ഇരവികുളം ദേശീയോദ്യാനം

ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം

10°12′00″N 77°04′59″E / 10.2°N 77.083°E / 10.2; 77.083 മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌[1].

ഇരവികുളം ദേശീയോദ്യാനം
ഇരവികുളം ദേശീയോദ്യാനം
ഇരവികുളം ദേശീയോദ്യാനം
Map of India showing location of Kerala
Location of ഇരവികുളം ദേശീയോദ്യാനം in India
Location of ഇരവികുളം ദേശീയോദ്യാനം
ഇരവികുളം ദേശീയോദ്യാനം
Location of ഇരവികുളം ദേശീയോദ്യാനം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ)   Idukki
Established 31 March 1978
ഏറ്റവും അടുത്ത നഗരം Ernakulam
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
97 km² (37 sq mi)
2,000 m (6,562 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     3,000 mm (118.1 in)

     25 °C (77 °F)
     17 °C (63 °F)
Visitation # Year 148,440
2001
Governing body Department of Forests and Wildlife,
Government of Kerala
Footnotes
  • Home of the largest population of the endangered Nilgiri tahr
വെബ്‌സൈറ്റ് www.eravikulam.org/index.htm

മൃഗങ്ങൾ തിരുത്തുക

വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.[2].

ചരിത്രം തിരുത്തുക

ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ്‌ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ്‌ കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി[3]. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.

വൈവിധ്യത്തിന്റെ ഭൂവിഭാഗം തിരുത്തുക

97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഹിമാലയത്തിനു തെക്ക്‌ ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്‌, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്‌.

ചിത്ര ശേഖരം തിരുത്തുക

അവലംബം തിരുത്തുക

  1. "INTRODUCTION TO THE AREA". Archived from the original on 2010-04-04. Retrieved 2011-11-01.
  2. ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം
  3. "History of Eravikulam national park". Archived from the original on 2011-10-04. Retrieved 2011-11-01.

ഇതും കൂടി തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇരവികുളം_ദേശീയോദ്യാനം&oldid=3917558" എന്ന താളിൽനിന്ന് ശേഖരിച്ചത്