കോട്ടയം ജില്ല

കേരളത്തിലെ ഒരു ജില്ല

കോട്ടയം കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്,. മൂന്ന്‌ 'എൽ'(L) കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.

കോട്ടയം
കോട്ടയം നഗരത്തിലെ ചുവർചിത്രങ്ങളിൽ ഒന്ന്
കോട്ടയം നഗരത്തിലെ ചുവർചിത്രങ്ങളിൽ ഒന്ന്
കേരളത്തിൽ കോട്ടയം ജില്ല
കേരളത്തിൽ കോട്ടയം ജില്ല
Coordinates: 9°35′42″N 76°31′52″E / 9.595°N 76.531°E / 9.595; 76.531
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
രൂപീകരണം1 ജൂലൈ 1949
പ്രദേശംമധ്യ തിരുവിതാംകൂർ
ആസ്ഥാനംകോട്ടയം
ഭരണസമ്പ്രദായം
 • കളക്ടർഎം അഞ്ജന [1]
വിസ്തീർണ്ണം
 • ആകെ2,208 ച.കി.മീ.(853 ച മൈ)
ജനസംഖ്യ
 • ആകെ19,74,551
 • ജനസാന്ദ്രത890/ച.കി.മീ.(2,300/ച മൈ)
ഭാഷകൾ
 • ഒദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-05,KL-33,KL-34,KL-35,KL-36,KL-67
വെബ്സൈറ്റ്www.kottayam.gov.in

പേരിനുപിന്നിൽ

തിരുത്തുക

നിരുക്തം

തിരുത്തുക

തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാന നഗരങ്ങളിലൊന്നായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട.[2] കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്കകം (Interior of a fort) ആണ്‌ കോട്ടയമായിത്തീർന്നത്‌. (മീനച്ചിലാറും കൊടുരാറും ഒരു കോട്ടപോലെ കോട്ടയത്തെ വലയം വയ്ക്കുന്നുമുണ്ട്) ഏഴു കുന്നുകൾ ചേർന്നാണ് പഴയ കോട്ടയം നഗരം രുപം കൊണ്ടത് ചാലുകുന്ന്, അണ്ണാൻകുന്ന്, നക്കരക്കുന്ന്, വയസ്കരകുന്ന്, കീഴ്‌കുന്ന്, എരുത്തിക്കൽകുന്ന്, കാച്ചുവേലിക്കുന്ന്.

ചരിത്രം

തിരുത്തുക

അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. വാഴപ്പള്ളി, നീലംപേരൂർ, ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായി കിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം - കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗമായി കോട്ടയം മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു

കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.

പ്രധാന പട്ടണങ്ങൾ

തിരുത്തുക

പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തിരുത്തുക
  • ഇല്ലിക്കൽ കല്ല്

മൂന്ന് കുന്നുകൾ, ഓരോന്നും 4,000 അടിയും അതിനുമുകളിലും ഉയർന്നു, ഒരുമിച്ച് ഈ കൂറ്റൻ കുന്നായി മാറുന്നു.

  • അരുവിക്കുഴി വെള്ളച്ചാട്ടം

അരുവിക്കുഴി മനോഹരമായ ഒരു സ്ഥലവും സിനിമകൾക്ക് അനുയോജ്യമായ ഷൂട്ടിംഗ് ലൊക്കേഷനുമാണ്. അഞ്ച് പടികളിലായി പതിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം കണ്ണിന് ശരിക്കും ഒരു വിരുന്നാണ്.

  • മലരിക്കൽ വില്ലേജ് ടുറിസം

കുമരകത്തിന് അടുത്തുള്ള തിരുവാർപ്പിലെ പിങ്ക് നിറമണിഞ്ഞ മനോഹരമായ സ്ഥലം.

  • ഇലവീഴാപ്പൂഞ്ചിറ

കോട്ടയത്തു നിന്നും 60 കി.മീ അകലെയായി മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ.

  • വേമ്പനാട്ടുകായൽ

വേമ്പനാട്ടുകായൽ എന്ന മഹത്തായ ജലവിശാലതയിലേയ്ക്ക് ഒഴുകി ചേരുന്ന ധാരാളം നദികളുടെയും കനാലുകളുടെയും ശൃംഖല കോട്ടയത്തുണ്ട്.

  • പൂഞ്ഞാർ കൊട്ടാരം

ചരിത്രപരമായ മീനച്ചിൽ താലൂക്കിലുള്ള പൂഞ്ഞാർ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകൾക്കുള്ളിൽ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്.

  • വാഗമൺ

കോട്ടയത്തു നിന്നും 64 കി.മീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കർമാരുടെ പറുദീസയാണ്.

  • കുമരകം പക്ഷി സങ്കേതം

കുമരകത്തെ മറ്റൊരു ആകർഷണമാണ് 14 ഏക്കർ വിശാലതയിലുള്ള കുമരകം പക്ഷി സങ്കേതം. വേമ്പനാട്ടു കായലിൻറെ തീരത്തായുള്ള ഈ പക്ഷി സങ്കേതം ദേശാടന പക്ഷികളായ സൈബീരിയൻ കൊക്ക് മുതലായ ധാരാളം പക്ഷികളെ കാണാം.

  • കുമരകം വഞ്ചിവീട്‍

മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറിൽ നടത്തിയ സന്ദർശനത്തോടുകൂടി കുമരകം ദേശീയ അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി.

പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ

തിരുത്തുക

പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ

തിരുത്തുക

പത്രങ്ങൾ

തിരുത്തുക

മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രങ്ങൾ(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ കോട്ടയത്തുനിന്നാണ്‌. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്.ജനയുഗം മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം, ചന്ദ്രിക, വീക്ഷണം, ജന്മഭൂമി|രാഷ്ട്രനാളം]] തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട്‌.

വ്യവസായം

തിരുത്തുക

ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്. എൻ. എൽ)വെള്ളൂർ, ട്രാവൻ‌കൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്‌. സ്വകാര്യമേഖലയിൽ എംആർഎഫ് -ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട്.

തുറമുഖം

തിരുത്തുക

ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം എന്ന വിശേഷണത്തോടെ കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖം 2009 ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു.[3]

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും കൊച്ചിയിലേക്കു നിലവിൽ റോഡ് മാർഗ്ഗമുള്ള ചരക്കു നീക്കം (കണ്ടൈനർ) നാട്ടകം തുറമുഖം വഴി കുറഞ്ഞ ചെലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി. കോട്ടയം പോർട്ട് ആന്റ് കണ്ടൈനർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന സർക്കാർ-സ്വകാര്യ സം‌യുക്തമേഖലയിലുള്ള ഈ തുറമുഖം മദ്ധ്യ തിരുവിതാംകൂറിന്റെ വികസനത്തിൽ വലിയപങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ബാർജുകളുപയോഗിച്ച് ജലമാർഗ്ഗമുള്ള ചരക്കുനീക്കം വഴി റോഡ് ഗതാഗതം മൂലമുണ്ടാവുന്ന മലിനീകരണം, ഇന്ധന ഉപയോഗം എന്നിവ കുറക്കുന്നതിനും സഹായകരമാണ്.

  1. "About District Collector - Kottayam District, Government of Kerala - India". Retrieved 6 June 2019.
  2. Thekkumkoor Charithravum Puravrithavum, Author: Prof N E Kesavan Nampoothiri, Publisher: NBS (National Book Stall, Kottayam: 2014), ISBN 9789385725647
  3. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=5853483&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]

കൂടുതൽ വിവരങ്ങൾക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോട്ടയം_ജില്ല&oldid=4119121" എന്ന താളിൽനിന്ന് ശേഖരിച്ചത്