾ. 11 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ
- പരുമല പെരുന്നാൾ – പരുമലയിലെ കബറടങ്ങിയിരിക്കുന്ന മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാൾ
- മണർകാട് പെരുന്നാൾ – മണർകാട് പള്ളിയിലെ കന്യാമറിയത്തിന്റെ പെരുന്നാൾ.
- ഓച്ചിറക്കളി – കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷേത്രത്തിനു മുന്നിലുള്ള പടനിലത്തെ ആഘോഷം. യുദ്ധത്തിന്റെ ഓർമ്മക്കായി നടത്തപ്പെടുന്ന ആഘോഷം.
- കർക്കിടകവാവ് – ഹിന്ദുക്കൾ പിതൃക്കളുടെ പ്രീതിക്കായി ശ്രാദ്ധകർമ്മങ്ങൾ ചെയ്യുന്ന ദിവസങ്ങളിൽ പ്രധാനമായ ഒരു ദിവസം. കടൽക്കരകളിലും പുഴക്കരകളിലും ബലിയർപ്പിക്കുന്നു. തിരുവനന്തപുരം തിരുവല്ലം ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ പ്രധാനം.
- നെഹ്റു ട്രോഫി വള്ളംകളി – ആലപ്പുഴ പുന്നമടക്കായലിലെ ലോകപ്രസിദ്ധമായ ജലകായികമേള. എല്ലാ വർഷവും ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു.
- ബീമാപള്ളി ഉറുസ് – തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ബീമാപള്ളിയിലെ പെരുന്നാൾ. ബീമാബീവി എന്ന പുണ്യസ്ത്രീയുടെ മരണദിവസമാണ് ഈ മുസ്ലീം ആഘോഷം നടക്കുന്നത്. മറ്റു മതസ്ഥരും ചന്ദനക്കുടം വഹിക്കാൻ എത്തുന്നു.
- ആറന്മുള വള്ളം കളി – ആറന്മുളയിലെ ഉത്രട്ടാതി വള്ളം കളിൽ ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള നാളുകളിൽ ജലഘോഷയാത്രയായി നടത്തപ്പെടുന്നു.
- കടമ്മനിട്ട പടയണി – ലോകപ്രശസ്തമായ കടമ്മനിട്ട പടയണി എല്ലാവർഷവും മേടം മാസം ഒന്നുമുതൽ പത്തുവരെ ആചാരപൂർവം ആഘോഷിക്കപ്പെടുന്നു.
- കല്പാത്തി രഥോത്സവം – പാലക്കാട് നഗരത്തിലെ കല്പാത്തി ആഗ്രഹാരത്തിൽ നടക്കുന്ന ആഘോഷം. കല്പാത്തി വിശ്വനാഥ ക്ഷേത്രം, ലക്ഷ്മിനാരായണ ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം തുടങ്ങിയവ പങ്കെടുക്കുന്നു.
- ഭരണങ്ങാനം പെരുന്നാള്
- മലബാർ മഹോത്സവം
- ആനയൂട്ട്
- ചക്കുളത്തു പൊങ്കാല – ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറത്തു സ്ഥിതി ചെയ്യുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ് പൊങ്കാല. ധാരാളം സ്ത്രീകൾ ഇതിൽ പങ്കെടുക്കുന്നു.
- ഗുരുവായൂർ ഏകാദശി – വൃശ്ചിക മാസത്തിൽ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ഏകാദശി വ്രതവും ഉത്സവവും വിപുലമായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്.
- ചോറ്റാനിക്കര മകം – എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിലെ മകം തൊഴലും പൂരവും പ്രസിദ്ധമായ ഉത്സവമാണ്.
കലകൾ
തിരുത്തുകകേരളത്തിലെ തനതായ നൃത്തങ്ങളിൽ ശാസ്ത്രീയകലകളായ കഥകളി, മോഹിനിയാട്ടം, തുള്ളൽ, തിരുവാതിരക്കളി തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ കൂടാതെ തെയ്യം, തിറയാട്ടം, മാർഗ്ഗംകളി, ഒപ്പന, ഗരുഡനൃത്തം, മുടിയേറ്റ്, പരണേറ്റ്, വേലകളി, കാക്കാരിശ്ശി നാടകം, കണ്ണിയാർകളി, പൊറാട്ടുനാടകം, ചവിട്ടുനാടകം തുടങ്ങി അനേകം നാടൻ കലാരൂപങ്ങൾ പ്രാദേശികമായി കേരളത്തിലുണ്ട്.
ചവിട്ടു നാടകം
തിരുത്തുകപോർത്തുഗീസുകാരുടെ വരവോടെയാണ് ചവിട്ടുനാടകത്തിന് പ്രചാരം ലഭിക്കുന്നത്. ആദ്യകാലങ്ങളിൽ ചവിട്ടുനാടകം തമിഴ് ഭാഷയിലായിരുന്നു. മത്രപ്രചാരണത്തിനായി പറങ്കികൾ ക്രിസ്തീയ കഥകൾ തമിഴിൽ അവതരിപ്പിക്കുകയായിരുന്നു. നടന്മാർ തന്നെ പാടുകയും ചെയ്തിരുന്നു
കാക്കാരിശ്ശി നാടകം
തിരുത്തുകചവിട്ടുനാടകത്തിനുശേഷം അവതരിച്ച ഒരു കലാരൂപമാണ് കാക്കാരിശ്ശി നാടകം. സാധാരണക്കാർക്ക് മനസ്സിലാകും വിധം പൊതുവായ കലാസംസ്കാരം ഇതിലടങ്ങിയിരുന്നു. ഹാസ്യത്തിൻ്റെ പിന്തുണ ഇതിനുണ്ട്. കാക്കാലനും കാക്കാലത്തിയുമാണ് പ്രധാന കഥാപാത്രങ്ങൾ
മലയാള നാടക രംഗം
തിരുത്തുകമലയാള നാടകവേദിയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട നാടകം ഭാഷാശാകുന്തളമാണ്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആണ് ഇതിൻ്റെ സൃഷ്ടാവ്. ആദ്യകാലത്ത് മലയാളം തമിഴ് കലർന്ന സങ്കരനാടകങ്ങളാണ് ഇവിടെ നിറഞ്ഞിരുന്നത്. മലയാള നാടകവേദിയിലെ ലക്ഷണമൊത്ത ആദ്യത്തെ സാമൂഹിക നാടകം കൊച്ചീപ്പൻ തരകൻ്റെ ‘മറിയാമ്മ‘ യാണ്. 1905 ലാണ് ഇത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പിന്നീട് നിരവധി സമിതികൾ രൂപീകരിക്കപ്പെട്ടു. കേരള നാടക ചരിത്രത്തിൽ ഈ സമിതികൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
സിനിമ
തിരുത്തുകമലയാള ചലച്ചിത്രത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് ജെ.സി. ഡാനിയലിൽ നിന്നാണ്. ഇദ്ദേഹമാണ് മലയാളത്തിലെ ആദ്യ സിനിമ രചിച്ചതും നിർമ്മിച്ചതും. നിശബ്ദ ചിത്രമായ വിഗതകുമരൻ ആയിരുന്നു ആദ്യ സിനിമ. 1938-ൽ ആദ്യ ശബ്ദചിത്രമായ ബാലൻ പുറത്തിറങ്ങി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്യ് ശേഷം പ്രദർശനത്തിനെത്തിയ നിർമല എന്ന സിനിമയിലാണ് ആദ്യമായി പാട്ടു രംഗം ചിത്രീകരിക്കപ്പെട്ടത്. ഗാനങ്ങൾ രചിച്ചത് ജി. ശങ്കരക്കു റുപ്പാണ്. 1949-ൽ കേരളത്തിലെ ആദ്യ സ്റ്റുഡിയോ ആലപ്പുഴയിൽ നിർമ്മിക്കപ്പെട്ടു. ഇതിനുശേഷം തമിഴ്നാട്ടിൽ നിന്ന് സിനിമാ ചിത്രീകരണം കുറേയൊക്കെ മലയാളത്തിലേക്ക് വന്നു. 1950 കളുടെ അന്ത്യത്തോടെ ഗൗരവമേ റിയ സിനിമകളിലേക്ക് മലയാളികൾ തിരിഞ്ഞു. അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ജോൺ എബ്രഹാമും ഷാജി കരുണും കെ. ജി. ജോർജ്ജും ഭരതനും മറ്റും മലയാള സിനിമയെ ലോകത്തിൻ്റെ നെ റുകയിൽ പ്രതിഷ്ടിച്ചു.
വിദ്യാഭ്യാസം
തിരുത്തുകകേരളത്തിൽ ഔപചാരിക വിദ്യാഭ്യാസം ഹിന്ദുമത ക്ഷേത്രങ്ങളും ബുദ്ധജൈനമതക്കാരുടെ പള്ളികളെ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത് എന്നാണ് കരുതുന്നത്. തുടർന്ന് സമൂഹത്തിലെ മുഖ്യധാരയിൽപ്പെട്ട എല്ലാ വിഭാഗങ്ങളും തങ്ങളുടേതായ വിവിധതരത്തിലുള്ള ഔപചാരികവിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തുപോന്നു. പിന്നീട് വന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈ രീതി പിന്തുടർന്നു പോന്നിരുന്നു.
പാശ്ചാത്യമാതൃകയിലുള്ള വിദ്യാഭ്യാസം ആരംഭിക്കുന്നതും സാർവത്രികമാകുന്നതും ബ്രീട്ടീഷ് ആധിപത്യത്തോടേയാണ്. 1800-കളുടെ അവസാനത്തോടെ പടിഞ്ഞാറൻ മാതൃകയിൽ പലയിടത്തും സ്കൂളൂകളും കോളേജുകളും വന്നു തുടങ്ങി. പിൽക്കാലത്ത് ഗ്രാമങ്ങളിൽ തുടങ്ങിയ സ്കൂളുകൾ മിക്കതും സ്വകാര്യവ്യക്തികളാണ് നടത്തിയിരുന്നത്. കോളേജുകൾ സർക്കാർ ഉടമസ്ഥതയിൽ വലിയ പട്ടണങ്ങളിൽ മാത്രമായിരുന്നു.
സംസ്ഥാനരൂപീകരണത്തോടെ പുതുതായി വന്ന സർക്കാർ വിദ്യാഭ്യാസരംഗത്ത് സമൂലമായ അഴിച്ചുപണി നടത്തി. ഇത് കേരളത്തിലെ സാക്ഷരതയുടേയും പൊതുവിദ്യാഭ്യാസത്തിന്റേയും നിലവാരം ഉയർത്തി. സർക്കാർ സഹായമുള്ളതും വ്യക്തികൾ നടത്തുന്നതുമായ ധാരാളം എയ്ഡഡ് കോളേജുകളും ഇക്കാലത്ത് ആരംഭിച്ചത് ഉപരിവിദ്യാഭ്യാസനിലവാരം ഉയരാൻ കാരണമായി. തുടർന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സമൂഹത്തിൽ പരക്കെ ലഭ്യമായി.
കോഴിക്കോട്ടും തിരുവനന്തപുരത്തും മെഡിക്കൽ കോളേജുകൾ വന്നത് വൈദ്യവിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ വരുത്തി. ഇന്ന് കേരളത്തിലെ എൻ. എസ്. എസ്, എസ്. എൻ.ഡി.പി, എസ്.എൻ.ട്രസ്റ്റ്, എം.ഇ.എസ് തുടങ്ങിയ സംഘടനകളും നിരവധി ക്രിസ്ത്യൻ സംഘടനകളും സംസ്ഥാനത്ത് ഒട്ടേറെ സ്കൂളുകളും കോളെജുകളും നടത്തുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും മികച്ച വിദ്യാഭ്യാസസംസ്കാരമുള്ള സംസ്ഥാനമാണ് കേരളം. ആദ്യമായി ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം എന്ന നിലയിൽ കേരളം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസമേഖല ഏതൊരു വികസിത രാജ്യത്തെയും വിദ്യാഭ്യാസമേഖലയോടും കിടപിടിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസമേഖലയിലാകട്ടെ പരിമിതികൾ ഉണ്ടെങ്കിൽ പോലും ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ഒരു പരിധി വരെ കേരളം വിജയിച്ചിട്ടുണ്ട്.2016 ജനുവരിയിൽ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.[78] സാക്ഷരത മിഷന്റെ "അതുല്യം" പദ്ധതി വഴിയാണ് ഈ നേട്ടം കൈ വരിച്ചത്.[79]
അക്ഷയ എന്ന പേരിൽ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർവകലാശാല,കണ്ണൂർ സർവ്വകലാശാല, കോഴിക്കോട് സർവ്വകലാശാല, കാർഷിക സർവ്വകലാശാല തൃശൂര്, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല,സംസ്കൃത സർവ്വകലാശാല കാലടി, മഹാത്മഗാന്ധി സർവ്വകലാശാല കോട്ടയം, കേരള സർവ്വകലാശാല തിരുവനന്തപുരo, തിരൂരിലെ മലയാളം സർവകലാശാല എന്നിവയാണ് കേരളത്തിലെ സർവ്വകലാശാലകൾ.കേരള കലാമണ്ഡലത്തിന് കല്പിത സർവകലാശാലാ പദവി ഉണ്ട്. ഏതാനും സ്വകാര്യ കലാശാലകൾക്കും ഇപ്പോൾ കല്പിതപദവി ഉണ്ട്.
സർക്കാർ മേഖലയിലും എയിഡഡ് – അൺ എയിഡഡ് മേഖലകളിലുമായി 12000 ത്തിൽ പരം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ മേഖലയിൽ ഏതാണ്ട് 5600 അദ്ധ്യാപകരും എയിഡഡ് മേഖലയിൽ ഏതാണ്ട് 11000 അദ്ധ്യാപകരും ജോലി നോക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം കെ) കോഴിക്കോട്, നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കോഴിക്കോട് തുടങ്ങിയ അന്തർദേശീയ നിലവാരമുള്ള സാങ്കേതിക – മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
സാക്ഷരത
തിരുത്തുക- തലസ്ഥാനം : തിരുവനന്തപുരം
- വിസ്തീർണം : 38,863 ച. കി .മീ.
- ജനസംഖ്യ : 3,18,41,374 ( 2001 സെൻസസ്)
- സ്ത്രീകൾ : 1,63,69,955
- പുരുഷന്മാർ : 1,54,68,664
- സ്ത്രീപുരുഷ അനുപാതം :1058
- ജനസാന്ദ്രത : 859 ച .കി. മീ
- സാക്ഷരത : 90 .92 %
- സാക്ഷരത (സ്ത്രീകൾ) : 87 .86 %
- സാക്ഷരത (പുരുഷന്മാർ) : 94 .20 %
- നഗരവാസികൾ : 82 ,67 ,135 (25 .97 %)
- ഗ്രാമീണർ : 2 ,35 ,71 ,484 (74 .03 %)
- ജനന നിരക്ക് : 14 .7
- മരണ നിരക്ക് : 6.8
- ശിശു മരണ നിരക്ക് : 13
- മാതൃ മരണ നിരക്ക് : 110
- ആയുർ ദൈർഘ്യം : 73 .8
- ആയുർ ദൈർഘ്യം (പു ) : 71 .3
- ആയുർ ദൈർഘ്യം (സ്ത്രീ) : 76 .3
- ആളോഹരി വരുമാനം : 39 ,815 രൂപ.
- ഭരണ ഘടകങ്ങൾ
- ജില്ലകൾ :14
- റവന്യു ഡിവിഷനുകൾ :21
- താലൂക്കുകൾ :75
- വില്ലേജുകൾ :1452.
- ജില്ലാ പഞ്ചായത്തുകൾ :14
- ബ്ലോക്ക് പഞ്ചായത്തുകൾ :152
- ഗ്രാമ പഞ്ചായത്തുകൾ :941
- നഗരസഭകൾ :87
- കോർപ്പരേഷനുകൾ :6
- കണ്ടോന്റ്മെന്റ്റ് :1 (കണ്ണൂർ)
- നിയമസഭാ മണ്ഡലങ്ങൾ : 140
- ലോക സഭാ മണ്ഡലങ്ങൾ : 20
- രാജ്യ സഭാ സീറ്റുകൾ : 9
- മറ്റു വിവരങ്ങൾ
- ഔദ്യോഗിക പുഷ്പം :കണിക്കൊന്ന
- ഔദ്യോഗിക വൃക്ഷം :തെങ്ങ്
- ഔദ്യോഗിക പക്ഷി : മലമുഴക്കി വേഴാമ്പൽ
- ഔദ്യോഗിക മൃഗം : ആന
- ഔദ്യോഗിക മത്സ്യം : കരിമീൻ
- ഔദ്യോഗിക ഫലം : ചക്ക
- ഔദ്യോഗിക പാനീയം : ഇളനീർ
- ഏറ്റവും വലിയ ജില്ല : ഇടുക്കി (4612 ച. കി. മീ.)
- ഏറ്റവും ചെറിയ ജില്ല : ആലപ്പുഴ (1414 ച. കി. മീ)
- ജനസംഖ്യ കൂടിയ ജില്ല : മലപ്പുറം (36 ,25 ,471 )
- ജനസംഖ്യ കുറഞ്ഞ ജില്ല : വയനാട് (7 ,80 ,619 )
- ജനസാന്ദ്രത കൂടിയ ജില്ല : തിരുവനന്തപുരം (1492 )
- ജനസാന്ദ്രത കുറഞ്ഞ ജില്ല: ഇടുക്കി (259 )
- സാക്ഷരത കൂടിയ ജില്ല : പത്തനംതിട്ട (96 .93 %)
- സാക്ഷരത കുറഞ്ഞ ജില്ല : പാലക്കാട് (84 .35 %)
- സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല : പത്തനംതിട്ട (1094 )
- സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല: ഇടുക്കി (993 )
- ആളോഹരി വരുമാനം കൂടിയ ജില്ല : എറണാകുളം (59 ,970 രൂപ)
- ആളോഹരി വരുമാനം കുറഞ്ഞ ജില്ല : മലപ്പുറം (25 ,291 രൂപ)
- ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല : കോഴിക്കോട് (3667 .9 മി. മീ)
- ഏറ്റവും കുറച്ചു മഴ ലഭിക്കുന്ന ജില്ല : തിരുവനന്തപുരം (2203 .8 മി. മീ )
കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സർവേയിൽ കേരളത്തിലെ സാക്ഷരതാ നിരക്ക് 90.12 ശതമാനമാണ്. നിരക്ഷരർ 7.96% വും. ഇതിൽ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സാക്ഷരത നിരക്ക്. 81.34%. കൂടിയ നിരക്ക് പത്തനംതിട്ട ജില്ലയിലും. വായനാശീലത്തിലും പത്തനംതിട്ടയാണ് മുന്നിൽ.[80]'കേരളത്തിൽ ഏറ്റവുമാദ്യം സമ്പൂർണ്ണ സാക്ഷരത നേടിയത് പട്ടണങ്ങളിൽ കോട്ടയവും ജില്ലകളിൽ എറണാകുളവും ആണ്.
ആഹാരരീതി
തിരുത്തുകകേരളീയരുടെ മുഖ്യാഹാരം അരികൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ്. കാലാവസ്ഥയും മണ്ണും അനുയോജ്യമായതുകൊണ്ട് നെൽകൃഷി ഇവിടെ വ്യാപകമാണ്. പുഴകളിൽ നിന്നും കായലുകളിൽനിന്നും കടലിൽനിന്നും ധാരാളമായി ലഭിക്കുന്ന മത്സ്യവും മലയാളിയുടെ ഭക്ഷണത്തിന്റെ മുഖ്യഭാഗമാണ്. അറബിക്കടൽ കേരളത്തിന് ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു. ഇവകൂടാതെ യൂറോപ്യന്മാരുടെ വരവോടെ പ്രചാരത്തിലായ കപ്പയും പിൽക്കാലത്ത് ഇവിടത്തുകാരുടെ ഭക്ഷണത്തിൽ പ്രധാനഭാഗമായിട്ടുണ്ട്. മാംസാഹാരങ്ങളും പരമ്പരാഗതമായി തന്നെ ബഹുഭൂരിപക്ഷം മലയാളിയുടെയും ഭക്ഷണശീലത്തിൻ്റെ ഭാഗമാണ്. അതേ സമയം കോഴിയുക്കമുള്ള മാംസാഹാര ആളോഹരി ഉപഭോഗം പഴയ കാലത്തേക്കാൾ ഇക്കാലത്ത് കേരളത്തിൽ വളരെയേറെ കൂടിയിട്ടുണ്ട്. ചക്ക കൊണ്ടുള്ള വിഭവങ്ങൾക്കും കേരളത്തിൽവളരെയേറെ പ്രചാരമുണ്ട്.
ഭക്ഷണപ്രിയരാണ് കേരളീയർ. അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്. നാട്ടിൽ സുലഭമായ സുഗന്ധദ്രവ്യങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും തേങ്ങയുടെയും സ്വാധീനം കേരളീയ പാചകങ്ങളിൽ നല്ലപോലെയുണ്ട്. പൂർണമായും സസ്യാഹാരം കഴിക്കുന്ന ജനവിഭാഗങ്ങൾ കേരളത്തിൽ കുറവാണ്. എങ്കിലും ഓണം, വിഷു മുതലായ ആഘോഷവേളകളിലും മറ്റ് ചടങ്ങുകൾക്കും ഒഴിച്ചുകൂടാനാവാത്ത സദ്യ പൊതുവേ സസ്യാഹാരങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്. കുത്തരിയുടെ ചോറ്, സാമ്പാർ, കാളൻ, പുളിശ്ശേരി, എരിശ്ശേരി, ഓലൻ, അവിയൽ, കൂട്ടുകറി, ഉപ്പേരി, അച്ചാർ, പുളി, പപ്പടം, പച്ചടി, കിച്ചടി, രസം, പഴം, വറുത്തുപ്പേരി, ശർക്കര ഉപ്പേരി എന്നിവയാണ് പ്രധാനമായും സദ്യയുടെ വിഭവങ്ങൾ. വിഭവസമൃദ്ധമായ ഒരു സദ്യയ്ക്ക് ശേഷം രുചികരമായ പായസം കൂടിയായാലേ സദ്യ പൂർണ്ണമാകുകയുള്ളൂ. അട, സേമിയ, ചെറുപയർ, അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസങ്ങൾ നിലവിലുണ്ട്. പ്രാദേശികമായി ഇതിനു അല്പം വകഭേദങ്ങൾ ഉണ്ടാവാം.
മലബാറിൽ മുസ്ലീങ്ങളൂടെ ഇടയിലും മദ്ധ്യകേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലും സദ്യക്ക് വൈവിധ്യവും സ്വാദുമേറിയ മത്സ്യ-മാംസവിഭവങ്ങളും ധാരാളമായി കാണാം. മാംസം ഉപയോഗിച്ചുള്ള ഭക്ഷണങ്ങളിൽ പ്രസിദ്ധമായത് ചിക്കൻ ബിരിയാണി ആണ്. മലബാറിലെ മുസ്ലിം മേഖലകളിൽ തയ്യാറാക്കുന്ന ചിക്കൻ ബിരിയാണി വിശേഷിച്ചും പ്രസിദ്ധമാണ്. കുട്ടനാടൻ പ്രദേശങ്ങൾ മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്കു പ്രസിദ്ധമാണ്.
ഇവ കൂടാതെ പുട്ട്, ദോശ, പലതരം പത്തിരികൾ, അപ്പം, ഇടിയപ്പം തുടങ്ങി അരികൊണ്ടുണ്ടാക്കുന്ന നിരവധി പലഹാരങ്ങളും കേരളത്തിന് തനതായുണ്ട്.
ചികിത്സാരംഗം
തിരുത്തുകകേരളത്തിൽ ആദ്യകാലങ്ങളിൽ മന്ത്രവാദം മുറവൈദ്യം തുടങ്ങിയ ചികിത്സകൾ ആയിരുന്നു. അതിനു മാറ്റം വന്നത് അശോകൻ്റെ കാലത്താണ്. അദ്ദേഹം ബുദ്ധസന്യാസിമാരെ നാനാദിക്കിലേക്കും അയച്ചതിൻ്റെ കൂട്ടത്തിൽ കേരളത്തിലും ബുദ്ധമതം പ്രബലമായി. അതോടൊപ്പം ആയുർവേദവും പ്രചരിച്ചു. മലയാളികൾക്ക് ഔഷദ സസ്യങ്ങളെക്കുറിച്ച് കൂടുതൽ നല്ല അറിവ് ലഭിക്കുന്നത് ഈ പാരമ്പര്യത്തിലൂടെയാണ്. കേരളം തനതായ സംഭാവനകൾ ആയുർവേദത്തിനും നൽകിയിട്ടുണ്ട്. കിഴി, പിഴിച്ചിൽ, ധാര തുടങ്ങിയവ കേരളത്തിൽ രൂപം കൊണ്ട ചികിത്സാ മുറകളാണ്. ഒറ്റമൂലി ചികിത്സയും കേരളം ഉയർത്തിക്കൊണ്ടുവന്ന ചികിത്സാരീതിയാണ്. 1902 -ൽ വൈദ്യരത്നം പി. എസ്. വാരിയർ പ്രസിദ്ധമായ കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചു. അതിനു വളരെ മുൻപ് തന്നെ പാശ്ചാത്യ ചികിത്സാ രീതികൾ കേരളത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. 1848-ൽ കൊച്ചിയിൽ ആദ്യത്തെ ധർമ്മാശുപത്രി സ്ഥാപിക്കപ്പെട്ടു. ഈ ആശുപത്രിയാണ് ഇന്നത്തെ ജനറൽ ആശുപത്രി. ഇതുവഴി ആധുനിക വൈദ്യശാസ്ത്രം ഔദ്യോഗികമായി കേരളത്തിലേക്ക് എത്തിച്ചേർന്നു. 1950 ൽ കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജിൻ്റെ തറക്കല്ലിടൽ നടന്നു. തിരുവനന്തപുരത്താണിത് സ്ഥാപിതമായത്. പിന്നീട് കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ തുടങ്ങിയ പലയിടങ്ങളിലും സർക്കാർ മെഡിക്കൽ കോളേജുകൾ തുറന്നു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ തുടങ്ങിയവ അർബുദ ചികിത്സ രംഗത്ത് സവിശേഷ സേവനം നൽകി വരുന്നു. ഇന്ന് ഗ്രാമ പ്രദേശങ്ങളിൽ പോലും 3 ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റും മറ്റ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിച്ചു വരുന്നു. പബ്ലിക് ഹെൽത്ത് നഴ്സുമാർ ഉൾപ്പെടുന്ന വിദഗ്ദ സംഘം പ്രതിരോധ കുത്തിവെപ്പുകളും കോപ്പർ ടി അടക്കമുള്ള കുടുംബാസൂത്രണ ഗർഭനിരോധന മാർഗങ്ങളും പൊതുജനാരോഗ്യ സേവനങ്ങളും ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കി വരുന്നു. ജീവിതശൈലി രോഗ ക്ലിനിക്, മാനസികാരോഗ്യ ആശ്വാസ് ക്ലിനിക് തുടങ്ങിയ പലതും ഇവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
ഇന്ന് അരോഗ്യ സംരക്ഷണ രംഗത്ത് കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്. ലോക വൈദ്യശാസ്ത്രത്തിൽ തന്നെ അപൂർവ്വങ്ങളായ ഹൃദയ ശസ്ത്രക്രിയ കേരളത്തിലും നടന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രി മേഖലയും കേരളത്തിൽ വളരെ മുന്നേറിയിട്ടുണ്ട്. ഇവിടങ്ങളിൽ ലോക നിലവാരത്തിലുള്ള ആധുനിക ചികിത്സയും ലഭ്യമാണ്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ലേക്‌ഷോർ ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, അപ്പോളോ ആശുപത്രി, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, തിരുവനന്തപുരം അനന്തപുരി ആശുപത്രി, കിംസ് തുടങ്ങിയവ ഇവയിൽ എടുത്തു പറയത്തക്ക രീതിയിൽ പ്രസിദ്ധമാണ്. അടൂർ ലൈഫ് ലൈൻ ആശുപത്രി തുടങ്ങിയവ വന്ധ്യതാ ചികിത്സ രംഗത്തും സവിശേഷ സ്ഥാനം വഹിക്കുന്നു. എറണാകുളത്തെ ഡോ. പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്ത് ലൈംഗിക ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിന് പ്രസിദ്ധമായ മുൻനിര ആശുപത്രിയാണ്.
കായികരംഗം
തിരുത്തുകകേരളം കായികരംഗത്ത് മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ചു നിൽക്കുന്നു. 1950കളിലാണ് കേരളം കായികരംഗത്ത് പേരെടുക്കുന്നത്. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഗോദവർമ്മ രാജ (ജി.വി.രാജ) ആണ്. 1974ൽ ലോങ്ങ് ജമ്പിൽ 8.07 മീറ്റർ ചാടിയ ടി.സി. യോഹന്നാൻ ഇത്രയും ദൂരം ചാടുന്ന ആദ്യത്തെ ഏഷ്യക്കാരനായി. കേരളത്തിലെ മികച്ച് ഓൾ റൗണ്ടർ അത്ലറ്റായ സുരേഷ്ബാബു കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യത്തെ താരമായി മാറിയത് 31978-ലാണ്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യത്തെ മലയാളി താരം ഓ.എൽ. തോമസ് ആണ്. ആദ്യത്തെ മലയാളി ഒളിമ്പ്യൻ സി.കെ. ലക്ഷ്മണും അർജ്ജുനപുരസ്കാര ജേതാവ് സി. ബാലകൃഷ്ണനുമാണ്.
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ മലയാളി വനിതയായ പി.ടി. ഉഷ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ നിരവധി രാജ്യാന്തരം മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി കേരളത്തിന്റെ അഭിമാനപാത്രമായി. ആദ്യമായി ഏഷ്യൻ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച വനിത എം.ഡി.വത്സമ്മയാണ്.
മേഴ്സി മാത്യു കുട്ടൻ, ഷൈനി വിൽസൺ, കെ.എം. ബീനാമോൾ ബോബി അലോഷ്യസ്, അഞ്ജു ബോബി ജോർജ്ജ്, കെ.സി. റോസക്കുട്ടി, ചിത്ര കെ. സോമൻ തുടങ്ങിയ നിരവധി രാജ്യാന്തര അത്ലറ്റുകളെ കേരളം വാർത്തെടുത്തിട്ടുണ്ട്.
കേരള വോളീബോൾ രംഗത്തു നിന്ന് ലോകപ്രശസ്തിയിലേക്കുയർന്ന താരമാണ് ജിമ്മി ജോർജ്ജ് ഇന്ത്യക്കുവേണ്ടി യൂറോപ്യൻ വോളിബോൾ ലീഗിൽ കളിച്ച ആദ്യത്തെ ഏഷ്യക്കാരൻ അദ്ദേഹമായിരുന്നു.[81] 1950-ലാണ് കേരളത്തിൽ വോളിബോൾ അസോസിയേഷൻ രൂപം കൊണ്ടത്.
ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, വി.പി.സത്യൻ തുടങ്ങിയ മലയാളികളായ ഫുട്ബോൾ കളിക്കാർ ഇന്ത്യൻ ഫുട്ബോൾ രംഗത്ത് തങ്ങളുടേതായ സ്ഥലം കണ്ടെത്തിയവരാണ് കേരളത്തിൽ നിന്നു രഞ്ജി ട്രോഫി വഴി ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ എത്തിയ രണ്ടു താരങ്ങളുണ്ട്. കോതമംഗലത്തു കാരനായ ശ്രീശാന്ത് 2005 മുതൽ ഇന്ത്യൻ ടീമിൽ അംഗമാണ്.[82] ഒളിമ്പ്യൻ ടി.സി. യോഹന്നാന്റെ മകൻ ടിനു യോഹന്നാൻ ആണ് ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച മറ്റൊരു മലയാളി.[83][84][85]
കൂടാതെ സഞ്ജു വി. സാംസൺ ഐ.പി.എൽ. 2013ലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും,അർദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും നേടിയിട്ടുണ്ട്.
വാർത്താ മാദ്ധ്യമങ്ങൾ
തിരുത്തുകഒമ്പത് ഭാഷകളിലായി ഒരു ഡസനിലധികം വർത്തമാനപത്രങ്ങൾ കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.[86] ഇവയിൽ കൂടുതലും ഉള്ളത് മലയാളത്തിലും, ഇംഗ്ലീഷിലുമാണ്. ഇവയിൽ മലയാള മനോരമ, മാതൃഭൂമി, സുപ്രഭാതം, മാധ്യമം, സിറാജ്, തേജസ്, ജന്മഭൂമി, ദേശാഭിമാനി, ജനറൽ , ജനയുഗം, ചന്ദ്രിക, ദീപിക, വർത്തമാനം, വീക്ഷണം, കേരളകൗമുദി, എന്നീ ദിനപത്രങ്ങളും വനിത, ഗൃഹലക്ഷ്മി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഭാഷാപോഷിണി, മാധ്യമം ആഴ്ചപ്പതിപ്പ്, രിസാല വാരിക, പ്രബോധനം വാരിക തുടങ്ങിയ നിരവധി ആനുകാലികങ്ങളും ഉൾപ്പെടുന്നു.
ദൂരദർശൻ ആണ് ആദ്യമായി ടെലിവിഷൻ പരിപാടികൾ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. അതിനെക്കൂടാതെ ഇന്ന് ഏഷ്യാനെറ്റ്, കൈരളി, മഴവിൽ മനോരമ, സൂര്യ, അമൃത, ജയ്‌ഹിന്ദ് ടി.വി., ഫ്ലവേഴ്സ്, സഫാരി ടിവി തുടങ്ങി 39 സ്വകാര്യചാനലുകളും ടെലിവിഷൻ പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളത്തിലെ ടെലിവിഷൻ വാർത്താ ചാനലുകളാണു കൈരളി പീപ്പിൾ, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ജനം ടി.വി, റിപ്പോർട്ടർ, ന്യൂസ് 18 കേരളം, മീഡിയാവൺ ടിവി എന്നിവ. ആകാശവാണി ആണ് പ്രധാന റേഡിയോ പ്രക്ഷേപകർ. ഇവരെക്കൂടാതെ സ്വകാര്യ റേഡിയോ നിലയങ്ങളായ റെഡ് എഫ്.എം, റേഡിയോ മാംഗോ, ക്ലബ് എഫ്.എം റേഡിയോ മിർച്ചി ബിഗ് എഫ്. എം എന്നിവയും ഉണ്ട്. ബി.എസ്.എൻ.എൽ, ജിയോ, വോഡഫോൺ-ഐഡിയ, എയർടെൽ എന്നീ മൊബൈൽ സേവനദാതാക്കളാണ് കേരളത്തിലുള്ളത്. ഗൂഗിൾ ന്യൂസിന്റെ മലയാളം പതിപ്പ് 2008 സെപ്റ്റംബറിൽ നിലവിൽ വന്നു.[87] ബി.എസ്.എൻ.എൽ.,ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, കെ.സി.സി.എൽ വി.എസ്.എൻ.എൽ. എന്നിവ നൽകുന്ന ഇന്റർനെറ്റ്-ബ്രോഡ്‌ബാൻഡ് സർവ്വീസുകൾ കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ലഭ്യമാണ്.
മലയാള ചലച്ചിത്ര വ്യവസായം കേരളത്തിലാണ് ഉള്ളത്. കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലുമുള്ള ചലച്ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു. മലയാള ചലച്ചിത്ര നടനായ പ്രേംനസീർ 720 ചിത്രങ്ങളിൽ നായകവേഷം ചെയ്തിട്ടുണ്ട്.[88] മലയാള ചലച്ചിത്ര അഭിനേതാക്കളായ മോഹൻലാലും, മമ്മൂട്ടിയും 7 തവണ മികച്ച നടനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.[89]
കുറ്റകൃത്യങ്ങൾ
തിരുത്തുകനാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് (2006)ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്.[90] 2006-ൽ 6365 അക്രമക്കേസുകളാണ്കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് [90]. ബീഹാർ(8259 കേസുകൾ),മഹാരാഷ്ട്ര(7453 കേസുകൾ) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ [90]. കേരളത്തിലെ ഒരു ലക്ഷം ആളുകളിൽ 20.19 പേർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു [90]. ദേശീയ ശരാശരി 5.82 മാത്രമാണ്[90]. കേരളത്തിൽ ക്രിമിനൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നത് കൊണ്ട് കൂടിയാണ് ഇത്.[അവലംബം ആവശ്യമാണ്]
കുടിവെള്ളം
തിരുത്തുകകേരളത്തിലെ 70 ശതമാനം പേർക്കും ശുദ്ധജലം അവരവരുടെ വീടുകളിൽ ഉള്ള കിണർ, കുളം എന്നിവയിൽ നിന്ന് ലഭ്യമാകുന്നുണ്ട് എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 17.2 ശതമാനം പേർക്ക് ഭാഗികമായേ ശുദ്ധജലം ലഭിക്കുന്നുള്ളൂ. എന്നാൽ നഗരങ്ങളിലും മറ്റും സർക്കാർ ശുദ്ധജലം കുഴലുകളിൽ എത്തിക്കുന്നുണ്ട്. എന്നാൽ സമുദ്രതീരത്ത് കിടക്കുന്ന വൈപ്പിൻ പോലുള്ള ഗ്രാമപ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം.[91] നദികളിൽ നിന്നും പാടങ്ങളിൽ നിന്നും അനുവദനീയമായ അളവിലും കൂടുതൽ മണൽ എടുക്കുന്നത് തൃശ്ശൂർ ജില്ലയിലെ പലയിടങ്ങളിലും വേനൽ കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.
ഔദ്യോഗിക ചിഹ്നങ്ങൾ
തിരുത്തുകകേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളവും, ഔദ്യോഗിക മുദ്ര അശോകസ്തംഭത്തിന് ഇരുവശവുമായി നിൽക്കുന്ന ആനകളുമാണ്. തെങ്ങാണ് കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം. മലമുഴക്കി വേഴാമ്പലിനു ഔദ്യോഗിക പക്ഷിയുടേയും ഇന്ത്യൻ ആനയ്ക്ക് ഔദ്യോഗിക മൃഗത്തിന്റേയും സ്ഥാനമുണ്ട്. കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും, കരിമീൻ കേരളത്തിന്റെ ഔദ്യോഗിക മത്സ്യവും,[92] ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലവും,[അവലംബം ആവശ്യമാണ്] ഇളനീർ കേരളത്തിന്റെ ഔദ്യോഗിക പാനീയവും ആണ്.[അവലംബം ആവശ്യമാണ്]
-
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പൂവായ കണിക്കൊന്ന
-
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങ്
-
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ ഇന്ത്യൻ ആന
-
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പൽ
-
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീൻ
-
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പാനീയമായ ഇളനീർ
-
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക
ചിത്രങ്ങൾ
തിരുത്തുക-
ഓണത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ലോക പ്രശസ്തമാണ്.
-
തിരുവാതിരക്കളി ഓണത്തിനോടനുബന്ധിച്ചും മറ്റും കേരളത്തിലും വിദേശമലയാളികൾ ഉള്ളയിടത്തും നടത്തപ്പെടുന്നു.
-
മാർഗ്ഗംകളി ക്രിസ്ത്യൻ സമുദായത്തിലെ ഒരു കലാ രൂപം
-
പുലിയൂർകാളി തെയ്യം
-
തിറയാട്ടം - കരുമകനും കരിയാത്തനും.
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Census of India, 2011. Census Data Online, Population.
- ↑ "India Human Development Report 2011: Towards Social Inclusion" (PDF). Institute of Applied Manpower Research, Planning Commission, Government of India. Archived from the original (PDF) on 2013-11-06. Retrieved 17 October 2012.
- ↑ http://www.censusindia.gov.in/2011-prov-results/paper2/data_files/kerala/9-litercy-26-30.pdf
- ↑ Migrant women and urban labour market: concepts and case studies. p. 105.Migrant women and urban labour market: concepts and case studies. p.105.
- ↑ ട്രാവലർ മാഗസിനിൽ കേരളത്തെപറ്റി ശേഖരിച്ച തീയതി 2007 മാർച്ച് 24
- ↑ http://www.ashanet.org/library/articles/kerala.199803.html
- ↑ "2005-2006 National Family Health Survey" (PDF). Archived from the original (PDF) on 2008-12-17. Retrieved 2009-07-15.
- ↑ Census India - Number of Literates & Literacy Rate
- ↑ "India Corruption Study — 2005". Transparency International. Archived from the original on 2007-10-12. Retrieved 2007-11-11.
- ↑ 10.0 10.1 K.P. Kannan, K.S. Hari (2002). "Kerala's Gulf connection: Emigration, remittances and their macroeconomic impact 1972-2000".
- ↑ 11.0 11.1 S Irudaya Rajan, K.C. Zachariah (2007). "Remittances and its impact on the Kerala Economy and Society" (PDF). Archived from the original (PDF) on 2009-02-25. Retrieved 2009-07-15.
- ↑ 12.0 12.1 "Jobs Abroad Support 'Model' State in India". New York Times. 2007.
- ↑ മുഹമ്മദ്കുഞ്ഞി, പി.കെ. (1982). മുസ്ലീങ്ങളും കേരളസംസ്കാരവും. തൃശൂർ: കേരളസാഹിത്യഅക്കാദമി.
- ↑ സോമൻ ഇലവുംമൂട്; പ്രാചീനകേരളചരിത്രസംഗ്രഹം; താൾ 42, ധന്യാ ബുക്സ്, പുതുപ്പള്ളി, ഏപ്രിൽ 2000.
- ↑ മനോരമ ഇയർ ബുക്ക് 2006 താൾ 372. മനോരമ പ്രസ്സ് കോട്ടയം
- ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ - പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
- ↑ മാതൃഭൂമി ഇയർബുക്ക് പ്ലസ് 2008
- ↑ L. A. Ananthakrishna Iye: The Ethnographical survey of Cochin state. Monograph no:10 1906
- ↑ പ്രൊഫസ്സർ.എ., ശ്രീധരമേനോൻ (2007). കേരളചരിത്രം. ഡി.സി.ബുക്സ്. p. 26. ISBN 81-264-1588-6.
കേരളം എന്ന പേരിന്റെ ഉൽപത്തി
- ↑ മാതൃഭൂമി ഇയർബുക്ക് പ്ലസ് 2008
- ↑ പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN 81-226-0468-4.
- ↑ HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 2.
- ↑ എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ. വള്ളത്തോൾ വിദ്യാപീഠം ശുകപുരം, കേരളം 1987
- ↑ കേരളോല്പത്തി/പരശുരാമന്റെ കാലം - വിക്കി ഗ്രന്ഥശാല
- ↑ ""World Gazetteer:India - largest cities (per geographical entity")". Archived from the original on 2007-10-01. Retrieved 2007-10-01.
- ↑ ""World Gazetteer: India - largest cities (per geographical entity")". Archived from the original on 2007-10-01. Retrieved 2007-10-01.
- ↑ "Directorate of Industries and Commerce - Kannur District". Archived from the original on 2014-07-25. Retrieved 2009-07-14.
- ↑ "Kerala". Office of the Registrar General and Census Commissioner. 2007-03-18. Retrieved 2008-07-23.
- ↑ 29.0 29.1 കേരളത്തിലെ ഭൂജല സമ്പത്ത്, ഡോ. നന്ദകുമാർ.പി.- ജനപഥം മാസിക, ജൂൺ 2013
- ↑ 30.0 30.1 30.2 ഊർജരംഗത്ത് സൂര്യപ്രഭ, ആര്യാടൻ മുഹമ്മദ് – ജനപഥം മാസിക, ജൂൺ2013
- ↑ 31.0 31.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-26. Retrieved 2021-08-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-20. Retrieved 2013-06-19.
- ↑ "കേരളസർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടൽ". കേരള വനം വന്യജീവി വകുപ്പ് (in ഇംഗ്ലീഷ്). കേരള സർക്കാർ. Retrieved 6 September 2011.
- ↑ മനോരമ ഇയർ ബുക്ക്. കോട്ടയം: മനോരമ പ്രസ്സ്. 2006.
- ↑ HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 22–24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-02-27. Retrieved 2008-02-26.
- ↑ മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ് 2006 സെപ്റ്റംബർ 30
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-07. Retrieved 2008-02-26.
- ↑ http://iwai.gov.in/Waterways.htm
- ↑ "Local Self Government Institutions | Deparyment of Panchayats". dop.lsgkerala.gov.in. Retrieved 2023-05-27.
- ↑ http://kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
- ↑ Press Trust of India (2006), "Kerala's GDP hits an all-time high", Rediff [accessdate= 25 February 2007].
- ↑ "Jobs Abroad Support 'Model' State in India". New York Times. 7 September 2007. Retrieved 07 September 2007.
{{cite web}}
: Check date values in:|accessdate=
(help) - ↑ Hari, KS & KP Kannan (2002), "Kerala's Gulf Connection: Emigration, Remittances and their Macro Economic Impact (Working Paper 328)", Centre for Development Studies (Trivandrum).
- ↑ Varma, MS (2005), "Nap on HDI scores may land Kerala in an equilibrium trap", The Financial Express [link accessed 25 February 2007].
- ↑ Tharamangalam 2005, പുറം. 1 .
- ↑ Brenkert & Malone 2003, പുറം. 48 .
- ↑ ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷ്ണൻ ജൂൺ 2005, കറന്റ് ബൂക്സ് തൃശ്ശൂർ. ISBN 81-226-0468-4
- ↑ കൃഷിയെപ്പറ്റി കേരള ആസൂത്രണ വിഭാഗം ഇറക്കിയ പി.ഡി.എഫ് ശേഖരിച്ച തിയ്യതി 2007 മാർച്ച് 24
- ↑ "Kerala's GDP hits an all-time high". Rediff. Press Trust of India. 2006-03-09. Retrieved 12 November 2007.
- ↑ 51.0 51.1 Mohindra 2003, പുറം. 8 .
- ↑ 52.0 52.1 Government of Kerala 2004, പുറം. 2 .
- ↑ "Pages" (PDF). Archived from the original (PDF) on 2011-07-21. Retrieved 2009-07-30.
- ↑ Raman N (2005-05-17). "How almost everyone in Kerala learned to read". Christian Science Monitor. Retrieved 2008-12-29.
- ↑ Mohindra KS (2003). "A report on women Self-Help Groups (SHGs) in Kerala state, India: a public health perspective". Université de Montréal Département de médecine sociale et prévention.
- ↑ Varma MS (2005-04-04). "Nap on HDI scores may land Kerala in an equilibrium trap". The Financial Express. Retrieved 2007-11-12.
- ↑ Brenkert A; Malone E (2003). "Vulnerability and resilience of India and Indian states to climate change: a first-order approximation". Joint Global Change Research Institute.
- ↑ Tharamangalam J (2005). "The Perils of Social Development without Economic Growth: The Development Debacle of Kerala, India" (PDF). Political Economy for Environmental Planners. Archived from the original (PDF) on 2013-11-15. Retrieved 2008-12-28.
- ↑ 59.0 59.1 Government of Kerala 2004c, പുറം. 24 .
- ↑ 60.0 60.1 60.2 Government of Kerala 2005c .
- ↑ 61.0 61.1 Balachandran PG (2004). "Constraints on Diffusion and Adoption of Agro-mechanical Technology in Rice Cultivation in Kerala" (PDF). Centre for Development Studies. Archived from the original (PDF) on 2009-01-05. Retrieved 2008-12-28.
- ↑ Sreedharan TP (2004). "Biological Diversity of Kerala: A survey of Kalliasseri panchayat, Kannur district" (PDF). Centre for Development Studies. Archived from the original (PDF) on 2009-03-26. Retrieved 2008-12-28.
- ↑ Joy CV (2004). "Small Coffee Growers of Sulthan Bathery, Wayanad" (PDF). Centre for Development Studies. Archived from the original (PDF) on 2009-01-05. Retrieved 2008-12-28.
- ↑ "State/Union Territory-Wise Number of Branches of Scheduled Commercial Banks and Average Population Per Bank Branch" (PDF). Reserve Bank of India. March 2002. Retrieved 2008-12-28.
- ↑ Kumar KG (2007-10-08). "Jobless no more?". The Hindu.
A study by K.C. Zacharia and S. Irudaya Rajan, two economists at the Centre for Development Studies (CDS), Thiruvananthapuram, unemployment in Kerala has dropped from 19.1[%] in 2003 to 9.4[%] in 2007.
- ↑ Nair NG. Nair PRG, Shaji H (ed.). Measurement of Employment, Unemployment, and Underemployment (PDF). Kerala Research Programme on Local Level Development. Thiruvananthapuram: Centre for Development Studies. ISBN 81-87621-75-3. Archived from the original (PDF) on 2009-01-05. Retrieved 2008-12-31.
- ↑ Government of Kerala 2004, പുറം. 4 .
- ↑ Dhar A (28-01-2006). "260 million Indians still below poverty line". The Hindu. Archived from the original on 2009-06-03. Retrieved 11 November 2007.
{{cite news}}
: Check date values in:|date=
(help) - ↑ Government of Kerala 2006, പുറം. 1 .
- ↑ (Foundation For Humanization 2002) .
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-01-27. Retrieved 2008-02-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-11. Retrieved 2008-02-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-08. Retrieved 2008-02-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-03. Retrieved 2008-02-26.
- ↑ Public Relation, Kerala State
- ↑ Encyclopaedia of Indian Culture, by Rajaram Narayan Saletore. Published by Sterling, 1981. ISBN 0-391-02332-2. 9780391023321. Page 869.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-13. Retrieved 2021-08-12.
- ↑ കേരളം (14 January 2016). "സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം". International Business Times. International Business Times. Retrieved 14 January 2016.
- ↑ യുടൂബ്, വിദ്യാഭ്യാസം. "സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം". യുടൂബ്. Retrieved 11 January 2016.
- ↑ "സാക്ഷരകേരളത്തിൽ 7.96% പേർ നിരക്ഷരർ". മലയാള മനോരമ. 18 September 2008.
{{cite news}}
:|access-date=
requires|url=
(help) - ↑ "Jimmy George". Sports Portal. Ministry of Youth Affairs and Sports. Archived from the original on 2008-05-14. Retrieved 11 November 2007.
- ↑ "India Wins World Twenty20 Thriller". The Hindu. 25 September 2007. Archived from the original on 2013-01-10. Retrieved 11 November 2007.
- ↑ "It's advantage Tinu at the Mecca of cricket". The Hindu. 13 June 2002. Archived from the original on 2010-11-11. Retrieved 11 November 2011.
- ↑ "India Squad Profiles: Tinu Yohannan". BBC Sport. 2002. Retrieved 11 November 2007.
- ↑ "Warriors from Kerala". The Hindu. 20 January 2002. Archived from the original on 2013-07-27. Retrieved 11 November 2007.
- ↑ "General Review". Registrar of Newspapers for India. Archived from the original on 2006-07-13. Retrieved 01 September 2006.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Google Malayalam News".
- ↑ "Magic of Sophia Loren". The Hindu. 2003-10-02. Archived from the original on 2003-11-30. Retrieved 2009-07-15.
- ↑ Subburaj V.V.K. Sura's Year Book 2006. Sura Books. p. 620. ISBN 978-81-7254-124-8. Retrieved 30 May 2015.
- ↑ 90.0 90.1 90.2 90.3 90.4 മാതൃഭൂമി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ശുദ്ധജല സ്രോതസ്സുകളേക്കുറിച്ച് കേരള ജല അതോറിറ്റിയുടെ പി.ഡി.എഫ്. ശേഖരിച്ച തിയ്യതി 2007 മാർച്ച് 24
- ↑ "കരിമീൻ ഇനി സംസ്ഥാന മത്സ്യം". മാതൃഭൂമി. Archived from the original on 2010-10-10. Retrieved 8 July 2010.