മഞ്ചാടി
ഈ ലേഖനം ദുർഗ്രഹമാം വിധം സാങ്കേതികസംജ്ഞകൾ ഉൾക്കൊള്ളുന്നു. ഈ ലേഖനം കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ പരിഷ്കരിക്കേണ്ടതുണ്ട്. |
ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഇലപൊഴിയും മരമാണ് മഞ്ചാടി. (ശാ.നാ: Adenanthera pavonina) ബ്രസീൽ, കോസ്റ്റ റീക്ക, ഹോണ്ടുറാസ്, ക്യൂബ, ജമൈക്ക, പോർട്ടോ റിക്കോ, ട്രിനിഡാഡ്, വെനിസ്വെല, അമേരിക്കൻ ഐക്യനാടുകൾ (പ്രധാനമായും തെക്കൻ ഫ്ലോറിഡ)തുടങ്ങിയ അമേരിക്കൻ രാജ്യങ്ങളിലും ഈ മരം വളരുന്നു.
മഞ്ചാടി Adenanthera pavonina | |
---|---|
മഞ്ചാടി ഇലകളും ഉണങ്ങിയ കായകൾക്കുള്ളിലെ കുരുക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | A. pavonina
|
Binomial name | |
Adenanthera pavonina |
രൂപവിവരണം
തിരുത്തുകദ്വീപിക സംയുക്തപത്രം. മുഖ്യാക്ഷത്തിന് ചുവപ്പുനിറം. 20-40 സെ.മീ. നീളം കാണും. 6-12 പിച്ഛകങ്ങൾ കാണും. ഓരോന്നിലും അനേകം പത്രകങ്ങൾ ഉണ്ട്. പത്രകത്തിന് അണ്ഡാകൃതിയോ ദീർഘവൃത്താകൃതിയോ ആണ്. 2.5 സെ. മീറ്ററോളം നീളവും 1-2 സെ.മീ. വീതിയും കാണും. മാർച്ചു മുതൽ മേയ് വരെയാണു പൂക്കാലം. പൂങ്കുലയ്ക്ക് 5-25 സെ.മീ. നീളം കാണും. ഒരു പൂങ്കുലയിൽ അസംഖ്യം ചെറിയപൂക്കൾ കാണും. പൂവിനു മഞ്ഞനിറവും മണവുമുണ്ട്. ദ്വിലിംഗ സമ്മിത പുഷ്പങ്ങൾ. കേസരങ്ങൾ 10. അവ സ്വതന്ത്രങ്ങളാണ്. ആന്ഥറിൻറെ ശീർഷകത്തിൽ പൊഴിഞ്ഞു പോകുന്ന ഗ്രന്ഥിയുണ്ട്. ഈ ഗ്രന്ഥിയെ സൂചിപ്പിക്കുന്നതാണ് അഡനാന്തെറ എന്ന ജീനസ് നാമം. അണ്ഡാശയം ഊർധ്വവർത്തിയാണ്. അണ്ഡാശയത്തിന് ഒരു ബീജാണ്ഡപർണവും ഒരറയും അനേകം ബീജാണ്ഡങ്ങളുമുണ്ട്. മേയ്-ജൂലായിൽ കായ് വിളയും. പരന്ന പോഡാണ്. 10-23 സെ.മീ. നീളവും രണ്ടു സെ.മീറ്ററോളം വീതിയും കാണും. കായ് ഉണങ്ങുമ്പോൾ ചുരുളുന്നു. വിത്ത് മിനുസമുള്ളതും തിളങ്ങുതും നല്ല ചുവപ്പുനിറമുള്ളതുമാണ്.
പുനരുൽഭവം
തിരുത്തുകനനവുള്ള മണ്ണും ഉഷ്ണമേഖലാ കാലാവസ്ഥയിലും മഞ്ചാടി വളരുന്നു. എങ്കിലും ഇത്തരം വ്യവസ്ഥകളിൽ ഇതിന്റെ സ്വാഭാവിക പുനരുത്ഭവം കുറവാണ്. തലേ ദിവസം വെള്ളത്തിലിട്ടു കുതിർത്ത വിത്തു പാകി കൃത്രിമ പുനരുല്പാദനം നടത്താവുന്നതാണ്.
ഉപയോഗം
തിരുത്തുകഒരു ഘന ഡെ. മീറ്റർ തടിക്ക് 800 ഗ്രാം ഭാരം കാണും. സാമാന്യം നല്ല ഈടും ഉറപ്പും ബലവുമുണ്ട്. അറുക്കാനും പണിയാനും പ്രയാസമില്ല. കെട്ടിടം, ഫർണീച്ചർ എന്നിവയുടെ നിർമ്മിതിക്കായും വിറകായും ഉപയോഗിക്കുന്നു. വിത്തു തൂക്കമായി പണ്ട് ഉപയോഗിച്ചിരുന്നു. അവ ജപമാലയിലും കോർക്കാറുണ്ട്. തടിയിൽ നിന്നു കിട്ടുന്ന പശ തിലക് എന്ന പേരിൽ അറിയപ്പെടുന്നു.[1]ഭക്ഷണപാനീയങ്ങൾ, പരമ്പരാഗത മരുന്നുകൾ, തടി എന്നിവയ്ക്കും ഇവ ഉപയോഗിക്കുന്നുണ്ട്.
ചിത്രങ്ങൾ
തിരുത്തുക-
മഞ്ചാടി
-
മഞ്ചാടിക്കുരുകൾ മലപ്പുറം ജില്ലയിലെ എ.ആർ.നഗറിൽ നിന്നും
-
മഞ്ചാടിക്കുരു
-
മഞ്ചാടിക്കുരു ഉൾഭാഗം
-
മൂപ്പെത്താത്ത കായ്കൾ
-
മഞ്ചാടിക്കുരു
-
മഞ്ചാടികുരുക്കൾ
-
മഞ്ചാടികുരുക്കൾ
-
മഞ്ചാടി പൂവ്
-
മഞ്ചാടി ഇലകൾ_കായ്കൾ
അവലംബം
തിരുത്തുക- ↑ കേരളത്തിലെ വനസസ്യങ്ങൾ: ഡോ. പി.എൻ.നായർ, സി.എസ്.നായര് - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.