നഗരസഭ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിലെ നഗരങ്ങളിലെയും വലിയ പട്ടണങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് നഗരസഭ. വൻ നഗരങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ കോർപ്പറേഷൻ എന്നും ചെറിയ നഗരങ്ങളിലെ അല്ലെങ്കിൽ പട്ടണങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുനിസിപ്പൽ കൗൺസിൽ (മുനിസിപ്പാലിറ്റി) എന്നായും തരം തരിച്ചിരിക്കുന്നു. ഇവയെ പൊതുവായി പറയുന്ന പേരാണ് നഗരസഭ. ജനസംഖ്യ അടിസ്ഥാനത്തിലാണ് നഗരങ്ങളെ മുനിസിപ്പൽ കോർപ്പറേഷൻ എന്നും മുനിസിപ്പൽ കൗൺസിൽ എന്നും തരംതിരിക്കുന്നത്.
കേരളത്തിലെ നഗരസഭാ സംവിധാനങ്ങൾ രണ്ടു വിധത്തിൽ ആണുള്ളത്തിരുത്തുക
- മുനിസിപ്പൽ കൗൺസിലുകൾ (മുനിസിപ്പാലിറ്റി)
- മുനിസിപ്പൽ കോർപ്പറേഷനുകൾ (കോർപ്പറേഷൻ)
മുനിസിപ്പൽ കൗൺസിലുകൾ മുനിസിപ്പാലിറ്റികളെന്നും മുനിസിപ്പൽ കോർപ്പറേഷനുകൾ വെറും കോർപ്പറേഷനുകളെന്നും, സിറ്റി കോർപ്പറേഷനുകളെന്നും അറിയപ്പെടുന്നുണ്ട്.
കേരളത്തിൽ 87 മുനിസിപ്പാലിറ്റികളും, 6 കോർപറേഷനുകളുമുണ്ട്.